രോഗങ്ങളെ പ്രതിരോധിക്കാൻ തയാറാക്കാം മുതിര രസം, ആരോഗ്യം പകരും റെസിപ്പി!
ധാരാളം ആന്റിഓക്സിഡന്റുകൾ നിറഞ്ഞ മുതിര കൊണ്ടു രസം തയാറാക്കിയാലോ. ഇതു ചോറിനൊപ്പമോ സൂപ്പായോ ഉപയോഗിക്കാം. ചേരുവകൾ 1.മുതിര – ഒരു കപ്പ് 2.മല്ലി – ഒരു സ്പൂൺ 3.കടലപരിപ്പ് – ഒരു ടീസ്പൂൺ 4.കറിവേപ്പില – രണ്ട് തണ്ട് 5.ചുവന്ന മുളക്– 4 എണ്ണം 6.ജീരകം – ഒരു ടീസ്പൂൺ 7.കായം – ഒരു കഷണം 8.കുരുമുളക് –

ധാരാളം ആന്റിഓക്സിഡന്റുകൾ നിറഞ്ഞ മുതിര കൊണ്ടു രസം തയാറാക്കിയാലോ. ഇതു ചോറിനൊപ്പമോ സൂപ്പായോ ഉപയോഗിക്കാം.
ചേരുവകൾ
1.മുതിര – ഒരു കപ്പ്
2.മല്ലി – ഒരു സ്പൂൺ
3.കടലപരിപ്പ് – ഒരു ടീസ്പൂൺ
4.കറിവേപ്പില – രണ്ട് തണ്ട്
5.ചുവന്ന മുളക്– 4 എണ്ണം
6.ജീരകം – ഒരു ടീസ്പൂൺ
7.കായം – ഒരു കഷണം
8.കുരുമുളക് – ഒരു ടീസ്പൂൺ
9.മഞ്ഞൾ പൊടി – കാൽ ടീസ്പൂൺ
10.തക്കാളി – ഒന്ന്
11.പുളി - ഒരു നെല്ലിക്ക വലുപ്പത്തിൽ
തയാറാക്കേണ്ട വിധം
∙മുതിര കഴുകി വൃത്തിയാക്കി വെള്ളത്തിൽ ഇട്ട് വയ്ക്കുക. കുക്കറിൽ വേവിക്കുക. നന്നായി വെന്ത് ഉടയണം.
∙കടലപ്പരിപ്പ്, ജീരകം, മല്ലി, ചുവന്ന മുളക്, കറിവേപ്പില, കുരുമുളക് എന്നിവ നന്നായി വറുത്തു പൊടിക്കുക.
∙പുളി വെള്ളത്തിൽ ഇട്ട് വയ്ക്കുക.
∙മഞ്ഞൾപൊടി, ഉപ്പ് പാകത്തിന് ചേർത്ത് പുളി തിളപ്പിക്കുക.
∙ഒരു കഷ്ണം കായം ചേർക്കുക. പുളി വേവായാൽ അതിലേക്ക് നന്നായി വെന്ത് ഉടച്ചു മുതിര ചേർക്കുക. തങ്കാളിയും ചേർക്കുക.
∙എല്ലാം നന്നായി മിക്സായാൽ രസം പൊടി ചേർക്കാം.
∙രസത്തിൽ നിന്നു കുറച്ചു വെള്ളം എടുത്ത് രസപൊടി നന്നായി മിക്സാക്കി ചേർക്കുക.
∙ഒന്ന് ചെറുതായി തിളച്ചാൽ കറിവേപ്പിലയോ മല്ലിയിലയോ ചേർക്കാം.