ബ്രഡിനൊപ്പം അടിപൊളി ടേസ്റ്റാണ് മിൻസ് മീറ്റ് കറി; ഈസി റെസിപ്പി Delicious Kerala Style Minced Meat Curry Recipe
മിൻസ്ഡ് മീറ്റും സവാളയും പച്ചമുളകും മസാലകളും ചേർത്ത് തയ്യാറാക്കുന്ന ഒരു രുചികരമായ കറിയുടെ പാചകക്കുറിപ്പാണിത്. ചേരുവകൾ വഴറ്റിയ ശേഷം മിൻസ് മീറ്റും ഉപ്പും ചേർത്ത്, രണ്ടാം പാലും വിനാഗിരിയും ഒഴിച്ച് കുക്കറിലിട്ട് വേവിക്കുന്നു. ഒടുവിൽ ഒന്നാം പാലും മല്ലിയിലയും ചേർത്ത് കുറുകിയ പരുവത്തിൽ ഈ വിഭവം പാകം ചെയ്തെടുക്കാം.

ബ്രഡിനൊപ്പം അടിപൊളി ടേസ്റ്റാണ് ഈ മിൻസ് മീറ്റ് കറി. വ്യത്യസ്ത രുചിയില്‍ ഒരു ബീഫ് റെസിപ്പി ഇതാ..
മിൻസ് മീറ്റ് കറി
1. മിൻസ്ഡ് മീറ്റ് – അരക്കിലോ
2. സവാള – രണ്ട്, ചെറുതായി അരിഞ്ഞത്
പച്ചമുളക് – മൂന്ന്, അരിഞ്ഞത്
ഇഞ്ചി – അര വലിയ സ്പൂൺ, കൊത്തിയരിഞ്ഞത്
വേപ്പില – ഒരു തണ്ട്
3. ഇഞ്ചി – അര കഷണം
വെളുത്തുള്ളി – ആറ് അല്ലി
പെരുംജീരകം – ഒരു ചെറിയ സ്പൂൺ
കുരുമുളക് – ഒരു ചെറിയ സ്പൂൺ
ഇറച്ചി മസാലപ്പൊടി – ഒരു ചെറിയ സ്പൂൺ
മുളകുപൊടി – ഒരു വലിയ സ്പൂൺ
മല്ലിപ്പൊടി – ഒരു വലിയ സ്പൂൺ
മഞ്ഞൾപൊടി – അര വലിയ സ്പൂൺ
ഉപ്പ് – പാകത്തിന്
4. ഒരു ഇടത്തരം തേങ്ങ ചുരണ്ടിയെടുത്ത രണ്ടാം പാൽ – രണ്ടു കപ്പ്
വിനാഗിരി – ഒരു ചെറിയ സ്പൂൺ
ഒന്നാം പാൽ – ഒരു കപ്പ്
മല്ലിയില – രണ്ടു വലിയ സ്പൂൺ, അരിഞ്ഞത്
പാകം െചയ്യുന്ന വിധം
∙ഒരു പാനിൽ എണ്ണ ചൂടാക്കി രണ്ടാമത്തെ ചേരുവ ചേർത്തു വഴറ്റുക. ഇതിലേക്ക് മൂന്നാമത്തെ ചേരുവ അരച്ചത് ചേർത്തു നന്നായി വഴറ്റിയ ശേഷം മിൻസ് മീറ്റും ഉപ്പും േചർത്തിളക്കുക.
∙ കുറുകുമ്പോൾ രണ്ടാം പാൽ ചേർത്തിളക്കി കുക്കറിലാക്കുക. വിനാഗിരി ചേർത്തു വേവിക്കണം.
∙ വെന്ത ശേഷം ഒന്നാം പാൽ ചേർത്തിളക്കുക. കുറുകിയ പരുവത്തിൽ വാങ്ങി മല്ലിയില ചേർക്കുക.
ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ, ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയത്: ജേക്കബ് മാണി, മലയാള മനോരമ, കോട്ടയം