Friday 09 November 2018 05:11 PM IST : By സ്വന്തം ലേഖകൻ

‘മക്കൾ പക’യുടെ കാരണം മാതാപിതാക്കൾ! ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട അഞ്ചു കാര്യങ്ങൾ

baby-new-1

കൂടപ്പിറപ്പുകളുടെ പകയാണ് ലോകത്തെ ഏറ്റവും വലിയ വൈരം എന്നാണ് ചിലർ പറയുന്നത്. കുട്ടിക്കാലം മുതൽക്കേയുള്ള വഴക്ക് പ്രായം കൂടുമ്പോഴും ചിലരുടെ ഉള്ളിൽ അതേപടി കിടന്നേക്കാം. പല കുടുംബങ്ങളിലും മാതാപിതാക്കളുടെ വലിയൊരു തലവേദന തന്നെ ഈ ‘കുട്ടി’വഴക്കാണ്.

പ്രായത്തിൽ വലിയ അന്തരമില്ലാത്ത ഒന്നിലധികം കുഞ്ഞു മക്കളുള്ള അച്ഛനമ്മമാർ നേരിടുന്ന പ്രധാന വെല്ലുവിളിയാണ് കുട്ടികൾ തമ്മിലുള്ള ശത്രുതാ മനോഭാവവും അവസാനിക്കാത്ത വഴക്കുകളും പരസ്പരമുള്ള ഉപദ്രവവുമൊക്കെ. പല വീടുകളിലും കുട്ടികൾ തമ്മിൽ ഒന്നോ രണ്ടോ വയസ്സിന്റെ വ്യത്യാസമാണുണ്ടാകുക. മിക്ക സമയങ്ങളിലും ഇവർ എന്തെങ്കിലും കാര്യങ്ങളിൽ അന്യോന്യം കലഹിച്ചുകൊണ്ടിരിക്കും. പലപ്പോഴും അച്ഛനമ്മമാർക്ക് തന്നെക്കാൾ ഇഷ്ടവും താത്പര്യവും ഇളയ കുട്ടിയോടാണെന്ന് മൂത്ത കുട്ടിക്കു തോന്നാം. അത് അനിയനോടോ അനിയത്തിയോടോ ഉള്ള എതിർപ്പിനും അനിഷ്ടത്തിനും കാരണമായേക്കാം. നേരേ മറിച്ചും ആകാം ഇത്. അച്ഛനും അമ്മയും തന്റെ മാത്രമാണെന്ന ചിന്ത ഇളയ കുട്ടിക്കും ഉണ്ടായേക്കാം.

തലയിൽ‌ കൈവച്ച് അനുഗ്രഹിച്ച് യാത്രയാക്കി; കിരൺ പോയത് മടക്കമില്ലാത്ത യാത്രയ്ക്ക്; കണ്ണീർക്കഥ

അച്ഛനും അമ്മയും താനും മാത്രമുണ്ടായിരുന്ന, താൻ മാത്രം ശ്രദ്ധാ കേന്ദ്രമായിരുന്ന ഒരു ലോകത്തേക്ക്, എല്ലാവരുടെയും സ്നേഹവും കരുതലും പകുത്തെടുക്കാൻ ഒരു പുതിയ അതിഥി വരുന്നത് അവന് അല്ലങ്കിൽ അവൾക്ക് വേഗത്തിൽ അംഗീകരിക്കുവാനായി എന്നു വരില്ല. അവരുടെ കുഞ്ഞ് മനസ്സിൽ അതൊരു നോവായി മാറാം. അതോടെ തന്റേതു മാത്രമായ ഒരു വീട്ടിലേക്ക് അനാവശ്യമായി കയറി വന്നതാണ് ഇളയ കുട്ടിയെന്ന തോന്നൽ മൂത്തവരിൽ അവരറിയാതെ തന്നെ രൂപപ്പെടും. സ്വാഭാവികമായും ആ തോന്നൽ നാൾക്കു നാൾ കഴിയുന്തോറും വലിയ കലഹങ്ങളിലേക്കുള്ള ചവിട്ടു പടിയാകുകയും ചെയ്യും. അറിഞ്ഞോ അറിയാതെയോ അത്തരമൊരു അവസ്ഥയിലേക്ക് കുട്ടികളെ എത്തിക്കുന്നതിൽ മാതാപിതാക്കൾക്കും പങ്കുണ്ട്.

baby-new-2

ചില ചെറിയ കാര്യങ്ങളിലെ ശ്രദ്ധക്കുറവാകും അവരറിയാതെ അവരെ അത്തരമൊരു ശത്രുതയ്ക്ക് കാരണക്കാരാക്കുക. അൽപ്പം മനസ്സു വച്ചാൽ ഇത് പരിഹരിക്കാവുന്നതാണ്. ചില നിസ്സാര കാര്യങ്ങൾ പ്രാവർത്തികമാക്കിയാൽ കുട്ടികൾക്കിടയിൽ സ്നേഹവും കരുതലും വളർത്തിയെടുത്ത്, അവരെ സ്നേഹ – സുന്ദരമായ ഒരു കുട്ടിക്കാലത്തിലൂടെ കൈപിടിച്ച് നടത്താൻ അച്ഛനമ്മമാർക്കാകും. അത്തരത്തിൽ പെട്ട കുറച്ച് ലളിതമായ മാർഗ്ഗങ്ങൾ പരിചയപ്പെടാം

‘ബാലൻ വക്കീലിനൊപ്പം മംമ്തയുടെ പിറന്നാൾ’; ലൊക്കേഷനിൽ ജൻമദിനം ആഘോഷിച്ച് താരം

ചേർത്തു നിർത്തണം, ഇളയതിനെ സ്വീകരിക്കാൻ ഒരുക്കണം

രണ്ടാമത്തെ കുട്ടിയെ ഗർഭം ധരിക്കുന്ന കാലത്തു തന്നെ മൂത്ത കുട്ടിയെ അതുമായി കൂടുതൽ ചേർത്തു നിർത്തുക. അമ്മയുടെ വയറ്റിൽ തനിക്ക് വളരെ പ്രിയപ്പെട്ട ഒരാൾ കൂടി വളരുന്നുണ്ടെന്ന തോന്നൽ അവനിൽ അല്ലങ്കിൽ അവളിൽ നിറയ്ക്കുക. ഗർഭസ്ഥ ശിശുവിന്റെ അനക്കം കേൾപ്പിക്കുക, ഈ പക്രിയയിൽ താൻ കൂടി ഭാഗമാണെന്ന വിചാരം അവരിൽ സൃഷ്ടിക്കുക എന്നതൊക്കെ പ്രധാനമാണ്. അത് ഇളയ കുട്ടിയോടുള്ള മൂത്തയാളുടെ സമീപനത്തിൽ പോസിറ്റീവായ മാറ്റമുണ്ടാകും.

ഉത്തരവാദിത്വം നൽകുക

എന്തിനും ഏതിനും മുത്തയാളെ കുറ്റപ്പെടുത്താൻ തുനിയല്ലേ. അനിയനിൽ അല്ലങ്കിൽ അനിയത്തിയിൽ ഉത്തരവാദിത്വമുള്ള ആളാണ് താനെന്ന ചിന്ത മൂത്ത കുട്ടിയിൽ വളർത്തിയെടുക്കുക എന്നതു പ്രധാനമാണ്. അവരെ താൻ സംരക്ഷിക്കേണ്ടതുണ്ടെന്ന ബോധം മൂത്ത കുട്ടിയിൽ ഉണ്ടാക്കിയെടുക്കണം. ഇളയ കുട്ടിയുമായി ബന്ധപ്പെട്ട ചെറിയ കാര്യങ്ങളിൽ തീരുമാനമെടുക്കും മുൻപ് മൂത്ത കുട്ടിയോട് അതെക്കുറിച്ച് പറയുകയും അവരും ആ പ്രക്രിയയിൽ അഭിപ്രായ സ്വാധീനമുള്ള ആളാണെന്ന് തോന്നിപ്പിക്കുകയും ചെയ്യുക. അത് ഉടുപ്പ് വാങ്ങുന്ന കാര്യത്തിലായാലും മുറിയൊരുക്കുന്ന കാര്യത്തിലാണെങ്കിലും അങ്ങനെ തന്നെയാകുന്നതാണ് നല്ലത്.

വേദനസംഹാരികൾ തോന്നിയ പോലെ, ഒടുവിൽ യുവാവിന് സംഭവിച്ചത്; ഞെട്ടിപ്പിക്കുന്ന അനുഭവം; കുറിപ്പ്

താരതമ്യം വേണ്ടേ വേണ്ട

അനുജത്തിയെ കണ്ടു പഠിച്ചൂടേ... നിന്നെക്കാൾ എത്ര നന്നായി പെരുമാറുന്നു അവൻ... മൂത്ത കുട്ടികളെ ഇളയവരുമായി താരതമ്യം ചെയ്യുന്നവരാണ് നിങ്ങളെങ്കിൽ അത് അവസാനിപ്പിക്കുക. കുട്ടികളെ തമ്മിൽ ഒന്നിലും താരതമ്യം ചെയ്യാതിരിക്കാൻ കർശനമായി ശ്രദ്ധിക്കുക. അവൻ നല്ലത് നീ മോശം എന്ന തരം അഭിപ്രായങ്ങൾ മാതാപിതാക്കളോ കുട്ടികളിൽ സ്വാധീന ശക്തിയുള്ള മറ്റുള്ളവരോ പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. അത്തരം അഭിപ്രായങ്ങൾ കുട്ടികൾക്കിടയിൽ ശത്രുതയും മത്സര മനോഭാവവും സൃഷ്ടിക്കും.

കഴിവുകൾ തിരിച്ചറിയുക, പ്രോത്സാഹിപ്പിക്കുക

ഒരാളിൽ നിന്നു വ്യത്യസ്തമാണ് മറ്റൊരാളുടെ കഴിവ് എന്നു മനസ്സിലാക്കി നൽകാൻ മടിക്കേണ്ട. തങ്ങൾക്ക് താൽപ്പര്യമുള്ള വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കുട്ടികളെ അനുവദിക്കുക. കുട്ടികളെ എപ്പോഴും അടച്ചു പൂട്ടി വളർത്താതെ അവരുടെ നല്ല വാസനകളെ ശ്രദ്ധിക്കത്തക്ക തരത്തിൽ പ്രോത്സാഹിപ്പിക്കുക. കുട്ടികളെ അനാവശ്യമായ സമ്മർദ്ദങ്ങളിലേക്കു വലിച്ചിഴക്കാതിരിക്കാൻ ശ്രദ്ധിക്കുക. കഴിവതും അവരുടെ സ്വാതന്ത്ര്യത്തെ അപകടകരമല്ലാത്ത തരത്തിൽ വിട്ടു നൽകുക.

തീരത്തണഞ്ഞത് പാവയെന്ന് കരുതി , കൈയ്യിലെടുത്തപ്പോൾ ജീവന്റെ തുടിപ്പ്; സിനിമയെ വെല്ലും അക്കഥ

പ്രശ്നങ്ങൾക്കു ചെവികൊടുക്കുക

അച്ഛനമ്മാരുടെ റോൾ അത്ര ഈസിയല്ലെന്ന് സ്വയം തിരിച്ചറിയുക. കുട്ടികളെ ചേർത്തു നിർത്തേണ്ടത് നിങ്ങളാണ്. എന്നാൽ അമിതമായ ഇടപെടലും നല്ലതല്ല. കുട്ടികളുടെ പ്രശ്നങ്ങൾ അവർ തന്നെ പരിഹരിക്കാനുള്ള അന്തരീക്ഷം ഒരുക്കുക. അവരുടെ നിരീക്ഷണങ്ങളെ ക്ഷമയോടെ കേൾക്കുകയും അവർക്കിടയിൽ ഒരു പരസ്പരബഹുമാനത്തിനുള്ള അവസരം സൃഷ്ടിക്കുകയും ചെയ്യുക. പരമാവധി കുട്ടികളോട് എല്ലാ കാര്യങ്ങളിലും തുല്യത കാട്ടുക. ഒന്നിലും നിനക്ക് കൂടുതൽ എനിക്ക് കുറവ് എന്നൊരു തോന്നൽ അവരിൽ സൃഷ്ടിക്കാതിരിക്കുക എന്നതാണ് ഏറ്റവും പ്രധാനം.

‘കാർത്ത്യായനി അമ്മൂമ്മ പറഞ്ഞ പോലെ അക്ഷരം പഠിച്ച് മാന്യമായ ജോലി ചെയ്യൂ’; വ്യാജവാർത്തകളെ പരിഹസിച്ച് കലക്ടർ ബ്രോ

ഉംറയ്ക്കിടെ പ്രിയമകളെ നഷ്ടമായി; ഹറമിന്റെ ‘ഖില്ലയിൽ’ തൊട്ട് ആ മാതാവ് പ്രാർത്ഥിച്ചു; പിന്നെ സംഭവിച്ചത്

നഗരങ്ങളിൽ ഇനി ഒറ്റയ്ക്കാവില്ല; സ്ത്രീകൾക്കും കുട്ടികൾക്കും രാത്രികാല അഭയമൊരുക്കി ‘എന്റെ കൂട്’ തുറന്നു

യാത്രക്കാരിയുടെ കുഞ്ഞിന് മുലയൂട്ടി എയർഹോസ്റ്റസ്; നന്മമനസിന് സ്നേഹമറിയിച്ച് സോഷ്യൽമീഡിയ

‘അവന്റെ വേദന ഞങ്ങളെടുത്തോളാം ഡോക്ടറേ’; ‘കരൾ’ കൊത്തിപ്പറക്കുന്ന വിധി ആ പൈതലിന് സമ്മാനിച്ചത്; കണ്ണീർക്കഥ