ചർമസൗന്ദര്യ വർധനവിനായി സോഷ്യൽ മീഡിയയിലൊക്കെ വൈറലായ ഒന്നാണു കേവ്മാൻ സ്കിൻ കെയർ രീതി. നമ്മുടെ പൂർവികരിൽ നിന്നും പഠിക്കാനേറെയുണ്ടെന്നും അന്നത്തെ ഭക്ഷണ–ജീവിത രീതികളിൽ പലതും ആരോഗ്യത്തോടെയിരിക്കാൻ അവരെ സഹായിച്ചിരുന്നുവെന്നും ഗവേഷകർ പറയുന്നുണ്ട്. അങ്ങനെയാണു പാലിയോ ഡയറ്റ് പോലുള്ളവ പ്രചാരത്തിലായതും.

ചർമസൗന്ദര്യ വർധനവിനായി സോഷ്യൽ മീഡിയയിലൊക്കെ വൈറലായ ഒന്നാണു കേവ്മാൻ സ്കിൻ കെയർ രീതി. നമ്മുടെ പൂർവികരിൽ നിന്നും പഠിക്കാനേറെയുണ്ടെന്നും അന്നത്തെ ഭക്ഷണ–ജീവിത രീതികളിൽ പലതും ആരോഗ്യത്തോടെയിരിക്കാൻ അവരെ സഹായിച്ചിരുന്നുവെന്നും ഗവേഷകർ പറയുന്നുണ്ട്. അങ്ങനെയാണു പാലിയോ ഡയറ്റ് പോലുള്ളവ പ്രചാരത്തിലായതും. ചർമത്തിനായുള്ള ഒരു പാലിയോ ഡയറ്റാണ് കേവ്മാൻ സ്കിൻ കെയർ എന്നു പറയാം. ടിക് ടോക് സെലിബ്രിറ്റി ആയൊരു സ്ത്രീ സ്വന്തം മുഖത്ത് ഈ ചർമപരിപാലന രീതി പരീക്ഷിച്ചതിനെ തുടർന്ന് ഇട്ട പോസ്റ്റാണ് ഈ രീതിയെ വൈറലാക്കിയത്.
കേവ്മാൻ സ്കിൻ കെയർ എന്നു പറഞ്ഞാൽ സംഗതി വളരെ ലളിതമാണ്. ചർമത്തിൽ കാര്യമായ സൗന്ദര്യ പരിരക്ഷകൾ ഒന്നും ചെയ്യാതിരിക്കുക. ആധുനിക സൗന്ദര്യ വർധക ഉൽപന്നങ്ങൾ ഒന്നും തന്നെ ഉപയോഗിക്കാതിരിക്കുക. കഴിയുന്നതും പച്ചവെള്ളം പോലും വേണ്ട.  ഈ ചർമ പരിപാലന രീതി പരീക്ഷിച്ച ടിക് ടോക് സെലിബ്രിറ്റിയാകട്ടെ ആഴ്ചകളോളം മുഖം കഴുകുക പോലും ചെയ്തിരുന്നില്ല. ഇങ്ങനെ ചർമത്തിന്റെ സ്വാഭാവികമായമായ പ്രതിരോധം  ശക്തിപ്പെടുത്തുക എന്നാണ് ഈ രീതി കൊണ്ട് ഉദ്ദേശിക്കുന്നത്.
കേവ്മാൻ രീതി രണ്ടുതരത്തിലുണ്ട്. വെള്ളം മാത്രം ഉപയോഗിച്ചുള്ള വാട്ടർ ഒൺലി രീതിയും നോ കോണ്ടാക്റ്റ് രീതിയും. വെള്ളം മാത്രം ഉപയോഗിച്ചുള്ള രീതിയിൽ  മുഖം വെള്ളം മാത്രം ഉപയോഗിച്ചു വൃത്തിയാക്കാം. കൂടുതൽ കർശനമായ അടുത്ത രീതിയിൽ ചർമത്തിൽ വെള്ളം കൊണ്ടുപോലും തൊടുകയില്ല.
മിക്ക സാമൂഹിക മാധ്യമങ്ങളിലും സ്കിൻ റീസെറ്റ് രീതി എന്ന പേരിൽ ഇതു വൻതോതിൽ പ്രചരിക്കപ്പെടുന്നുണ്ട്. കടുത്ത മുഖക്കുരു ഉള്ള ചിലരും ഈ രീതി പരീക്ഷിച്ചതായി കാണുന്നു. ചിലരിൽ ഇതു മുഖക്കുരു കുറച്ചപ്പോൾ ചിലരിൽ കുരുക്കൾ വർധിക്കുവാൻ കാരണമായി.
ഈ രീതി അപകടമോ?
‘‘ പൗരാണിക ഗുഹാമനുഷ്യർ എങ്ങനെയുള്ള അന്തരീക്ഷത്തിലാണു ജീവിച്ചിരുന്നതെന്ന് ഒാർക്കണം. ഇന്നത്തെ പോലെ പൊടിയോ പുകയോ മറ്റു മാലിന്യങ്ങളോ ഒന്നും അന്ന് ഇല്ലായിരുന്നു. ഇന്നത്തെ മലിനീകൃതമായ സാഹചര്യത്തിൽ മുഖം കഴുകുക പോലും ചെയ്യാതിരിക്കുന്നത് ആരോഗ്യകരമായിരിക്കില്ല.’’ ചർമരോഗവിദഗ്ധ ഡോ. വിധുശ്രീ (തിരുവനന്തപുരം) പറയുന്നു.
‘‘ മൃത ചർമകോശങ്ങളെ കുറേയൊക്കെ ചർമം സ്വയം നീക്കിക്കളയും. എന്നാൽ ആഴ്ചകളോളം മുഖം കഴുകുക പോലും ചെയ്യാതിരുന്നാൽ അവ അടിഞ്ഞുകൂടി കുരുക്കളുണ്ടാകാനുള്ള സാധ്യതയുണ്ട്. മുഖക്കുരു ഉള്ളവർ അനാവശ്യമായ സൗന്ദര്യസംവർധകങ്ങൾ മുഖത്ത് ഉപയോഗിക്കാതിരിക്കുന്നതു നല്ലതു തന്നെ. പക്ഷേ, ചിലപ്പോള്‍ മുഖം കഴുകാതിരുന്നാൽ എണ്ണയും പൊടിയുമൊക്കെ അടിഞ്ഞുകൂടി മുഖക്കുരു തീവ്രമാകാം. ഹോർമോൺ പ്രശ്നങ്ങളാലും ജനിതക കാരണങ്ങളാലുമൊക്കെ മുഖക്കുരു വരാമല്ലൊ. അതിനു മുഖം കഴുകാതിരിക്കുകയല്ല പ്രതിവിധി.        
സത്യത്തിൽ യൗവനത്തുടിപ്പുള്ള, ആരോഗ്യകരമായ ചർമത്തിനു വേണ്ടി ഒരുപാട് ഉൽപന്നങ്ങളൊന്നും ഉപയോഗിക്കേണ്ട കാര്യമില്ല. ചർമാരോഗ്യത്തിനുള്ള അടിസ്ഥാന പരിപാലനം എത്രയോ ലളിതമാണ്. ക്ലെൻസിങ്– ടോണിങ്– മൊയിസ്ചറൈസിങ്. നല്ലൊരു ക്ലെൻസർ കൊണ്ടു മുഖം കഴുകുക, ടോണർ ഉപയോഗിക്കുക , മുഖത്തിനു സ്നിഗ്ധത പകരുന്ന ഒരു മോയിസ്ചറൈസർ പുരട്ടുക. ഇതുപോലും ചിലർക്ക് ചർമപ്രശ്നങ്ങളുണ്ടാക്കാം. അവനവന്റെ ചർമത്തിന്റെ സ്വഭാവത്തിന് അനുയോജ്യമായ ഉൽപന്നങ്ങൾ മാത്രം ഉപയോഗിക്കുക. ഇക്കാര്യത്തിൽ സംശയമുണ്ടെങ്കിൽ ഒരു ഡെർമറ്റോളജിസ്റ്റിനെ കാണുക. ഏതെങ്കിലും ഉൽപന്നം ഉപയോഗിക്കുമ്പോൾ ചൊറിച്ചിലോ തിണർപ്പോ വന്നാൽ പിന്നെ ഉപയോഗിക്കാതിരിക്കുക. ഇവയൊക്കെ ശ്രദ്ധിക്കണം’’. ഡോ. വിധുശ്രീ പറയുന്നു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT