സാഹിത്യത്തിൽ ആധുനികതയുടെ ആവേശം കെട്ടടങ്ങിയപ്പോൾ, കഥയിൽ ഭൂതകാലത്തിന്റെ ഭാരങ്ങളില്ലാതെ മലയാളത്തില്‍ ഒരു നിര നിലയുറപ്പിച്ചു. സുഭാഷ് ചന്ദ്രനും ബി. മുരളിയും സന്തോഷ് ഏച്ചിക്കാനവും ഇ. സന്തോഷ് കുമാറും തുടങ്ങി പലരും ഇടം നേടിയ ആ കൂട്ടത്തിൽ പ്രധാനിയാണ് ഉണ്ണി ആർ. ചിന്തയുടെ വിശാലമായ മൈതാനത്ത് രണ്ടു കൈയ്യും വീശി

സാഹിത്യത്തിൽ ആധുനികതയുടെ ആവേശം കെട്ടടങ്ങിയപ്പോൾ, കഥയിൽ ഭൂതകാലത്തിന്റെ ഭാരങ്ങളില്ലാതെ മലയാളത്തില്‍ ഒരു നിര നിലയുറപ്പിച്ചു. സുഭാഷ് ചന്ദ്രനും ബി. മുരളിയും സന്തോഷ് ഏച്ചിക്കാനവും ഇ. സന്തോഷ് കുമാറും തുടങ്ങി പലരും ഇടം നേടിയ ആ കൂട്ടത്തിൽ പ്രധാനിയാണ് ഉണ്ണി ആർ. ചിന്തയുടെ വിശാലമായ മൈതാനത്ത് രണ്ടു കൈയ്യും വീശി

സാഹിത്യത്തിൽ ആധുനികതയുടെ ആവേശം കെട്ടടങ്ങിയപ്പോൾ, കഥയിൽ ഭൂതകാലത്തിന്റെ ഭാരങ്ങളില്ലാതെ മലയാളത്തില്‍ ഒരു നിര നിലയുറപ്പിച്ചു. സുഭാഷ് ചന്ദ്രനും ബി. മുരളിയും സന്തോഷ് ഏച്ചിക്കാനവും ഇ. സന്തോഷ് കുമാറും തുടങ്ങി പലരും ഇടം നേടിയ ആ കൂട്ടത്തിൽ പ്രധാനിയാണ് ഉണ്ണി ആർ. ചിന്തയുടെ വിശാലമായ മൈതാനത്ത് രണ്ടു കൈയ്യും വീശി

സാഹിത്യത്തിൽ ആധുനികതയുടെ ആവേശം കെട്ടടങ്ങിയപ്പോൾ, കഥയിൽ ഭൂതകാലത്തിന്റെ ഭാരങ്ങളില്ലാതെ മലയാളത്തില്‍ ഒരു നിര നിലയുറപ്പിച്ചു. സുഭാഷ് ചന്ദ്രനും ബി. മുരളിയും സന്തോഷ് ഏച്ചിക്കാനവും ഇ. സന്തോഷ് കുമാറും തുടങ്ങി പലരും ഇടം നേടിയ ആ കൂട്ടത്തിൽ പ്രധാനിയാണ് ഉണ്ണി ആർ. ചിന്തയുടെ വിശാലമായ മൈതാനത്ത് രണ്ടു കൈയ്യും വീശി നടന്നാണ് ഉണ്ണി തന്റെ കഥകൾ സങ്കൽപ്പിച്ചത്. ജനിച്ചു വളർന്ന നാടും അവിടുത്തെ മനുഷ്യരും സാധാരണക്കാരായ അവരുടെ അസാധാരണത്വങ്ങളും കഥകളിലേക്ക് പല പ്രാവശ്യം കയറി വന്നെങ്കിലും അതിലൂടെയൊക്കെ ഉണ്ണി അവതരിപ്പിച്ചത് രാഷ്ട്രീയമാനമുള്ള ആശയങ്ങളാണെന്ന് സൂക്ഷ്മവായനയിൽ ബോധ്യമാകും. ഇപ്പോഴിതാ, 2015 - നും 2023 - നും ഇടയിൽ ഉണ്ണി എഴുതിയ എല്ലാ കഥകളും ‘ഉണ്ണി ആർ. കഥകൾ’ എന്ന പേരിൽ സമാഹരിക്കപ്പെട്ടിരിക്കുന്നു. ഒരു ഭയങ്കര കാമുകൻ, വാങ്ക്, മലയാളി മെമ്മോറിയൽ, പെണ്ണും ചെറുക്കനും, അഭിജ്ഞാനം എന്നീ സമാഹാരങ്ങളിലെ കഥകള്‍ ചേർത്താണ് ‘ഉണ്ണി ആർ. കഥകൾ’ തയാറാക്കിയിട്ടുള്ളത്. മുൻപ് ഒഴിവുദിവസത്തെ കളി, കാളി നാടകം, കോട്ടയം 17 എന്നീ സമാഹാരങ്ങളിലെ കഥകൾ ചേർത്ത് ‘കഥകൾ: ഉണ്ണി ആർ.’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിന്റെ രണ്ടാം ഭാഗമാണ് ‘ഉണ്ണി ആർ. കഥകൾ’.

മനുഷ്യരാണ് ഉണ്ണി ആറിന്റെ കഥകളുടെ കേന്ദ്രം. മനുഷ്യരുടെ വൈകാരിക ലോകവും അതിലെ സങ്കീർണതകളുമാണ് ഉണ്ണിയിലെ കഥാകൃത്തിനെ പ്രചോദിപ്പിക്കുന്നത്. പ്രണയമായും രതിയായും ഭ്രാന്തായും നിരാശയായും പകയായും ഉൻമാദമായും പ്രതീക്ഷയായും മനുഷ്യർ ഉണ്ണിയുടെ കഥകളിൽ പാർപ്പുറപ്പിക്കുന്നു. ആദ്യ സമാഹാരമായ ‘ഒഴിവുദിവസത്തെ കളി’ മുതൽ പുതിയ പുസ്തകം വരെയെത്തുമ്പോഴും ആ ചോദന കുറയുന്നില്ലെന്നതാണ് ഉണ്ണിയെ മനുഷ്യരുടെ കഥയെഴുത്തുകാരനാക്കുന്നത്.

ADVERTISEMENT

സമീപകാലത്ത് മലയാളസാഹിത്യത്തിൽ ഏറെ ചർച്ചയായ അഭിജ്ഞാനം, സ്വയംഭാഗം, തിരുവിളയാടൽ, ഒരു ഭയങ്കര കാമുകൻ, വാങ്ക്, വീട്ടുകാരൻ, മലയാളി മെമ്മോറിയൽ, തിരുവിളയാടൽ, അഭിജ്ഞാനം, പെണ്ണും ചെറുക്കനും, നെടുമോഹനിദ്ര തുടങ്ങി 46 കഥകളാണ് ‘ഉണ്ണി ആർ. കഥകൾ’ എന്ന പുസ്തകത്തിലുള്ളത്.

ഇതിൽ ‘അഭിജ്ഞാനം’ സമീപകാലത്ത് മലയാളത്തിൽ ഏറെ ചർച്ചയായ കഥയാണ്. ഉണ്ണി പലപ്പോഴും ചരിത്രത്തെ തന്റെ കഥകളിൽ എടുത്തുപയോഗിക്കാറുണ്ടെങ്കിലും അതിലേക്ക് സങ്കൽപ്പത്തെയും കൃത്യമായി ചേർത്തുവയ്ക്കാറുണ്ടെന്നതാണ് പ്രധാനം. ഈ കഥയിലും അതു കാണാം. ‘അഭിജ്ഞാനം’ എഴുതാനുണ്ടായ സാഹചര്യത്തെക്കുറിച്ച് മുൻപ് ‘വനിത’യ്ക്ക് നൽകി അഭിമുഖത്തിൽ ഉണ്ണി പറഞ്ഞിങ്ങനെ –

ADVERTISEMENT

‘സി.ആർ.ഓമനക്കുട്ടൻ സാറിന്റെ പുസ്തകത്തിൽ നിന്നാണ് നല്ലമുട്ടം എന്ന പൊലീസ് ഉദ്യോഗസ്ഥൻ കാളിദാസകൃതികൾ പരിഭാഷപ്പെടുത്തിയിട്ടുണ്ട് എന്ന വിവരം അറിയുന്നത്. ഒരു പൊലീസ് ഉദ്യോഗസ്ഥൻ അതും ക്രൂരനായ ഉദ്യോഗസ്ഥൻ കാളിദാസനെ പരിഭാഷപ്പെടുത്തുക ? ഈ ചിന്തയാണ് ആ കഥയുടെ മൂലാധാരം. നല്ലമുട്ടത്തെക്കുറിച്ചുള്ള വിവരങ്ങൾക്കായി സാറിനെ വിളിച്ചുവെങ്കിലും ഓർമയൊന്നും ഇല്ലടാ എന്ന് പറഞ്ഞു. പിറ്റേന്ന് അദ്ദേഹം മരിക്കുകയും ചെയ്തു. സാർ ആ കഥ വായിക്കാതെ പോയതിൽ ഏറെ വിഷമം തോന്നി. ചരിത്രത്തെ ഫിക്ഷനിലേക്ക് ചേർക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില മാനദണ്ഡങ്ങൾ ഉണ്ടന്ന് വിചാരിക്കുന്നു. ചരിത്രത്തെ വളച്ചൊടിക്കുന്ന കാലത്ത് ആ ശ്രദ്ധ നല്ലതാണെന്ന് തോന്നുന്നു’.

ഇതുപോലെ, ഉണ്ണിയുടെ മിക്ക കഥകളിലും ചരിത്രവും സങ്കൽപ്പവും ഇഴചേർന്നു നിൽക്കുന്നു : കവിതയോടടുക്കുന്ന ശൈലിയിൽ, അലങ്കാരങ്ങളുടെ അമിതഭാരങ്ങളില്ലാത്ത ആഖ്യാനങ്ങളായി വികസിക്കുന്ന രചനകൾ... നിപുണനായ ഒരു കഥപറച്ചിലുകാരന്റെ വിരുതാണ് ഇവയിലോരോന്നിലും ഉണ്ണി എടുത്തു പ്രയോഗിക്കുന്നത്. മുഷിച്ചിലോ, തടസ്സങ്ങളോ ഇല്ലാതെ വായിച്ചു പോകാം, ഓരോന്നും.

ADVERTISEMENT

അതുപോലെ, സാഹിത്യവും അതെഴുതുന്നവരും ഉണ്ണിയുടെ പ്രിയ കഥാപാത്രങ്ങളോ ഇഷ്ടപശ്ചാത്തലങ്ങളോ ആയി വർത്തിക്കുന്നതും ചില കഥകളിൽ കാണാം. പുസ്തകം, പൂക്കൾ, നന്തനാരുടെ ആട്ടിൻകുട്ടി, നിക്കനോർ പാർറ എന്നിങ്ങനെ പല ഉദാഹരണങ്ങൾ. ബോദ്‍‌ലേറും, പാർറയും ബോലാനോയും വൈലോപ്പിള്ളിയും ഹെമിംഗ്‌ വേയുമൊക്കെ ഉണ്ണിയുടെ കഥാപാത്രങ്ങളായി ഇവയിൽ പ്രഭചോരിഞ്ഞു നിൽക്കുന്നു. എഴുത്തുകാർ കേന്ദ്ര കഥാപാത്രമാകുന്ന ഒരു പരമ്പരയുടെ ഭാഗമായാണ് ഈ കഥകൾ എഴുതപ്പെട്ടതെന്ന് ഉണ്ണി മുൻപ് പറഞ്ഞിട്ടുണ്ട്.

ചുരുക്കത്തിൽ, മലയാളത്തിലെ മികച്ച കഥകളുടെ ഒരു ബൃഹദ് സമാഹാരം എന്നു ‘ഉണ്ണി ആർ. കഥകൾ ഭാഗം – 2’ വിലയിരുത്താം.

ADVERTISEMENT