Friday 01 February 2019 04:58 PM IST : By സ്വന്തം ലേഖകൻ

‘പെൺകുട്ടിയല്ലേ, പൊരിച്ചമീനിന്റെ തല കൊണ്ട് അഡ്ജസ്റ്റ് ചെയ്തോണം’; അനുഭവം സരസമായ കുറിപ്പാക്കി യുവഡോക്ടർ

fish-fry

പൊരിച്ച മീനും ഫെമിനിസവും തമ്മിലെന്താണ് ബന്ധം? പരസ്പര പൂരകങ്ങളാകാൻ യാതൊരു സാധ്യതയുമില്ലാത്ത ഈ രണ്ടു സംഗതികളും സോഷ്യൽ മീഡിയയിൽ വലിയൊരു ചർച്ചയ്ക്കു വഴിമരുന്നിട്ടത് അടുത്തിടെ. ഭക്ഷണത്തിന്റെ പേരിൽ താനും വിവേചനം നേരിട്ടിട്ടുണ്ടെന്ന നടി റിമ കല്ലിങ്കലിന്റെ വെളിപ്പെടുത്തലാണ് ആ ചർച്ചകളെ സജീവമാക്കിയത്. ഇപ്പോഴിതാ സമാനമായൊരു അനുഭവം സോഷ്യൽ മീഡിയയിൽ പങ്കുവച്ച് ചർച്ചയ്ക്ക് തിരികൊളുത്തിയിരിക്കുയാണ് യുവ ഡോക്ടർ അജിത്ര ജെറാൾഡ്.

പെണ്ണായതിന്റെ പേരിൽ കാന്റീനിൽ തനിക്ക് നിഷേധിക്കപ്പെട്ട പെരിച്ചമീനിന്റെ വാൽഭാഗത്തെക്കുറിച്ചാണ് അജിത്രയുടെ സരസമായ കുറിപ്പ്. പെൺകുട്ടികളേക്കാൾ പൊരിച്ചമീനിന്റെ നല്ലഭാഗം കഴിക്കാൻ യോഗ്യർ ആണെന്ന കാന്റീൻ ജീവനക്കാരിയുടെ മനോഭാവത്തേയും ആതിര തുറന്നു കാട്ടുന്നുണ്ട്. സ്വന്തം കാശ് കൊടുത്ത് കാന്റീനിൽ നിന്ന് കഴിക്കുമ്പോൾ ഇതാണ് ഗതിയെങ്കിൽ വീട്ടിൽ വരുമാനം ഇല്ലാതിരിക്കുന്ന ‘പെണ്ണുങ്ങളുടെ’ അവസ്ഥ ഇതിലും മോശമായിരിക്കുമെന്നും അജിത്ര ഓർമ്മിപ്പിക്കുന്നു.

കുട്ടിക്കാലത്തെ ആ ഉണ്ടച്ചെക്കൻ എങ്ങനെയാണ് മെലിഞ്ഞത്? കാളിദാസ് ജയറാം മനസ്സ് തുറക്കുന്നു (വിഡിയോ)

കണ്ണീരൊപ്പാൻ സന്തോഷ് പണ്ഡിറ്റെത്തി; ദ്യുതിയുടെ ഒളിമ്പിക് സ്വപ്നങ്ങൾക്ക് നിറഞ്ഞ പിന്തുണ; വിഡിയോ

‘ഉപയോഗിച്ച പാഡ് പൊതിഞ്ഞ് വീട്ടിൽ കൊണ്ടു പോകുകയാണ്, നടപടി സ്വീകരിക്കൂ പ്ലീസ്’; അധ്യാപികയുടെ പോസ്റ്റ്

കുട്ടിയുടെ പഠന നിലവാരം അന്വേഷിക്കാൻ സ്കൂളിലെത്തിയ അമ്മയ്ക്ക് അധ്യാപകരുടെ ‘തെറിയഭിഷേകം’ (വിഡിയോ)

നാടൻ പെണ്ണായും പ്രണയത്തിന്റെ കടലഴകായും വിദ്യ ഉണ്ണി! ഔട്ട് ഡോര്‍ വെഡ്ഡിങ് ഷൂട്ട് വൈറല്‍

ആതിരയുടെ ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;

പൊരിച്ച മീനും ഫെമിനിസംവും


‌ഇന്ന് ക്യാന്റീനിൽ ഭക്ഷണം കഴിക്കാൻ പോയി പൊരിച്ച മീൻ ഓർഡർ ചെയ്തപ്പോൾ കാന്റീനിലെ ചേച്ചി മീനിന്റെ തല ഭാഗം കൊണ്ട് തന്നു.. തല ഭാഗം വേണ്ട വാൽ ഭാഗം മതിയെന്ന് പറഞ്ഞപ്പോൾ ഇല്ലെന്ന് ചേച്ചി പറഞ്ഞു. എതിരെ ഇരിക്കുന്ന ചെക്കന്റെ പാത്രത്തിൽ ദാ ഇരിക്കുന്നു വാൽകഷ്ണം. അത് ചൂണ്ടി കാണിച്ചപ്പോൾ ചേച്ചി പറയുവാ അവൻ ആൺകുട്ടി അല്ലെ മോളെ എന്ന്.

ഒരുമിച്ച് പഠിച്ച് ഒരേ ജോലി ചെയ്യുന്ന ഒരേ ക്യാഷ് കൊടുത്ത് ഭക്ഷണം വാങ്ങി കഴിക്കുമ്പോൾ പെൺകുട്ടി ആയത് കൊണ്ട് എനിക്ക് തല ഭാഗവും നല്ല ഭാഗം ആൺകുട്ടിക്കും. അതിനെ കുറിച്ച് ചോദിച്ചപ്പോൾ വീടുകളിൽ ഒക്കെ ഇങ്ങനെ തന്നെ അല്ലേ മോളെ എന്ന്. ശരിയാണല്ലോ പെണ്ണ് ആയത് കൊണ്ട് പൊരിച്ച മീൻ കഴിക്കാൻ അവകാശം ഇല്ലാത്തവരെ നേരിട്ട് അറിയാം. സ്വന്തം ക്യാഷ് കൊടുത്ത് ഭക്ഷണം വാങ്ങാൻ ചെന്ന എനിക്ക് ഈ അവസ്ഥ.. എന്നാ പിന്നെ വീട്ടിൽ തന്നെ ഇരിക്കുന്ന വരുമാനം ഇല്ലാത്ത സ്ത്രീകളുടെ അവസ്ഥ പറയണോ..

ഭർത്താവിന് മീൻ കഷ്ണവും ഭാര്യക്ക് മീൻ ചാറും കൊടുക്കുന്ന അമ്മായി അമ്മമാരുടെ കഥ കുറെ കേട്ടിട്ടുണ്ട്.. എന്തായാലും 5 മിനുട്ടോളം ചർച്ച ചെയ്തത് വാൽ കഷ്ണം മേടിച്ച് കഴിച്ചിട്ട് തന്നെയാ അവിടുന്ന് ഇറങ്ങിയത്.. പക്ഷേ ചൊരത്തിളപ്പ് ഇത് വരെ മാറിയിട്ടില്ല.. ഭാഗ്യത്തിന് പണ്ടെ ഞാൻ ഫെമിനിസ്റ്റ് ആണ്.. ഇല്ലായിരുന്നെങ്കിൽ ഒരു പൊരിച്ച മീൻ ആണ് എന്നെ ഫെമിനിസ്റ്റ് ആക്കിയത് എന്ന് എനിക്കും പറയേണ്ടി വരുമായിരുന്നു.. തീൻമേശയിൽ വരെ നേരിടുന്ന വിവേചനത്തെ ചോദ്യം ചെയ്തതിന്റെ പേരിൽ 2 മത്തി മേടിച്ച് കൊടുത്താൽ മതിയായിരുന്നു എന്ന് ആങ്ങളമാർ പറഞ്ഞേനെ..