മീൻ പ്രേമികൾക്ക് ഈ ബക്രീദിന് ഒരു സ്പെഷ്യൽ ട്രീറ്റ്, തക്കാളിയുടെ പുളിയും മസാലയുടെ എരിവും പാകത്തിന് ചേർന്ന ഫിഷ് ഫില്ലറ്റ്. ആവശ്യമായ ചേരുവകൾ 1. മീൻ – ഒരു കിലോ 2. ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ് – ഒരു വലിയ സ്പൂൺ മുളകുപൊടി – ഒരു വലിയ സ്പൂൺ 3. തക്കാളി – നാല്, ഇടത്തരം പഞ്ചസാര – ഒരു ചെറിയ സ്പൂൺ ഉപ്പ് –

മീൻ പ്രേമികൾക്ക് ഈ ബക്രീദിന് ഒരു സ്പെഷ്യൽ ട്രീറ്റ്, തക്കാളിയുടെ പുളിയും മസാലയുടെ എരിവും പാകത്തിന് ചേർന്ന ഫിഷ് ഫില്ലറ്റ്.

ADVERTISEMENT

ആവശ്യമായ ചേരുവകൾ 
1. മീൻ – ഒരു കിലോ 
2. ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ് – ഒരു വലിയ സ്പൂൺ
മുളകുപൊടി – ഒരു വലിയ സ്പൂൺ
3. തക്കാളി – നാല്, ഇടത്തരം
പഞ്ചസാര – ഒരു ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
മുളകുപൊടി – ഒരു ചെറിയ സ്പൂൺ
കുരുമുളകുപൊടി – കാൽ ചെറിയ സ്പൂൺ
നാരങ്ങാനീര് – ഒരു ചെറിയ സ്പൂൺ
മൈദ – രണ്ടു ചെറിയ സ്പൂൺ
4. സവാള – ഒരു വലുത്, പൊടിയായിഅരിഞ്ഞത്
പച്ചമുളക് – രണ്ട്, പൊടിയായിഅരിഞ്ഞത്
5. എണ്ണ– പാകത്തിന് 
6. വെണ്ണ– രണ്ടു വലിയ സ്പൂൺ

ADVERTISEMENT

പാകം ചെയ്യുന്ന വിധം
∙ അവ‍ൻ 180 ഡിഗ്രി സെൽഷ്യസിൽ ചൂടാക്കിയിടുക.
∙ മീനിൽ ഇഞ്ചി–വെളുത്തുള്ളി പേസ്റ്റും മുളകുപൊടിയും പുരട്ടി വയ്ക്കണം.
∙ മൂന്നാമത്തെ ചേരുവ മിക്സിയിൽ അടിച്ചു യോജിപ്പിക്കുക.
. ഇതിലേക്കു സവാളയും പച്ചമുളകും അരിഞ്ഞതും ചേർത്തു യോജിപ്പിക്കുക. ഇതാണു തക്കാളി സോസ്.
∙ പാനിൽ അൽപം എണ്ണ ചൂടാക്കി മീൻ മെല്ലേ വറുക്കുക.
∙ ബേക്കിങ് ഡിഷിൽ വെണ്ണ പുരട്ടി വറുത്തു വച്ചിരിക്കുന്ന മീൻ നിരത്തണം.
. അതിനു മുകളിലായി തയാറാക്കിയ തക്കാളി സോസ് ഒഴിക്കണം. 
. ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ചു 10 മിനിറ്റ് ബേക്ക് ചെയ്യുക.

ADVERTISEMENT
Spicy Tomato Fish Fillet: A Bakrid Delight:

Fish fillet is a special treat for fish lovers this Bakrid, with the perfect balance of tomato's tanginess and spice's heat. This easy recipe involves marinating fish with ginger-garlic paste and chili powder, preparing a fresh tomato sauce with spices, and then baking the pan-fried fish with the sauce until tender and flavorful.