Friday 01 February 2019 04:58 PM IST : By സ്വന്തം ലേഖകൻ

കണ്ണീരൊപ്പാൻ സന്തോഷ് പണ്ഡിറ്റെത്തി; ദ്യുതിയുടെ ഒളിമ്പിക് സ്വപ്നങ്ങൾക്ക് നിറഞ്ഞ പിന്തുണ; വിഡിയോ

pandit

പരിമിതികളുടേയും പരാധീനതകളുടേയും നടുക്കടലിൽ നിൽക്കുമ്പോഴും സ്വപ്നങ്ങളെ എത്തിപ്പിടിക്കാൻ വെമ്പുന്ന പ്രതിഭയ്ക്ക് സന്തോഷ് പണ്ഡിറ്റിന്റെ ഒരുകൈസഹായം. പണമില്ലാത്തതിന്റെ പേരിൽ തന്റെ ട്രയാത്ത്‍ലൺ സ്വപ്നങ്ങളെ പാതിവഴിക്കാക്കിയ പോത്തൻകോട് സ്വദേശി ദ്യുതിയുടെ അവസ്ഥ വനിത ഓൺലൈനാണ് പുറംലോകത്തെ അറിയിക്കുന്നത്. ഒറ്റമുറി വീടിന്റെ തണലിലിരുന്ന് കൊണ്ട് നിസഹായതയുടെ കണ്ണീർ പൊഴിക്കുകയായിരുന്നു ആ പ്രതിഭ. ഒരു നേരത്തെ ഭക്ഷണത്തിനു പോലും വകയില്ലാതിരുന്ന ദ്യുതിയുടെ ഒളിമ്പിക് സ്വപ്നങ്ങൾ സാമ്പത്തിക പ്രശ്നം എന്ന ഒറ്റക്കാരണത്തിന്റെ പേരിൽ അകലെയായിരുന്നു.

ദ്യുതിയുടെ നിസഹായത ബോധ്യമായതോടെ സന്തോഷ് പണ്ഡിറ്റ് സഹായവുമായി നേരിട്ടെത്തിയത് കഴിഞ്ഞ ദിവസം. ദ്യുതിക്ക് നല്ല പോഷകാഹാരം, നല്ലൊരു പരിശീലകൻ, പരിശീലനത്തിന് പുതിയ സൈക്കിളും ആവശ്യമാണ്. ഈ ആവശ്യങ്ങൾക്കായി സന്തോഷ്പണ്ഡിറ്റ് സഹായം നൽകുകയും ചെയ്തു. ഒളിംപിക്സ് എന്ന മോഹത്തിലേക്ക് ദ്യുതിയെ എത്തിക്കാൻ ഇനിയും സഹായം ചെയ്യുമെന്ന് സന്തോഷ്പണ്ഡിറ്റ് സമൂഹമാധ്യമത്തിൽ കുറിച്ചു.

കുട്ടിക്കാലത്തെ ആ ഉണ്ടച്ചെക്കൻ എങ്ങനെയാണ് മെലിഞ്ഞത്? കാളിദാസ് ജയറാം മനസ്സ് തുറക്കുന്നു (വിഡിയോ)

‘പെൺകുട്ടിയല്ലേ, പൊരിച്ചമീനിന്റെ തല കൊണ്ട് അഡ്ജസ്റ്റ് ചെയ്തോണം’; അനുഭവം സരസമായ കുറിപ്പാക്കി യുവഡോക്ടർ

‘ഉപയോഗിച്ച പാഡ് പൊതിഞ്ഞ് വീട്ടിൽ കൊണ്ടു പോകുകയാണ്, നടപടി സ്വീകരിക്കൂ പ്ലീസ്’; അധ്യാപികയുടെ പോസ്റ്റ്

കുട്ടിയുടെ പഠന നിലവാരം അന്വേഷിക്കാൻ സ്കൂളിലെത്തിയ അമ്മയ്ക്ക് അധ്യാപകരുടെ ‘തെറിയഭിഷേകം’ (വിഡിയോ)

നാടൻ പെണ്ണായും പ്രണയത്തിന്റെ കടലഴകായും വിദ്യ ഉണ്ണി! ഔട്ട് ഡോര്‍ വെഡ്ഡിങ് ഷൂട്ട് വൈറല്‍

ദേശീയ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിക്കുക വരെ ചെയ്ത ദ്യുതിയെ തേടി നിരവധി അംഗീകാരങ്ങളും എത്തിയിട്ടുണ്ട്. ദേശീയ ഗെയിംസിന് യോഗ്യതയ്ക്കായുള്ള ട്രയൽസ് നടക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ പരിശീലനം പോലും ലഭിക്കാതെ ബുദ്ധിമുട്ടുകയാണ് ഈ 23 കാരി. ട്രയാത്തലണിൽ രാജ്യത്തെ പ്രതിനിധീകരിക്കുക എന്നതാണ് ദ്യുതിയുടെ ഏറ്റവും വലിയ സ്വപ്നം.

കുറിപ്പിന്റെ പൂർണ്ണരൂപം;

ഇന്നലെ എന്റെ ഫേസ് ബുക്കില് Dhyuthy എന്ന കുട്ടി ചെറിയൊരു സഹായം ചോദിച്ചു വിവരങ്ങള് നല്കിയിരുന്നു...

കോഴിക്കോട് നിന്നും കാര്യങ്ങള് നേരില് മനസ്സിലാക്കുവാനായ് ഞാനിന്ന് തിരുവനന്തപുരത്തെത്തി...cycling, swimming , running (triathlon) അടക്കം വിവിധ sports items ല് state, national level നിരവധി പുരസ്കാരങ്ങള് നേടിയിട്ടുണ്ട്... ഇപ്പോള് Olympics പന്കെടുക്കണമെന്ന മോഹവുമായാണ് എന്നെ സമീപിച്ചത്....

ദ്യുതിക്ക് നല്ല പോഷകാഹാരം, നല്ലൊരു പരിശീലക൯, പലിശീലനത്തിന് പുതിയ സൈക്കിളടക്കം പല ആവശ്യങ്ങളും ഉണ്ട്..

കാര്യങ്ങള് നേരില് അവരുടെ വീട്ടില് പോയി മനസ്സിലാക്കിയ ഞാ൯ ആ കുട്ടിക്ക് ഒരു കുഞ്ഞു സഹായങ്ങള് ചെയ്തു...

ഭാവിയിലും ചില സഹായങ്ങള് ചെയ്യുവാ൯ ശ്രമിക്കും...

(ആ കുട്ടിയുടെ കഴിവ് മനസ്സിലാക്കാൻ ഒരു വിവരണത്തിന്റെ ആവശ്യം ഇല്ല,,,,, ആ മേശപ്പുറത്തിരിക്കുന്ന ട്രോഫികളും പതക്കങ്ങളും കണ്ടാൽ മനസ്സിലാവും,,,,, 

നന്ദി ജോസ് ജീ, ഷൈലജ sister, മനോജ് ബ്രോ)