മണം കൊണ്ട് കൊതിപ്പിക്കും,രുചി കൊണ്ട് കീഴടക്കും; മട്ടൺ ബിരിയാണി വൈബ്സ്
നെയ്യിന്റെ മണവും, പാകത്തിന് വെന്ത മട്ടൺ കഷ്ണങ്ങളും, മസാലകൾ ചേർത്ത ബിരിയാണി അരിയും ചേരുമ്പോൾ ഉണ്ടാകുന്ന ആ രുചി. അത് അനുഭവിച്ചുതന്നെ അറിയണം. ബിരിയാണി പ്രേമികൾ തീർച്ചയായും പരീക്ഷിക്കേണ്ട ഒന്നാണിത്! ആവശ്യമായ സാധനങ്ങൾ മട്ടൺ വേവിക്കാൻ: മട്ടൺ: 1 കിലോ (കഷ്ണങ്ങളാക്കിയത്) തൈര്: 3/4 കപ്പ് മഞ്ഞൾപ്പൊടി: 1/2

നെയ്യിന്റെ മണവും, പാകത്തിന് വെന്ത മട്ടൺ കഷ്ണങ്ങളും, മസാലകൾ ചേർത്ത ബിരിയാണി അരിയും ചേരുമ്പോൾ ഉണ്ടാകുന്ന ആ രുചി. അത് അനുഭവിച്ചുതന്നെ അറിയണം. ബിരിയാണി പ്രേമികൾ തീർച്ചയായും പരീക്ഷിക്കേണ്ട ഒന്നാണിത്!
ആവശ്യമായ സാധനങ്ങൾ
മട്ടൺ വേവിക്കാൻ:
മട്ടൺ: 1 കിലോ (കഷ്ണങ്ങളാക്കിയത്)
തൈര്: 3/4 കപ്പ്
മഞ്ഞൾപ്പൊടി: 1/2 ടീസ്പൂൺ
മുളകുപൊടി: 2 ടീസ്പൂൺ
ഗരം മസാല: 1 ടീസ്പൂൺ
ഇഞ്ചി-വെളുത്തുള്ളി-പച്ചമുളക് പേസ്റ്റ്: 1 ടേബിൾ സ്പൂൺ
ഉപ്പ്: പാകത്തിന്
മട്ടൺ മസാല തയ്യാറാക്കാൻ:
സവാള: 4-5 എണ്ണം (നീളത്തിൽ അരിഞ്ഞത്)
തക്കാളി: 2-3 എണ്ണം (അരിഞ്ഞത്)
മല്ലിയില, പുതിനയില: ഓരോ കൈപ്പിടി വീതം
പെരുംജീരകം പൊടിച്ചത്: 1 ടീസ്പൂൺ
നെയ്യ്/എണ്ണ: ആവശ്യത്തിന്
അരി വേവിക്കാൻ:
ജീരകശാല/കൈമ അരി: 4-5 കപ്പ്
വെള്ളം: അരിയുടെ ഇരട്ടി അളവിൽ
ഗരം മസാല കൂട്ടുകൾ: കറുവപ്പട്ട, ഏലയ്ക്ക, ഗ്രാമ്പൂ, വയനയില
നെയ്യ്: 2 ടേബിൾ സ്പൂൺ
നാരങ്ങാനീര്: 1 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
* കഴുകി വൃത്തിയാക്കിയ മട്ടൺ കഷ്ണങ്ങളിൽ തൈര്, മഞ്ഞൾപ്പൊടി, മുളകുപൊടി, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, ഉപ്പ് എന്നിവ ചേർത്ത് ഒരു മണിക്കൂർ മാറ്റി വെക്കുക.
* ഇതിനുശേഷം ഒരു പ്രഷർ കുക്കറിൽ ആവശ്യത്തിന് വെള്ളം ചേർത്ത് മട്ടൺ നല്ല പോലെ വേവിച്ചെടുക്കുക.
* ഒരു വലിയ പാത്രത്തിൽ നെയ്യ് ചൂടാക്കി സവാള വഴറ്റുക. സവാള ബ്രൗൺ നിറമാകുമ്പോൾ ഇഞ്ചി-വെളുത്തുള്ളി-പച്ചമുളക് പേസ്റ്റ് ചേർത്ത് പച്ചമണം മാറുന്നത് വരെ വഴറ്റുക.
* ഇതിലേക്ക് തക്കാളി ചേർത്ത് ഉടയുന്നത് വരെ വേവിക്കുക. ശേഷം മല്ലിയില, പുതിനയില, പെരുംജീരകം പൊടി, വേവിച്ചു വെച്ച മട്ടൺ എന്നിവ ചേർത്ത് കുറുകി വരുന്നത് വരെ വേവിക്കുക.
* ഒരു പാത്രത്തിൽ നെയ്യ് ചൂടാക്കി ഗരംമസാല കൂട്ടുകൾ ചേർക്കുക. ഇതിലേക്ക് വെള്ളവും ഉപ്പും നാരങ്ങാനീരും ചേർത്ത് തിളപ്പിക്കുക.
* വെള്ളം തിളച്ചു വരുമ്പോൾ കഴുകി വെച്ച അരി ചേർത്ത് വേവിക്കുക. അരി മുക്കാൽ ഭാഗം വെന്തുകഴിഞ്ഞാൽ വെള്ളം ഊറ്റിക്കളയാം.
* ഒരു വലിയ പാത്രത്തിന്റെ അടിയിൽ അല്പം നെയ്യ് തടവി ആദ്യം കുറച്ച് ചോറ് നിരത്തുക. അതിനു മുകളിൽ തയ്യാറാക്കി വെച്ച മട്ടൺ മസാല വിതറുക. വീണ്ടും ചോറ് നിരത്തുക.
* മുകളിൽ വറുത്ത സവാള, അണ്ടിപ്പരിപ്പ്, മുന്തിരി, മല്ലിയില എന്നിവ വിതറാം.
* പാത്രം നല്ലപോലെ അടച്ചു വെച്ച് കുറഞ്ഞ തീയിൽ 15-20 മിനിറ്റ് ദം ചെയ്യുക.