ബിപി, കൊളസ്ട്രോൾ തുടങ്ങിയ ജീവിതശൈലി രോഗങ്ങളെ ഭക്ഷണത്തിലെ കൃത്യമായ ചിട്ടകളിലൂടെ പ്രതിരോധിക്കാൻ സാധിക്കും. തവിടു കളയാത്ത ധാന്യങ്ങൾ, അണ്ടിപ്പരിപ്പുകൾ, വെളുത്തുള്ളി, ബെറികൾ എന്നിവയെല്ലാം ഇത്തരം രോഗങ്ങളെ ചെറുക്കാൻ സഹായിക്കുന്ന ഭക്ഷ്യവസ്തുക്കളാണ്. കുട്ടിക്കാലത്ത് അമിതമായ ബേക്കറി പലഹാരങ്ങളും കാർബോഹൈഡ്രേറ്റുകളും കഴിക്കുന്നത് ധമനികളിൽ കൊഴുപ്പടിഞ്ഞു കൂടാൻ കാരണമാകും, അതിനാൽ 20 വയസ്സു മുതൽ പ്രതിരോധത്തിൽ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ആന്റിഓക്സിഡന്റുകൾ അടങ്ങിയ ഭക്ഷണങ്ങളും, രക്തക്കുഴലുകളെ വികസിപ്പിക്കാൻ സഹായിക്കുന്ന ബീറ്റ്റൂട്ട്, ചീര, ഒമേഗ-3 അടങ്ങിയ മത്സ്യങ്ങൾ, 70% ൽ കൂടുതൽ കൊക്കോ അടങ്ങിയ ഡാർക്ക് ചോക്ലേറ്റ് എന്നിവയും ഗുണകരമാണ്. ഭക്ഷണസമയം ക്രമീകരിക്കുന്നതും പ്രധാനമാണ്; രാത്രി 8 മണിക്ക് മുൻപ് ഭക്ഷണം കഴിക്കുന്നത് ശരീരത്തിന്റെ സർക്കേഡിയൻ റിഥത്തിനനുസരിച്ച് പ്രവർത്തനങ്ങളെ മെച്ചപ്പെടുത്താനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

ബിപി, കൊളസ്ട്രോൾ പോലുള്ള ജീവിതശൈലി രോഗങ്ങളെ ഭക്ഷണത്തിലെ ചിട്ട കൊണ്ടു നമുക്കു പ്രതിരോധിക്കാൻ സാധിക്കും. അതിനു സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതെല്ലാമെന്നു നോക്കാം.

തവിടു കളയാത്ത ധാന്യങ്ങൾ, അണ്ടിപ്പരിപ്പുകൾ (Nuts), വെളുത്തുള്ളി (ഇതിൽ അലിസിൻ അടങ്ങിയിരിക്കുന്നു), ബെറികൾ എന്നിവ ഈ രോഗങ്ങളെ പ്രതിരോധിക്കാൻ സഹായിക്കും. ഏതു പ്രായം മുതൽ ഇവ കഴിച്ചു തുടങ്ങണമെന്നും വിദഗ്ധ നിർദേശങ്ങൾ ഉണ്ട്.

കുട്ടിക്കാലത്ത് അമിതമായി ബേക്കറി പലഹാരങ്ങളും കാർബോഹൈഡ്രേറ്റും കഴിക്കുന്ന കുട്ടികളുടെ രക്തക്കുഴലുകളിൽ 10 വയസ്സാകുന്പോഴേക്കും കൊഴുപ്പിന്റെ നേർത്ത വരകൾ (Fatty streaks) രൂപപ്പെട്ടു തുടങ്ങുമെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. 20 വയസ്സ് മുതൽ തന്നെ പ്രതിരോധത്തിൽ ശ്രദ്ധിക്കണം. ധമനികളിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്ന പ്രക്രിയ ( Fatty streaks) ചെറുപ്പകാലത്തിലേ തുടങ്ങാം. രക്തക്കുഴലുകളിൽ കൊഴുപ്പ് അടിഞ്ഞു കൂടണമെങ്കിൽ ആദ്യം എൽഡിഎൽ കൊളസ്ട്രോൾ ഓക്സിഡൈസ് ചെയ്യപ്പെടണം (Oxidized LDL). ഇത് തടയാൻ വൈറ്റമിൻ സി, ലൈക്കോപീൻ (തക്കാളിയിലുള്ളത്) പോലുള്ള ആന്റിഓക്സിഡന്റുകൾ അടങ്ങിയ ഭക്ഷണം 20 വയസ്സ് മുതൽ ശീലമാക്കണം.

ADVERTISEMENT

നൈട്രിക് ഓക്സൈഡ് (Nitric oxide) ഉൽപാദനം കൂട്ടുന്ന ബീറ്റ്റൂട്ട്, ചീര എന്നിവയും, ഒമേഗ-3 അടങ്ങിയ മത്സ്യങ്ങളും രക്തക്കുഴലുകളെ വികസിപ്പിക്കാനും ഇലാസ്തികത നിലനിർത്താനും സഹായിക്കുന്നു. 70%-ൽ കൂടുതൽ കൊക്കോ (Cocoa) അടങ്ങിയ ഡാർക്ക് ചോക്‌ലറ്റ് ചെറിയ കഷണം കഴിക്കുന്നതു ബിപി കുറയ്ക്കാൻ സഹായിക്കും. ഇതിലെ ഫ്ലേവനോളുകൾ രക്തക്കുഴലുകളെ വികസിപ്പിക്കും.

ഭക്ഷണം കഴിക്കുന്ന സമയം

ADVERTISEMENT

ഭക്ഷണം കഴിക്കുന്ന സമയത്തിനും പ്രാധാന്യമുണ്ട്. നമ്മുടെ ശരീരത്തിന് ഒരു 'സർക്കേഡിയൻ റിഥം' (Circadian Rhythm - ജീവശാസ്ത്ര ഘടികാരം) ഉണ്ട്. പകൽ സമയത്താണു ദഹനപ്രക്രിയയും മെറ്റബോളിസവും മികച്ച രീതിയിൽ നടക്കുന്നത്. വൈകി ഭക്ഷണം കഴിക്കുന്നതു (പ്രത്യേകിച്ച് രാത്രി 9 മണിക്ക് ശേഷം) കൊഴുപ്പ് ശരീരത്തിൽ അടിഞ്ഞുകൂടാനും, ഇൻസുലിൻ റെസിസ്റ്റൻസ് കൂട്ടാനും കാരണമാകും. ഇതു രാത്രിയിലെ ബിപി (Nocturnal blood pressure) ഉയരാൻ ഇടയാക്കും.

രാത്രി 8 മണിക്കു മുൻപു ഭക്ഷണം കഴിക്കുന്നവരുടെ രക്തസമ്മർദം ഉറക്കത്തിൽ സ്വാഭാവികമായി 10% താഴുന്നു. ഇതു ഹൃദയത്തിനു വിശ്രമം നൽകുന്നു. ഇരുട്ടാകുന്നതോടെ നമ്മുടെ ശരീരം 'മെലാടോണിൻ' ഉൽപാദിപ്പിക്കാൻ തുടങ്ങും, ഈ സമയത്ത് ഇൻസുലിൻ ഉൽപാദനം സ്വാഭാവികമായി കുറയും. അതുകൊണ്ടു രാത്രി വൈകി കഴിക്കുന്ന ഭക്ഷണം ശരിയായി ഉപാപയം നടക്കാതെ നേരിട്ട് ട്രൈഗ്ലിസറൈഡുകളായി മാറി കൊഴുപ്പ് കൂട്ടും.

ADVERTISEMENT

ഡോ. അനിൽ സലീം
മേധാവി

ഇന്റർവെൻഷൻ കാർഡിയോളജി വിഭാഗം
മെയ്ത്ര ഹോസ്പിറ്റൽ, കോഴിക്കോട്

English Summary:

Lifestyle diseases like blood pressure and cholesterol can be prevented through dietary discipline. Foods such as whole grains, nuts, garlic (containing allicin), and berries help in preventing these conditions. Studies show that excessive consumption of bakery items and carbohydrates in childhood can lead to fatty streaks in blood vessels by age 10, emphasizing the need for prevention from age 20. Consuming antioxidants like Vitamin C and lycopene, along with foods that boost nitric oxide production such as beetroot and spinach, and omega-3 rich fish, aids in widening blood vessels and maintaining elasticity. A small piece of dark chocolate with over 70% cocoa can help reduce blood pressure. Meal timing is also crucial; eating late, especially after 9 PM, can lead to fat accumulation, increased insulin resistance, and elevated nocturnal blood pressure, while finishing meals before 8 PM allows for a natural drop in blood pressure during sleep, benefiting the heart.

ADVERTISEMENT