Friday 01 February 2019 04:58 PM IST : By സ്വന്തം ലേഖകൻ

‘ഉപയോഗിച്ച പാഡ് പൊതിഞ്ഞ് വീട്ടിൽ കൊണ്ടു പോകുകയാണ്, നടപടി സ്വീകരിക്കൂ പ്ലീസ്’; അധ്യാപികയുടെ പോസ്റ്റ്

sanitary

സ്ത്രീസുരക്ഷയും സ്വാതന്ത്ര്യവും ലിംഗസമത്വവുമെല്ലാം സോഷ്യൽ മീഡിയയിലടക്കം കൊണ്ടു പിടിച്ച ചർച്ചാ വിഷയമാണ്. എന്നാൽ കാര്യത്തോടടുക്കുമ്പോൾ ഇത്തരം സംഗതികൾ വെള്ളത്തിൽ വരച്ച വരമാതിരിയാകുമെന്ന് മുൻകാല അനുഭവങ്ങൾ നമ്മെ ഓർമ്മിപ്പിക്കുന്നു. എന്തിനേറെ പറയണം, സ്ത്രീകൾ നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങൾക്കു പോലും ഇന്ന് പരിഹാരം അകലെയാണ്.

സർക്കാർ സ്ഥാപനങ്ങളിലും പൊതുഇടങ്ങളിലും സാനിട്ടറി നാപ്കിനുകൾ ഡിസ്പോസ് ചെയ്യാൻ സംവിധാനം ഇല്ലാത്തതും സ്ത്രീകൾ നേരിടുന്ന ഗൗരവതരമായ പല പ്രശ്നങ്ങളുമായി ചേർത്തുവായിക്കേണ്ടതുണ്ട്. ഏതെങ്കിലും സർക്കാർ ഓഫീസിൽ പാഡ് ഡിസ്പോസ് ചെയ്യാൻ വേണ്ട സംവിധാനം ടോയ്ലറ്റിന് ഒപ്പം ഉണ്ടോ എന്ന ചോദ്യം ഉന്നയിച്ചിരിക്കുന്നത് അധ്യാപിക കൂടിയായ നിസാ സലീമാണ്. സഹപ്രവര്‍ത്തക ഉപയോഗിച്ച പാഡ് പൊതിഞ്ഞ് ബാഗിനടുത്ത് വയ്ക്കുകയും വീട്ടിലെത്തിയപ്പോള്‍ അതെടുത്തില്ലല്ലോ എന്നോര്‍ത്ത് തിരികെ സ്കൂളില്‍ വന്ന് അത് എടുത്ത് കൊണ്ട് പോകേണ്ടതായി വന്ന അവസ്ഥയില്‍ നിന്നാണ് നിഷയുടെ പോസ്റ്റ് പിറക്കുന്നത്. പാഡ് ഡിസ്പോസിങ് സംവിധാനം എല്ലാ സ്ഥാപനങ്ങളിലും പ്രത്യേകിച്ചും സ്കൂളുകളില്‍ നടപ്പിലാക്കുവാൻ വേണ്ട നടപടികൾ സ്വീകരിക്കണം എന്നാണ് നിഷയുടെ അഭ്യര്‍ത്ഥന
നിഷയുടെ ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം.

കുട്ടിക്കാലത്തെ ആ ഉണ്ടച്ചെക്കൻ എങ്ങനെയാണ് മെലിഞ്ഞത്? കാളിദാസ് ജയറാം മനസ്സ് തുറക്കുന്നു (വിഡിയോ)

കണ്ണീരൊപ്പാൻ സന്തോഷ് പണ്ഡിറ്റെത്തി; ദ്യുതിയുടെ ഒളിമ്പിക് സ്വപ്നങ്ങൾക്ക് നിറഞ്ഞ പിന്തുണ; വിഡിയോ

‘പെൺകുട്ടിയല്ലേ, പൊരിച്ചമീനിന്റെ തല കൊണ്ട് അഡ്ജസ്റ്റ് ചെയ്തോണം’; അനുഭവം സരസമായ കുറിപ്പാക്കി യുവഡോക്ടർ

കുട്ടിയുടെ പഠന നിലവാരം അന്വേഷിക്കാൻ സ്കൂളിലെത്തിയ അമ്മയ്ക്ക് അധ്യാപകരുടെ ‘തെറിയഭിഷേകം’ (വിഡിയോ)

നാടൻ പെണ്ണായും പ്രണയത്തിന്റെ കടലഴകായും വിദ്യ ഉണ്ണി! ഔട്ട് ഡോര്‍ വെഡ്ഡിങ് ഷൂട്ട് വൈറല്‍

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;

#arppoarthavam സീസൺ ആയത് കൊണ്ടല്ല പരിഹാരം ഉണ്ടാവും എന്ന് പ്രതീക്ഷിച്ചു കൊണ്ടാണ് ഈ കുറിപ്പ്. ഇന്ന് എന്റെ സഹപ്രവർത്തകയ്ക്ക് ഉണ്ടായ ബുദ്ധിമുട്ട് നാളെ എനിക്കും നിങ്ങൾക്കും ഉണ്ടാകാം ആർത്തവം മിക്ക സ്ത്രീകളിലും അപ്രതീക്ഷിതവും നിയന്ത്രണാതീതവും ആയി ഒരിക്കൽ എങ്കിൽ ഉണ്ടാവും.

പറഞ്ഞു വരുന്നത് കേരളത്തിലെ ഏതെങ്കിലും സർക്കാർ ഓഫീസിൽ പാഡ് ഡിസ്പോസ് ചെയ്യാൻ വേണ്ട സംവിധാനം ടോയ്ലറ്റിണ് ഒപ്പം ഉണ്ടോ ? ജീവനക്കാരിൽ 4ൽ 3 ഉം വനിതകളല്ലേ .? അപ്പോൾ പിന്നെ സ്കൂളുകളുടെ കാര്യം പറയാനുണ്ടോ ?ഞാൻ ഒരു എൽപി സ്കൂൾ അദ്ധ്യാപികയാണ് . 9 വയസ്സ് മുതൽ ആർത്തവം തുടങ്ങാറുണ്ട് . അത്രയും ചെറിയൊരു കുട്ടിക്ക് യൂസ് ചെയ്ത പാഡ് ഡിസ്പോസ് ചെയ്യാൻ എന്ത് സംവിധാനമാണ് നമ്മുടെ സ്കൂളിൽ ഉള്ളത് . സ്ത്രീ സുരക്ഷയെ കുറിച് നാം വാചാലരാകാറുണ്ട് പക്ഷേ എന്ത് സുരക്ഷയാണ് നൽകുന്നത്.

വർഷത്തിൽ ഒരിക്കലോ മറ്റോ ആരോഗ്യ പ്രവർത്തകരുടെ ക്ലാസ്സ് ഉണ്ടല്ലോ . അതിൽ എല്ലാ കൊല്ലവും പറയാറുണ്ട് പാഡ് 3മണിക്കൂർ കഴിയുമ്പോൾ ചേഞ്ച് ചെയ്യണം എന്ന് അല്ലെങ്കിൽ സെർവിക്കൽ ക്യാൻസർ പോലുള്ള രോഗങ്ങൾ നിങ്ങളെ കാത്തിരിക്കുന്നു എന്ന് . ഓരോ 3 മണിക്കൂറിലും മാറ്റുന്ന പാഡ് ഞങ്ങൾ എന്ത് ചെയ്യണം സർ?

പൊതിഞ് വീട്ടിൽ കൊണ്ട് വന്നു ഡിസ്പോസ് ചെയ്യേണ്ടേ ദുർവിധി ആണുള്ളത്. പൊതിഞ്ഞു ബാഗിന് അടുത്തു വെച്ച എന്റെ സുഹൃത്‌ വീട്ടിൽ ചെന്നപ്പോഴാണ് അത് എടുത്തില്ലല്ലോ എന്നോർത്തത്. ആ വേദനയിലും അവൾ തിരിച്ചു വന്നത് എടുത്ത് വീട്ടിലേക്ക് പോയി. പൊതുവെ സമ്മർദം കൂടുന്ന ഈ ദിവസങ്ങളിൽ എത്ര സ്‌ട്രെയിൻ അവൾ അനുഭവിച്ചിട്ടുണ്ടാകും? ഇന്നത്തെ സ്റ്റാഫ് മീറ്റിംഗ്ൽ ഒരു പരിഹാര മാർഗം ആരായാനുള്ള നടപടികൾ ഹെഡ് ഉറപ്പ് തന്നു .പക്ഷേ പരിഹാരം ഒരിടത്തു മാത്രം മതിയോ. നമ്മുെട പെൺകുട്ടികൾ ആരോഗ്യത്തോടെ വളരട്ടെ. ഞാൻ അവരിൽ ഒരാളായി ചോദിക്കുകയാണ് ഒരു ഡിസ്പോസിങ് സംവിധാനം എല്ലാ സ്ഥാപനങ്ങളിലും പ്രത്യേകിച്ചും സ്കൂളിൽ നടപ്പിലാക്കുവാൻ വേണ്ട നടപടികൾ സ്വീകരിക്കൂ പ്ളീസ് .അത് കഴിഞ്ഞു നമുക്കു ആർപ്പ് വിളിക്കാം ..genuine need enn തോന്നിയെങ്കിൽ onn share cheyyu .കാണേണ്ടവരുടെ മുന്നിൽ എത്തിക്കൂ.