Thursday 07 February 2019 05:38 PM IST

‘നിയമോൾക്ക് ഒന്നും കേൾക്കാൻ വയ്യ, കരച്ചിലാണ് ആ ബാഗ് തിരികെയെത്തിക്കൂ’; കണ്ണീരോടെ യാചിക്കുകയാണ് ഈ അച്ഛൻ

Binsha Muhammed

niya

കുഞ്ഞു നിയശ്രീ ശബ്ദങ്ങളുടെ ലോകത്തേക്ക് പിച്ചവച്ചത് അടുത്തിടെയാണ്. രണ്ട് വയസിനിടെ അച്ഛാ...അമ്മാ...എന്ന് വിളിച്ചു തുടങ്ങിയതു പോലും ഈയടുത്ത്. ജന്മനാ കേൾവി ശക്തിയില്ലാത്ത ആ പൈതലിന് താരാട്ട് കേട്ടുറങ്ങാൻ...കിളികളുടെ ശബ്ദം കേൾക്കാൻ...ശബ്ദവീചികളെ അടുത്തറിയാൻ സഹായിച്ചത് ആ ബാഗിലുണ്ടായിരുന്ന ഉകരണങ്ങളായിരുന്നു. പക്ഷേ ചികിത്സാർത്ഥം കോഴിക്കോട്ടേക്കുള്ള യാത്രയ്ക്കിടെ നിയശ്രീയുടെ ശ്രവണസഹായി അടങ്ങിയ ബാഗ് നഷ്ടപ്പെട്ടു. ഇതോടെ വീണ്ടും ആ രണ്ടു വയസുകാരിയുടെ ശബ്ദവും ലോകവും ചലനവും എല്ലാം നിശബ്ദമായി, പഴയതു പോലെ. ഇന്നവൾക്ക് ഒന്നുറങ്ങാനാകുന്നില്ല. കിളികളുടെ കലപില ശബ്ദം കേട്ട് പുഞ്ചിരിക്കാനാകുന്നില്ല. കർണപടങ്ങളിൽ  വെറുമൊരു ഞരക്കം മാത്രം.

മൂന്ന് മാസം മുമ്പാണ് കണ്ണൂര്‍ പെരളശ്ശേരിയിലെ രാജേഷിന്റെ ജന്മനാ കേള്‍വി ശക്തിയില്ലാത്ത രണ്ട് വയസ്സുകാരി മകൾ നിയശ്രീക്ക് കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ നടത്തിയത്. കേള്‍വിശക്തി തിരിച്ച് കിട്ടിയതോടെ പതിയെ പതിയെ അച്ഛാ... അമ്മെ.. എന്നൊക്കെ വിളിക്കാനും തുടങ്ങിയിരുന്നു. സര്‍ജറിക്ക് ശേഷം തുടര്‍ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെ ഉപകരണങ്ങളടങ്ങിയ ബാഗ് ട്രെയിനില്‍ വച്ച് നഷ്ടപ്പെടുകയായിരുന്നു.

niya-1

ഫെബ്രുവരി രണ്ടാംതീയതിയായിരുന്നു സംഭവം. കണ്ണൂരില്‍ നിന്ന് രാവിലെ 9.30 ന് ഉള്ള ചെന്നൈ-എഗ്‌മോര്‍ എക്‌സ്പ്രസിലായിരുന്നു യാത്ര. നിയയും അമ്മ അജിതയും മാത്രമേ യാത്രയിലുണ്ടായിരുന്നുള്ളൂ. ഡോക്ടർ നിർദ്ദേശിച്ച പ്രകാരം കഴിഞ്ഞ രണ്ട് വർഷത്തോളമായി നിയ കോഴിക്കോട് നിന്നും ചികിത്സ തേടുകയാണ്. ഒട്ടുമിക്ക യാത്രയിലും രാജേഷും കൂടെയുണ്ടാകാറുണ്ട്. എന്നാൽ ഇത്തവണ ഭാര്യ മാത്രമേ ഉണ്ടായിരുന്നുള്ളൂ. നല്ല തിരക്കായതിനാല്‍ ഉപകരങ്ങളടങ്ങിയ ബാഗ് അവര്‍ കയറിയ ലേഡീസ് കമ്പാര്‍ട്‌മെന്റിലെ സൈഡില്‍ തൂക്കിയിടുകയായിരുന്നു.

‘ദേഹം മുഴുവൻ കടിച്ചു മുറിച്ചു, സഹികെട്ടാണ് അന്നങ്ങനെ പ്രതികരിച്ചത്’; തുറന്നു പറഞ്ഞ് ഹരിയുടെ ഭാര്യ

niya-2

‘സൂപ്പർഹീറോയുടെ വരവും കാത്ത് കാൻസർ വാർഡിലിരിപ്പാണവൻ; കുഞ്ഞ് ആരവ് കൈനീട്ടുകയാണ്, കനിവിനായി

മൂന്നര മാസത്തിനിടെ മാല പൊട്ടിച്ചുണ്ടാക്കിയത് 12 ലക്ഷം! സിനിമാക്കഥകളെ വെല്ലും ചാലക്കുടിയിലെ സംഭവം

വര്‍ക്‌ഷോപ്പ് ജീവനക്കാരനായ കണ്ണൂര്‍ പെരളശ്ശേരിയിലെ സന്തോഷിന്റേയും കുടുംബത്തിന്റേയും ഏറെനാളത്തെ കാത്തിരിപ്പാണ് നിയമോൾക്കുള്ള കോക്ലിയർ ഇംപ്ലാന്റേഷൻ. സര്‍ക്കാര്‍ സഹായത്തോടെയാണ് കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ സര്‍ജറി നടത്തിയത്. അതും എട്ട് ലക്ഷത്തോളം രൂപ ചെലവു വരുന്ന സര്‍ജറി സര്‍ക്കാര്‍ വഴി സൗജന്യമായി ലഭിക്കുകയായിരുന്നു. അത് പോയതോടെ നിർദ്ധനനായ കൂലിപ്പണിക്കാരനായ രാജേഷ് തീർത്തും നിസ്സഹായനാണ്.

‘ഭക്ഷണം കഴിക്കുമ്പോഴും ഉറങ്ങുമ്പോഴും എന്നെ പറ്റിച്ചേർന്ന് അവളുണ്ടാകും’! ഇതാണ് പമയുടെ അമുദവൻ: പോസ്റ്റ് വൈറൽ

‘മേളലഹരിയിൽ മതിമറന്നു;’ ആളെ കിട്ടി, പൂരലഹരിയിൽ നിറഞ്ഞാടിയ പെൺകുട്ടി ഇതാ ഇവിടെയുണ്ട്

‘തൂ മേരാ ഹീറോ നമ്പർ വണ്‍’; വിവാഹ വേദിയെ ഹരംകൊള്ളിച്ച കിടിലൻ നൃത്തം; വൈറൽ വി‍ഡിയോ

എല്ലാ ദിവസവും രാവിലെ ഉപകരണം എടുത്ത് വെക്കാന്‍ മോള്‍ അടുത്ത് വരും. ആ സമയമാവുമ്പോള്‍ ഇന്നും അവള്‍ ഞങ്ങളുടെ അടുത്ത് വന്നു. ഉപകരണം കയ്യിലില്ല എന്ന് പറയുമ്പോള്‍ നിലത്ത് വീണ് കരഞ്ഞ് നിലവിളിക്കുകയാണവള്‍. ഒരു വശത്ത് അവളുടെ വേദന, മറുവശത്ത് എന്റെ നിസഹായാവസ്ഥ എന്ത് ചെയ്യണമെന്നോ, ആരുടെ സഹായം തേടണമെന്നോ അറിയില്ല. ഇനിയും എന്റെ കുഞ്ഞിന്റെ കണ്ണീർ കണ്ടുനിൽക്കാന്‍ എനിക്കാവില്ല. ആരുടെയെങ്കിലും കൈയ്യിൽ കിട്ടിയിട്ടുണ്ടെങ്കിൽ അത് തിരികെ തരണം. എന്റെ മകളുടെ ജീവിതമാണ്. ഈ വാക്കുകള്‍ എല്ലാവരിലേക്കും എത്തിക്കണം. വേദനയോടെ രാജേഷിന്റെ വാക്കുകൾ.

ആ ഉപകരണങ്ങള്‍ ഒരു കൊച്ചു കുഞ്ഞിന്റെ ജീവിതത്തില്‍ ഒഴിച്ചുകൂടാനാകാത്തതാണ്. കുഞ്ഞിന്റെ സ്വപ്‌നങ്ങളാണ്. കണ്ടുകിട്ടുന്നവര്‍ ദയവായി ഈ നമ്പറില്‍ വിളിച്ചറിയിക്കണമെന്ന് രാജേഷ് അപേക്ഷിക്കുന്നു.

9847746711 ആണ് രാജേഷിന്റെ നമ്പര്‍