കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന രീതിയിൽ തയ്യാറാക്കാവുന്ന ചിക്കൻ സുലാക്കി റാപ്പ് റെസിപ്പിയാണ് ലേഖനത്തിൽ വിശദീകരിക്കുന്നത്. സോഫ്റ്റ് ചിക്കൻ കഷ്ണങ്ങളും ഫ്രഷ് പച്ചക്കറികളും പ്രത്യേക സോസും ചേർത്താണ് ഇത് തയ്യാറാക്കുന്നത്. ചിക്കൻ ബ്രെസ്റ്റ് മാരിനേറ്റ് ചെയ്ത് എയർ ഫ്രൈയോ ഗ്രിൽ ചെയ്യുകയോ ചെയ്യാം. സവാള, വിനാഗിരി, പഞ്ചസാര എന്നിവ ചേർത്ത് തയ്യാറാക്കുന്ന പിക്കിൾഡ് അണിയനും, ഗ്രേറ്റ് ചെയ്ത കുക്കുമ്പർ, തൈര്, പുതിനയില, നാരങ്ങാത്തൊലി എന്നിവ ചേർത്ത സാറ്റ്സികി ഡിപ്പും ഈ റാപ്പിന് പ്രത്യേക രുചി നൽകുന്നു. ഒലിവ് ഓയിൽ, നാരങ്ങാനീര്, ഒറിഗാനോ എന്നിവ പുരട്ടി ടോസ്റ്റ് ചെയ്ത പീറ്റ ബ്രെഡിനുള്ളിൽ തയ്യാറാക്കിയ ചിക്കൻ, സാറ്റ്സികി, പിക്കിൾഡ് അണിയൻ എന്നിവ നിറച്ചാണ് ഇത് വിളമ്പുന്നത്.

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന രീതിയിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. നല്ല സോഫ്റ്റ് ചിക്കൻ കഷ്ണങ്ങളും, ഫ്രഷ് പച്ചക്കറികളും, പ്രത്യേക സോസും ചേർത്ത ചിക്കൻ സുലാക്കി റാപ്പ്.

ADVERTISEMENT

ആവശ്യമായ ചേരുവകൾ
ചിക്കൻ മാറിനേറ്റ് ചെയ്യാൻ
1. ചിക്കൻ ബ്രെസ്റ്റ് – 400 ഗ്രാം, ചെറിയ കഷ്ണങ്ങളാക്കിയത്
2. വെളുത്തുള്ളി – ഒരു വലിയ സ്പൂൺ
ഒറിഗാനോ – അര ചെറിയ സ്പൂൺ
കട്ടത്തൈര് – കാൽ കപ്പ്
ചിക്കൻ ടിക്ക പൗഡർ/ തന്തൂരി മസാല പൗഡർ – ഒരു ചെറിയ സ്പൂൺ
സവാള പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ
പാൽ – അരക്കപ്പ്
എണ്ണ – ഒരു വലിയ സ്പൂൺ
ഉപ്പ് – പാകത്തിന്
പിക്കിൾഡ് അണിയന്
3. സവാള – ഒരു വലുത്, നീളത്തില്‍ കനം കുറച്ച് അരിഞ്ഞത്
4. വിനാഗിരി – ഒരു ചെറിയ സ്പൂൺ
ബാൾസാമിക് വിനാഗിരി – അര ചെറിയ സ്പൂൺ
പഞ്ചസാര – അര ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
ഒറിഗാനോ – ഒരു നുള്ള്
മല്ലിയില അരിഞ്ഞത് – അൽപം
സാറ്റ്സികി ഡിപ്പിന്
5. ഇംഗ്ലിഷ് കുക്കുമ്പർ – ഒന്ന്, തൊലിയും അരിയും കളഞ്ഞു ഗ്രേറ്റ് ചെയ്തത്
6. ഉപ്പ് – അൽപം
7. കട്ടത്തൈര് – അരക്കപ്പ്
ഉപ്പ് – പാകത്തിന്
പുതിനയില പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ
നാരങ്ങാത്തൊലി ചുരണ്ടിയത് – കാൽ ചെറിയ സ്പൂൺ
8. പീറ്റ ബ്രെഡ് – പാകത്തിന്
9. ഒലിവ് ഓയിൽ, നാരങ്ങാനീര്,ഒറിഗാനോ – അൽപം വീതം

ADVERTISEMENT

പാകം ചെയ്യുന്ന വിധം
∙ ചിക്കൻ ബ്രെസ്റ്റ് വൃത്തിയാക്കുക.
. രണ്ടാമത്തെ ചേരുവ മിക്സിയിൽ അടിച്ചു യോജിപ്പിച്ചു ചിക്കനിൽ പുരട്ടി ഒരു മണിക്കൂർ വച്ച ശേഷം 180 ഡിഗ്രി സെൽഷ്യസിൽ എയർ ഫ്രൈ/ഗ്രിൽ ചെയ്യുക.
. ആവശ്യമെങ്കിൽ കരിയും നെയ്യും ഉപയോഗിച്ചു സ്മോക്ക് ചെയ്തെടുക്കാം.
∙ സവാളയിൽ നാലാമത്തെ ചേരുവ യോജിപ്പിച്ചു പിക്കിൾഡ് അണിയൻ തയാറാക്കി മാറ്റി വയ്ക്കുക.
∙ സാറ്റ്സികി തയാറാക്കാൻ കുക്കുമ്പർ ഗ്രേറ്റ് ചെയ്ത് ഉപ്പിട്ടു വയ്ക്കണം.
. 10 മിനിറ്റിനു ശേഷം പിഴിഞ്ഞെടുത്ത്, ഏഴാമത്തെ ചേരുവയുമായി യോജിപ്പിച്ചു ഫ്രിഡ്ജിൽ വച്ചു തണുപ്പിക്കണം.
∙ പീറ്റ ബ്രെഡ് ഒൻപതാമത്തെ ചേരുവ പുരട്ടി മെല്ലേ ടോസ്റ്റ് ചെയ്തെടുക്കണം.
∙ ഇതിനുള്ളിൽ തയാറാക്കിയ ചിക്കൻ, സാറ്റ്സികി, പിക്കിൾഡ് അണിയൻ എന്നിവ നിറച്ചു വിളമ്പാം.

ADVERTISEMENT
Delicious Chicken Sulaki Wrap Recipe for Everyone:

Chicken sulaki wrap is a delightful dish for all ages, prepared with tender chicken pieces, fresh vegetables, and a special sauce. The recipe involves marinating chicken breast with yogurt, garlic, oregano, and tandoori masala, then air-frying or grilling it.