‘രുചി കൂട്ടാൻ ഏലയ്ക്ക, നിറങ്ങൾ നൽകാൻ ബീറ്റ്റൂട്ട്..’; കുട്ടികൾക്കുള്ള ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങള് Children's Nutrition: Expert Tips for Parents
സ്കൂളിൽ പോകുന്ന കുട്ടികളുടെ ഭക്ഷണക്രമത്തെക്കുറിച്ചുള്ള മാതാപിതാക്കളുടെ സംശയങ്ങൾക്ക് വിദഗ്ധരുടെ മറുപടി ലഭ്യമാക്കുന്നു. പച്ചക്കറികൾ കഴിക്കാൻ മടിയുള്ള കുട്ടികൾക്ക് വിവിധ വിഭവങ്ങളിൽ അവ ഉൾപ്പെടുത്തി നൽകാം. ഹെൽത് ഡ്രിങ്കുകളിൽ അമിതമായ മധുരവും കാർബോഹൈഡ്രേറ്റും അടങ്ങിയിട്ടുണ്ടെങ്കിൽ അത് അമിതവണ്ണത്തിന് കാരണമായേക്കാം, അതിനാൽ ഡോക്ടർമാരുടെ നിർദേശാനുസരണം മാത്രം സപ്ലിമെന്റുകൾ ഉപയോഗിക്കുക. ഭക്ഷണത്തിൽ കൃത്രിമ നിറങ്ങൾക്കു പകരം ബീറ്റ്റൂട്ട്, മഞ്ഞൾ, കൊക്കോ പൗഡർ തുടങ്ങിയ പ്രകൃതിദത്ത ചേരുവകൾ ചേർക്കാം. കൂടാതെ, ഒരു പാത്രത്തിന്റെ പകുതി അളവിൽ പച്ചക്കറികളും പഴങ്ങളും, കാൽഭാഗം ധാന്യങ്ങളും, ബാക്കി കാൽഭാഗം പ്രോട്ടീനും ഉൾപ്പെടുത്തി സമീകൃതാഹാരം കുട്ടികൾക്ക് നൽകേണ്ടതുണ്ട്.

സ്കൂളിൽ പോകുന്ന കുട്ടികളുടെ ഭക്ഷണക്രമത്തെക്കുറിച്ചുള്ള മാതാപിതാക്കളുടെ സംശയങ്ങൾക്കു വിദഗ്ധ മറുപടി
പച്ചക്കറികൾ കഴിക്കുന്നില്ല. എന്താണു ചെയ്യേണ്ടത് ?
നേരിട്ടു പച്ചക്കറി കഴിക്കാൻ മടിയുള്ള കുട്ടികൾക്കു ചപ്പാത്തി, ദോശ, ഇടിയപ്പം തുടങ്ങിയവ തയാറാക്കാനുള്ള മാവിൽ പച്ചക്കറികൾ നുറുക്കിയതും ഇലക്കറികൾ പൊടിയായരിഞ്ഞതും േചർക്കുക. സ്റ്റഫ്ഡ് ഇഡ്ഡ്‌ലി, ചപ്പാത്തി, പറാത്ത തുടങ്ങിയവ തയാറാക്കാം. കാരറ്റ്, വാഴപ്പിണ്ടി തുടങ്ങിയവ മാവിൽ േചർക്കാം. പച്ചക്കറി കൊണ്ടു ചട്നിയുണ്ടാക്കാം. ഹരിയാലി ചിക്കൻ പോലെയുള്ള വിഭവങ്ങൾ തയാറാക്കുമ്പോൾ മാരിനേറ്റ് ചെയ്യാനുള്ള മസാലയിൽ ഇലക്കറി ചേർക്കാം. കറികളിൽ െവജിറ്റബിൾ ചേർക്കാം. സൂപ്പ് തയാറാക്കി നൽകുക. ചിക്കൻ സ്റ്റോക് വീട്ടിൽ തയാറാക്കി അതിൽ പച്ചക്കറികൾ ചേർത്തു സൂപ്പ് തയാറാക്കി നൽകാം. ഗ്രീക് യോഗർട്ട് പോലെയുളള സ്പ്രെഡിൽ പച്ചക്കറി ചേർക്കാം. ബീറ്റ്റൂട്ട്, കാരറ്റ്, മത്തങ്ങ തുടങ്ങിയവ ചേർത്തു കേക്ക് തയാറാക്കിയാൽ കുട്ടികൾക്ക് ഇഷ്ടപ്പെടും.
ഹെൽത് ഡ്രിങ്ക്സ് േപാലെയുള്ളവ കുട്ടികൾക്കു നൽകുന്നതിൽ തെറ്റുണ്ടോ?
ആരോഗ്യകരമായ ഭക്ഷണത്തിലൂടെ തന്നെ ആവശ്യമായ പോഷകങ്ങൾ ഉറപ്പാക്കുന്നതാണ് ഉത്തമം. ഹെൽത് ഡ്രിങ്കുകളിലെ അമിതമായ മധുരവും കാർബോഹൈഡ്രേറ്റും ഭാവിയിൽ അമിതവണ്ണമുണ്ടാക്കാം. ചില സാഹചര്യങ്ങളിൽ ചെറിയ കുട്ടികൾക്കും കൗമാരപ്രായക്കാർക്കും ഡോക്ടറുടെ നിർദേശമനുസരിച്ച് അയൺ, വൈറ്റമിൻ ഡി ഇവ സപ്ലിമെന്റായി നൽകേണ്ടി വരും.
ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടും ഇടയ്ക്കിടെ അണുബാധ സാധ്യതയുമുള്ള ഭാരക്കുറവുള്ള കുട്ടികൾ ഡോക്ടറുടെയോ ഡയറ്റീഷന്റെയോ നിർദേശപ്രകാരം പ്രോട്ടീൻ സപ്ലിമെന്റ് പാനീയങ്ങൾ, ബിസ്കറ്റ് ഇവ കഴിക്കാം.
കൃത്രിമനിറങ്ങൾക്കു പകരം എന്താണു കുട്ടികൾക്കുള്ള ഭക്ഷണത്തിൽ ചേർക്കാനാകുക ?
കൃത്രിമരുചികളും നിറങ്ങളും നല്ലതല്ലെന്ന് എല്ലാവർക്കുമറിയാം. രുചി കൂട്ടാൻ ഏലയ്ക്ക, കറുവാപ്പട്ട, ജീരകം, ജാതിക്ക തുടങ്ങിയവ ചേർക്കാം. നിറങ്ങൾ നൽകാൻ ബീറ്റ്റൂട്ട്, മത്തങ്ങ, കൊക്കോ പൗഡർ, ചീര, കാരറ്റ്, ശംഖുപുഷ്പം, മഞ്ഞൾപൊടി ഇവയെല്ലാം ചേർക്കാം.
മൈ ഫൂഡ് പ്ലേറ്റ്
ഒരു പാത്രത്തിന്റെ പകുതി അളവിൽ പച്ചക്കറികളും പഴങ്ങളുമാണു വേണ്ടത്. കിഴങ്ങുകൾ, ചേന തുടങ്ങി സ്റ്റാർച് അടങ്ങിയവ പച്ചക്കറികളായി കണക്കാക്കേണ്ടതില്ല. കാൽഭാഗം കാർബോഹൈഡ്രേറ്റ് ആണു വേണ്ടത്. അരി, ഓട്സ്, ബാർലി തുടങ്ങിയ ധാന്യങ്ങളെല്ലാം ഈ വിഭാഗത്തിലുൾപ്പെടുത്താം. ചേമ്പ്, ചേന തുടങ്ങിയ സ്റ്റാർച് അടങ്ങിയ പച്ചക്കറികളും ഈ വിഭാഗത്തിലാണ് ഉൾപ്പെടുത്തേണ്ടത്.
ശേഷിക്കുന്ന കാൽഭാഗത്തു നിലവാരമുള്ള കൊഴുപ്പു കുറഞ്ഞ പ്രോട്ടീനുകളായ പയർവർഗങ്ങൾ, ചെറുധാന്യങ്ങൾ, പാൽ, പാൽ ഉൽപന്നങ്ങൾ, മീൻ, ചിക്കൻ തുടങ്ങിയവ ഉൾപ്പെടുത്താം.
ആട്ടിറച്ചി, ബീഫ് തുടങ്ങിയ ചുവന്ന മാംസം പ്രോട്ടീന്റെ നല്ല ഉറവിടമാണെങ്കിലും സാച്യുറേറ്റഡ് കൊഴുപ്പ് കൂടിയതിനാൽ അമിതമായി കഴിക്കുന്നത് ഒഴിവാക്കുന്നതാണു നല്ലത്.
വെജിറ്റേറിയൻ വിഭവങ്ങൾ കഴിക്കുന്നവർ പയർ – പരിപ്പുവർഗങ്ങൾ, പാൽ– പാലുൽപന്നങ്ങൾ, ചെറുധാന്യങ്ങൾ ചെറുപയർ, മുതിര തുടങ്ങിയവയെല്ലാം ഉൾപ്പെടുത്തി പ്രോട്ടീൻ ഉറപ്പാക്കണം.