തനി നാടനിൽ തുടങ്ങി ഇറക്കുമതി ചെയ്ത നിർമാണവസ്തുക്കൾ വരെ: ‘വനിത’ വീട് പ്രദർശനം തുടങ്ങുന്നു
വനിത വീട് മാസികയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് കാലിക്കറ്റ് ട്രേഡ്സെന്ററിൽ സംഘടിപ്പിക്കുന്ന വീട് പ്രദർശനം നാളെ ആരംഭിക്കും. നാടൻ ശൈലി മുതൽ കന്റെംപ്രറി ശൈലി വരെ വീടൊരുക്കാൻ ആവശ്യമായ നൂറോളം സ്റ്റാളുകളാണ് പ്രദർശനത്തിലുള്ളത്. മോഡുലർ കിച്ചൻ, സാനിറ്ററിവെയർ, ജക്കൂസി, ഹോം ഓട്ടമേഷൻ സംവിധാനങ്ങൾ, പുതിയ തലമുറ നിർമാണ വസ്തുക്കൾ എന്നിവ ഇവിടെ നേരിട്ട് കാണാം. കൂടാതെ സർക്കാരിന്റെ 78,000 രൂപ സബ്സിഡിയോടെ സോളാർ പ്ലാന്റ് സ്ഥാപിക്കാനുള്ള സേവനങ്ങളും ഫർണിച്ചർ, ഫ്ലോറിങ് മെറ്റീരിയൽസ് തുടങ്ങിയവയുടെ മുൻനിര കമ്പനികളുടെ സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്. പൂർണ്ണമായും ശീതീകരിച്ച വേദിയിൽ നടക്കുന്ന പ്രദർശനത്തിലേക്ക് പ്രവേശനം സൗജന്യമാണ്.

തനി നാടനിൽ തുടങ്ങി ഇറക്കുമതി ചെയ്ത നിർമാണവസ്തുക്കൾ വരെ ഒന്നിച്ചു കാണാൻ അവസരമൊരുക്കി വനിത വീട് പ്രദർശനം നാളെ തുടങ്ങും. കോഴിക്കോട് കാലിക്കറ്റ് ട്രേഡ്
സെന്ററിൽ രാവിലെ 11 മുതൽ രാത്രി എട്ട് വരെ പ്രദർശനം കാണാം. വനിത വീട് മാസികയാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. ജെപ്സ് സോളർ എനർജി പാർട്നറാണ്.
ട്രോപ്പിക്കൽ മുതൽ കന്റെംപ്രറി വരെ ഏത് ശൈലിയിലും വീടൊരുക്കാൻ വേണ്ട ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയുമായി നൂറോളം സ്റ്റാളുകളാണ് പ്രദർശനത്തിലുള്ളത്. മുടക്കുന്ന പണത്തിന് പരമാവധി മൂല്യം ലഭിക്കും വിധം മികച്ച വീട് നിർമിക്കാൻ വേണ്ട നിർമാണ വസ്തുക്കൾ ഇഷ്ടാനുസരണം തിരഞ്ഞെടുക്കാം.
ഏറ്റവും പുതിയ മോഡുലർ കിച്ചൻ മോഡലുകൾ പ്രദർശനത്തിൽ നേരിട്ട് കാണാം. ഇവ ഒരുക്കാനുള്ള നിർമാണ വസ്തുക്കളുടെ വിപുലമായ ശേഖരവും പ്രദർശനത്തിൽ ഉണ്ട്.
ഭംഗിയും ഗുണനിലവാരവും ഒത്തുചേരുന്ന സാനിറ്ററിവെയർ ഉൽപന്നങ്ങളുടെ നീണ്ടനിര പ്രദർശനത്തിലുണ്ടാകും. ആകർഷകമായ ഡിസൈനിലുള്ള വാഷ്ബേസിൻ, സിങ്ക് തുടങ്ങിയവ കൂടാതെ ജക്കൂസി, റെയിൻ ഷവർ എന്നിവയുടെ പുതിയ മോഡലുകളും പ്രദർശനത്തിൽ കണ്ടറിയാം.
ലോകത്ത് എവിടെയിരുന്നും വീട്ടുപകരണങ്ങൾ നിയന്ത്രിക്കാൻ കഴിയുന്ന ഹോം ഓട്ടമേഷൻ സംവിധാനത്തിന്റെ സാധ്യതകൾ നേരിട്ടു മനസ്സിലാക്കാനും പ്രദർശനം അവസരമൊരുക്കും.
തടിക്ക് പകരം ഉപയോഗിക്കാവുന്ന ഡബ്ല്യുപിസി ബോർഡ്, മൾട്ടിവുഡ് തുടങ്ങിയ ന്യൂജൻ നിർമ്മാണ വസ്തുക്കൾ പ്രദർശനത്തിൽ പരിചയപ്പെടാം. സ്റ്റീൽ, അലൂമിനിയം, യുപിവിസി വാതിൽ ജനൽ എന്നിവയുടെ പുതിയ മോഡലുകളും പ്രദർശനത്തിലുണ്ട്.
78,000 രൂപ ഗവൺമെൻറ് സബ്സിഡിയോടെ സോളർ പ്ലാൻറ് സ്ഥാപിക്കാനാവശ്യമായ മുഴുവൻ സേവനങ്ങളും പ്രദർശനത്തിൽ ലഭിക്കും.
ഫർണിച്ചർ, ഫ്ലോറിങ് മെറ്റീരിയൽ, റെഡിമെയ്ഡ് വാതിൽ, റൂഫിങ് തുടങ്ങിയവയുടെയെല്ലാം മുൻനിര കമ്പനികളുടെ സ്റ്റാളുകൾ പ്രദർശനത്തിലുണ്ടാകും. സ്പോട്ട് ബുക്കിങ്ങിന് ആകർഷകമായ വിലക്കിഴിവുകളും ഓഫറുകളും ഉണ്ടാകും.
പൂർണമായി ശീതീകരിച്ച വേദിയിലാണ് പ്രദർശനം. കാർപാർക്കിങ് സൗകര്യവും ഉണ്ടാകും.
പ്രവേശനം സൗജന്യമാണ്. വിശദ വിവരങ്ങൾക്ക് 94476 21441 എന്ന വാട്സാപ് നമ്പരിൽ ബന്ധപ്പെടാം.