‘ഇനി ആ ചോദ്യം വേണ്ടാ...’; പന്നിയെ ഗ്രില്ല് ചെയ്യാനൊരുങ്ങി ഫിറോസ് ചുട്ടിപ്പാറ! വൈറലായി ചൈനയില്‍ നിന്നുള്ള വിഡിയോ
വ്യത്യസ്തമായ പാചക വിഡിയോയിലൂടെ ശ്രദ്ധേയനായ വ്ലോഗറാണ് പാലക്കാട് സ്വദേശിയായ ഫിറോസ് ചുട്ടിപ്പാറ. ഫിറോസിന്റെ വിഡിയോയ്ക്ക് നിരവധി ആരാധകരാണുള്ളത്. വലിയ അളവിൽ ഫിറോസ് ഉണ്ടാക്കുന്ന ആഹാരം നാട്ടുകാര്‍ക്കും വേണ്ടപ്പെട്ടവര്‍ക്കും വിതരണം ചെയ്യാറുണ്ട്. ഇപ്പോഴിതാ പന്നിയെ നിര്‍ത്തിപ്പൊരിക്കാന്‍ ചൈനയില്‍

വ്യത്യസ്തമായ പാചക വിഡിയോയിലൂടെ ശ്രദ്ധേയനായ വ്ലോഗറാണ് പാലക്കാട് സ്വദേശിയായ ഫിറോസ് ചുട്ടിപ്പാറ. ഫിറോസിന്റെ വിഡിയോയ്ക്ക് നിരവധി ആരാധകരാണുള്ളത്. വലിയ അളവിൽ ഫിറോസ് ഉണ്ടാക്കുന്ന ആഹാരം നാട്ടുകാര്‍ക്കും വേണ്ടപ്പെട്ടവര്‍ക്കും വിതരണം ചെയ്യാറുണ്ട്.
ഇപ്പോഴിതാ പന്നിയെ നിര്‍ത്തിപ്പൊരിക്കാന്‍ ചൈനയില്‍ എത്തിയിരിക്കുകയാണ് ഫിറോസ് ചുട്ടിപ്പാറ. താന്‍ ചെയ്യുന്ന വിഡിയോകള്‍ക്കെല്ലാം സ്ഥിരം ചോദിക്കുന്ന ചോദ്യമാണ് പന്നിയെ കറി വയ്ക്കുമോ എന്ന്, അത് ചെയ്യാനാണ് പോകുന്നതെന്നും ഫിറോസ് വിഡിയോയില്‍ പറയുന്നു.
‘ഞാന്‍ ഏത് വിഡിയോ ചെയ്താലും അതിന്റെയെല്ലാം അടിയില്‍ വന്ന് എല്ലാവരും ചോദിക്കുന്ന ഒരു ചോദ്യമുണ്ട്, ഫിറോസിന് പന്നിയെ കറി വയ്ക്കാന്‍ പറ്റുമോ, കഴിക്കാന്‍ പറ്റുമോ, എന്ന് ഏതായാലും അത്തരം ചോദ്യം ചോദിക്കുന്നവരോട്, ഞാന്‍ ഇതാ പന്നിയെ ഗ്രില്ല് അടിക്കാന്‍ പോകുന്നു.’- ഫിറോസ് പറഞ്ഞു.
വറുത്തരച്ച മയില്‍ കറി, ഒട്ടകപ്പക്ഷി ഗ്രില്‍, 100 കിലോ മീന്‍ അച്ചാര്‍, 35 കിലോ വരുന്ന പാമ്പ് ഗ്രില്‍... എന്നിവയടക്കമുള്ള വിഡിയോകൾ ചെയ്താണ് ഫിറോസ് ചുട്ടിപ്പാറ സൈബര്‍ ലോകത്ത് വൈറലായത്.