Thursday 07 February 2019 05:38 PM IST : By സ്വന്തം ലേഖകൻ

‘മേളലഹരിയിൽ മതിമറന്നു;’ ആളെ കിട്ടി, പൂരലഹരിയിൽ നിറഞ്ഞാടിയ പെൺകുട്ടി ഇതാ ഇവിടെയുണ്ട്

paravati-1

ശൂരനാട് ∙ പാണ്ടി മേളത്തിന്റെ താളത്തിനൊപ്പം, പൂരത്തിന്റെ മുഴുവൻ ആവേശവുമായി ചുവടു വച്ച ഒമ്പതാം ക്ലാസുകാരി നാട്ടിൽ താരമായി. ആനയടി പൂരനഗരിയിൽ നൃത്തം ചെയ്ത പാർവതിയാണ് നാടിന്റെ മുഴുവൻ അഭിനന്ദനമേറ്റു വാങ്ങുന്നത്. നാട്ടുകാർ നേരിൽ കണ്ട നൃത്തം ലോകം മുഴുവൻ കണ്ടത് ആനയടി പൂരത്തിന്റെ ഫെയ്സ്ബുക് പേജിലൂടെ. അമ്മയ്ക്കും ബന്ധുക്കൾക്കുമൊപ്പം ചെണ്ടമേളം ആസ്വദിക്കുകയായിരുന്നു പാർവതി. ചെണ്ടമേളം മുറുകിയതോടെ പാർവതിയുടെ ചുവടുവയ്പും ആവേശത്തിലായി. കണ്ടു നിന്നവരും പ്രോത്സാഹിപ്പിച്ചു. ചുറ്റുമുള്ളതൊന്നും ശ്രദ്ധിക്കാതെ പൂർണമായും ന‍‍ൃത്ത ലഹരിയിലായ പാർവതിയുടെ ചുവടുകളെ ആവേശത്തോടെയാണ് കണ്ടവരെല്ലാം സ്വീകരിച്ചത്.

ശൂരനാട് പള്ളിക്കൽ ‘പാർവണ’ത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ കെ.ബി.അജിയുടെയും അധ്യാപിക സിനിയുടെയും മകളാണ് പാർവതി. നൂറനാട് ശബരിഗിരി സെൻ‍ട്രൽ സ്ക്കൂളിലാണ് പഠിക്കുന്നത്. 10വർഷമായി നൃത്തം അഭ്യസിക്കുന്നുണ്ട്. പക്ഷേ, ഇത് ഉത്സവത്തിന്റെ അവേശത്തിൽ ചെയ്തതാണെന്നും ഇത്രയും ചർച്ചയാകുമെന്ന് അറിഞ്ഞില്ലെന്നും പാർവതി പറയുന്നു. രാവിലെ സ്കൂളിൽ പോയതാണ്. തിരിച്ചു വന്നപ്പോഴാണ് തന്റെ ന‍ൃത്ത വിഡിയോ വൈറൽ ആയത് അറിയുന്നത്. ചാനലുകളിൽ നിന്നെല്ലാം വിളിച്ചുവെന്നും പാർവതി പറയുന്നു.

‘ദേഹം മുഴുവൻ കടിച്ചു മുറിച്ചു, സഹികെട്ടാണ് അന്നങ്ങനെ പ്രതികരിച്ചത്’; തുറന്നു പറഞ്ഞ് ഹരിയുടെ ഭാര്യ

‘സൂപ്പർഹീറോയുടെ വരവും കാത്ത് കാൻസർ വാർഡിലിരിപ്പാണവൻ; കുഞ്ഞ് ആരവ് കൈനീട്ടുകയാണ്, കനിവിനായി

‘നിയമോൾക്ക് ഒന്നും കേൾക്കാൻ വയ്യ, കരച്ചിലാണ് ആ ബാഗ് തിരികെയെത്തിക്കൂ’; കണ്ണീരോടെ യാചിക്കുകയാണ് ഈ അച്ഛൻ | നിയശ്രീ

parvati

മൂന്നര മാസത്തിനിടെ മാല പൊട്ടിച്ചുണ്ടാക്കിയത് 12 ലക്ഷം! സിനിമാക്കഥകളെ വെല്ലും ചാലക്കുടിയിലെ സംഭവം

നാട്ടിൽ നിന്ന് ഞങ്ങളൊരു സംഘമായാണ് പൂരത്തിന് പോയത്. ഞാനൊരു പൂരപ്രേമിയാണ്, മേളവും നന്നായി ആസ്വദിക്കും. മേളം കൊഴുത്തപ്പോൾ എനിക്കും ആവേശമായി. വിഡിയോ എടുത്തതോ ആളുകൾ ശ്രദ്ധിക്കുന്നതോ ഒന്നും ഞാനറിഞ്ഞില്ല. അപ്പോഴത്തെ ആവേശം പ്രകടിപ്പിച്ചു എന്നല്ലാതെ ഇതിത്ര വലിയ സംഭവമാകുമെന്ന് കരുതിയില്ല.

വിഡിയോയിൽ എനിക്കൊപ്പമുണ്ടായിരുന്നത് ചിറ്റയും അമ്മായിയുമായിരുന്നു. ചിറ്റയാണ് കയ്യിൽ പിടിച്ചുകൊണ്ടിരുന്നത്. അവർ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു, പക്ഷേ ഞാനൊന്നും കേട്ടില്ല. സത്യം പറഞ്ഞാ, മേളലഹരിയിൽ മതിമറന്നുപോയി. അവിടെയുണ്ടായിരുന്ന എല്ലാ ആളുകളും എന്നെത്തന്നെ ശ്രദ്ധിക്കുകയായിരുന്നു എന്ന് ചിറ്റയും അമ്മായിയും പിന്നീട് പറഞ്ഞു.

‘ഭക്ഷണം കഴിക്കുമ്പോഴും ഉറങ്ങുമ്പോഴും എന്നെ പറ്റിച്ചേർന്ന് അവളുണ്ടാകും’! ഇതാണ് പമയുടെ അമുദവൻ: പോസ്റ്റ് വൈറൽ

‘തൂ മേരാ ഹീറോ നമ്പർ വണ്‍’; വിവാഹ വേദിയെ ഹരംകൊള്ളിച്ച കിടിലൻ നൃത്തം; വൈറൽ വി‍ഡിയോ

ഒരു വർഷം പോലും ആനയടിപ്പൂരം മുടക്കാറില്ല. നമ്മുടെ സ്വന്തം പൂരമല്ലേ? ഇത്തവണത്തേത് മറക്കാനാകില്ല. ഇങ്ങനെ വേണം ഉത്സവം ആഘോഷിക്കാൻ എന്ന കമന്റാണ് ഏറ്റവും ഇഷ്ടപ്പെട്ടത്–പാർവതി പറഞ്ഞു.

ഒരു ലക്ഷത്തിലേറെപ്പേർ ഇതിനോടകം പാർവതിയുടെ നൃത്ത വിഡിയോ കണ്ടു കഴിഞ്ഞു. ആനയടി പൂരത്തിലെ പ്രധാന സമിതിയായ ടീം നരഹരിയുടെ പ്രവർത്തക കൂടിയാണ് പാർവതി. അതുകൊണ്ടു തന്നെ പൂരവും ആനയും പഞ്ചാരിമേളവുമൊക്കെ അത്രയും ഇഷ്ടവും. ആ ആവേശമാണ് ഈ ചുവടുവയ്പിനു കാരണം. ഏതായാലും ആനയടിക്കും ആനക്കമ്പത്തിനും അപ്പുറം പാർവതിയുടെ നൃത്തം മലയാളികൾ മുഴുവൻ ഏറ്റെടുത്തതിന്റെ ആവേശത്തിലാണ് നാട്ടുകാർ.