ബീറ്റ്റൂട്ട് റൈസ്, നിറത്തിലും ഗുണത്തിലും മികച്ചതും തയ്യാറാക്കാൻ എളുപ്പമുള്ളതുമായ ഒരു വിഭവമാണ്. ഉച്ചഭക്ഷണത്തിന് ഇത് വളരെ അനുയോജ്യമാണ്, കാരണം ഇതിൽ ശരീരത്തിന് ആവശ്യമായ ഇരുമ്പ് അടങ്ങിയിട്ടുണ്ട്. കൈമ അരി, അരിഞ്ഞ ബീറ്റ്റൂട്ട്, തക്കാളി, സവാള, വെളുത്തുള്ളി, പുതിനയില, മല്ലിയില, മഞ്ഞൾപ്പൊടി, കശ്മീരി മുളകുപൊടി, ഉപ്പ്, ഗ്രീൻ പീസ്, സ്വീറ്റ് കോൺ എന്നിവയാണ് ഇതിന് ആവശ്യമായ പ്രധാന ചേരുവകൾ. അരി കഴുകി കുതിർത്ത ശേഷം, ബീറ്റ്റൂട്ട് വേവിച്ച് അരച്ചെടുക്കുന്നു. സവാള, തക്കാളി, വെളുത്തുള്ളി എന്നിവ വഴറ്റി അരച്ചെടുത്ത്, കുക്കറിൽ എണ്ണ ചൂടാക്കി അരപ്പും ബീറ്റ്റൂട്ട് പേസ്റ്റും മറ്റ് ചേരുവകളും ചേർത്ത് വഴറ്റുന്നു. പിന്നീട് അരി ചേർത്ത് ചെറുതീയിൽ വേവിച്ച്, അരിയുടെ ഒന്നരയിരട്ടി ചൂടുവെള്ളം ഒഴിച്ച് ഒരു വിസിൽ വരുന്നതുവരെ വേവിക്കുന്നു. അവസാനമായി, ചെറുതീയിൽ 10 മിനിറ്റ് വെച്ച ശേഷം നെയ്യ് തൂവി വിളമ്പാം.

നിറത്തിലും ഗുണത്തിലും കേമനാണ് ബീറ്റ്റൂട്ട് റൈസ്.  ചോറും ഗ്രേറ്റ് ചെയ്ത ബീറ്റ്റൂട്ടും പച്ചമുളകും ചേർത്ത് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ വിഭവം ഉച്ചഭക്ഷണത്തിന് ഏറ്റവും മികച്ചതാണ്. ശരീരത്തിന് ആവശ്യമായ ഇരുമ്പ് നൽകാനും ഇത് സഹായിക്കും.

ADVERTISEMENT

ആവശ്യമായ ചേരുവകൾ 
1. കൈമ അരി – 200 ഗ്രാം
2. ബീറ്റ്റൂട്ട്, പൊടിയായി അരിഞ്ഞത് – 100 ഗ്രാം
3. എണ്ണ – രണ്ടു വലിയ സ്പൂൺ
4. തക്കാളി – ഒരു ചെറുത്, പൊടിയായി അരിഞ്ഞത്
സവാള – 150 ഗ്രാം, പൊടിയായി അരിഞ്ഞത്
വെളുത്തുള്ളി - മൂന്ന് അല്ലി, പൊടിയായി അരിഞ്ഞത്
5. പുതിനയില അരിഞ്ഞത് – 25 ഗ്രാം
മല്ലിയില അരിഞ്ഞത് – 25 ഗ്രാം
6. മഞ്ഞൾപൊടി – കാൽ ചെറിയ സ്പൂൺ
കശ്മീരി മുളകുപൊടി – അര ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
7. ഗ്രീൻ പീസ് – 50 ഗ്രാം
സ്വീറ്റ്കോൺ – 50 ഗ്രാം
8. നെയ്യ് – 25 മില്ലി

ADVERTISEMENT

പാകം ചെയ്യുന്ന വിധം
∙ അരി കഴുകി 30 മിനിറ്റ് കുതിരാൻ വയ്ക്കണം.
∙ ബീറ്റ്റൂട്ട് വേവിച്ച് അരച്ചെടുക്കണം.
∙ പാനിൽ എണ്ണ ചൂടാക്കി നാലാമത്തെ ചേരുവ ചേർത്തു വഴറ്റി ഗോൾഡൻ നിറമാകുമ്പോൾ മല്ലിയിലയും പുതിനയിലയും ചേർത്ത് ഒരു മിനിറ്റ് വേവിക്കുക. അടുപ്പിൽ നിന്നു വാങ്ങി മയത്തിൽ അരയ്ക്കണം.
∙ കുക്കറിൽ അൽപം എണ്ണ ചൂടാക്കി അരപ്പു ചേർത്തു വഴറ്റിയ ശേഷം മുളകുപൊടിയും മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് വഴറ്റുക.
. ഇതിലേക്ക് ബീറ്റ്റൂട്ട് പേസ്റ്റും കോണും പീസും ചേർത്തിളക്കുക
∙ അരി ചേർത്തിളക്കി ചെറുതീയിൽ അഞ്ചുമിനിറ്റ് വേവിക്കണം.
∙ ഇതിലേക്ക് അരിയുടെ ഒന്നരയിരട്ടി അളവിൽ ചൂടുവെള്ളം ഒഴിച്ചു കുക്കർ അടച്ച് ഒരു വിസിൽ വരും വരെ വേവിക്കണം.
∙ പിന്നീട് 10 മിനിറ്റ് ചെറുതീയിൽ വച്ച ശേഷം തീ അണയ്ക്കുക
∙ 10 മിനിറ്റിനു ശേഷം തുറന്ന്, ചോറ് ഫോർക്ക് കൊണ്ട് മെല്ലേ വിടർത്തിയിടണം.
∙ നെയ്യ് തൂവി വിളമ്പാം.

ADVERTISEMENT
Quick Beetroot Rice for a Healthy Lunch:

Beetroot rice is a vibrant and nutritious dish that is easy to prepare for lunch. This recipe highlights the colorful and healthy aspects of incorporating beetroot into a flavorful rice meal.

ADVERTISEMENT