‘‘അച്ഛന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു അഞ്ജുവിന്റെ വിവാഹം. മറ്റൊരു ലോകത്തിരുന്ന് എല്ലാം കണ്ട് അച്ഛന്റെ ആത്മാവ് ഇപ്പോൾ ഒരുപാട് സന്തോഷിക്കുന്നുണ്ടാകും...’’.– പറയുമ്പോൾ ആര്യയുടെ ശബ്ദം ഇടറി. അച്ഛന്റെ മുഖം മനസ്സിൽ തെളിഞ്ഞതു പോലെ ഒരു നിമിഷം കണ്ണുകളടച്ചു. തന്റെ ജീവിതത്തിലെ ഏറ്റവും കൂടുതൽ സന്തോഷമുള്ള

‘‘അച്ഛന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു അഞ്ജുവിന്റെ വിവാഹം. മറ്റൊരു ലോകത്തിരുന്ന് എല്ലാം കണ്ട് അച്ഛന്റെ ആത്മാവ് ഇപ്പോൾ ഒരുപാട് സന്തോഷിക്കുന്നുണ്ടാകും...’’.– പറയുമ്പോൾ ആര്യയുടെ ശബ്ദം ഇടറി. അച്ഛന്റെ മുഖം മനസ്സിൽ തെളിഞ്ഞതു പോലെ ഒരു നിമിഷം കണ്ണുകളടച്ചു.

തന്റെ ജീവിതത്തിലെ ഏറ്റവും കൂടുതൽ സന്തോഷമുള്ള ദിവസങ്ങളിലൂടെയാണ് മലയാളികളുടെ പ്രിയ അഭിനേത്രിയും അവതാരകയുമായ ആര്യ ഇപ്പോൾ കടന്നു പോകുന്നത്. ആര്യയുടെ അനിയത്തി അഞ്ജനയുടെ വിവാഹ നിശ്ചയമായിരുന്നു കഴിഞ്ഞ ദിവസം. അഖിൽ ആണ് വരൻ.

ADVERTISEMENT

തിരുവനന്തപുരം റെസി‍ഡൻസി ടവറിൽ വച്ചു നടന്ന ചടങ്ങിൽ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

‘‘നിശ്ചയം വളരെ ആഘോഷമായി നടന്നു. അതിന്റെ സന്തോഷത്തിലാണ് എല്ലാവരും. വിവാഹത്തിന്റെ തീയതി തീരുമാനിച്ചിട്ടില്ല. എന്തായാലും അടുത്ത വർഷം ഉണ്ടാകും. ഒരു നിശ്ചയം നടത്തി വയ്ക്കാം എന്നത് രണ്ടു വീട്ടുകാരുടെയും താൽപര്യമായിരുന്നു. കുറേക്കാലത്തെ പ്ലാനിങ്ങും ശ്രമവുമൊക്കെയായി ആഗ്രഹിച്ച പോലെ എല്ലാം നന്നായി വന്നു’’.– ആര്യ പറയുന്നു.

ADVERTISEMENT

ലവ് അറേഞ്ച്ഡ്

ഇത് ലവ് അറേഞ്ച്ഡ് മാര്യേജാണ്. കോളജിൽ ഒന്നിച്ച് പഠിച്ചതാണ് അഖിലും അഞ്ജനയും. അക്കാലം തൊട്ടേ പ്രണയത്തിലാണ്. ഇപ്പോൾ 8 വർഷമായി. ഞങ്ങൾ അറിഞ്ഞിട്ട് 5 വർഷത്തിലേറെയായി. ഇപ്പോൾ രണ്ടാൾക്കും ജോലിയായി. എങ്കിൽ വിവാഹത്തിലേക്ക് കടക്കാം എന്ന് രണ്ട് വീട്ടുകാരും ചേർന്ന് തീരുമാനിക്കുകയായിരുന്നു.

ADVERTISEMENT

തിരുവനന്തപുരം ടെക്നോ പാർക്കിലാണ് ഇരുവരും ജോലി ചെയ്യുന്നത്. അഖിൽ ജനിച്ചു വളർന്നതും തിരുവനന്തപുരത്താണ്. ഞങ്ങൾ രണ്ടു കുടുംബങ്ങളും തമ്മിൽ ഇവർ വഴി പരസ്പരം പരിചയപ്പെട്ട് വർഷങ്ങളായി അടുത്ത ബന്ധമുണ്ട്.

അച്ഛന്റെ വലിയ ആഗ്രഹം

അച്ഛന്റെ വലിയ ആഗ്രഹമായിരുന്നു അവളുടെ വിവാഹം. അവസാന കാലത്ത് തീരെ വയ്യാതായപ്പോൾ, ആള് ഏറ്റവും കൂടുതൽ ടെൻഷനായതും വിഷമിച്ചതും അവളുടെ കല്യാണം ഇനി എങ്ങനെ നടക്കും എന്തു ചെയ്യും എന്നൊക്കെയുള്ള കാര്യങ്ങളിലാണ്. മരിക്കുന്ന സമയത്തും അവസാന ആഗ്രഹമായി എന്നോട് പറഞ്ഞത് അവളുടെ കല്യാണം നന്നായി നടത്തണമെന്നും എന്റെ മോളെ നന്നായി നോക്കണം എന്നുമാണ്. അത് രണ്ടും സാധിച്ചു കൊടുക്കുകയാണല്ലോ മക്കൾ എന്ന നിലയിൽ ഞങ്ങൾ ചെയ്യേണ്ടതും.

അവരുടെ പ്രണയത്തെക്കുറിച്ച് ആദ്യം അറിഞ്ഞതും അച്ഛനാണ്. അഖിലിനെ അച്ഛന് വലിയ ഇഷ്ടമായിരുന്നു. അച്ഛന് മോനെ പോലെയായിരുന്നു. അച്ഛൻ ഇതൊക്കെ കാണുന്നുണ്ടാകും. വളരെ ഹാപ്പിയായിരിക്കും. സത്യത്തിൽ ഇത് അച്ഛൻ നടത്തിയെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഞാൻ വെറും മീഡിയേറ്ററാണ്.

അവള്‍ വിളി കേൾക്കാവുന്ന ദൂരത്തുണ്ട്

അഖിലിന്റെ വീട് ഞങ്ങളുടെ വീട്ടിൽ നിന്ന് വളരെ അകലെയല്ല. അതുകൊണ്ടു തന്നെ കല്യാണം കഴിഞ്ഞാലും അവൾ അടുത്തു തന്നെയുണ്ടാകും എന്നത് വലിയ സന്തോഷമാണ്. ഞാൻ വർക്കിന് പോകുമ്പോൾ വീട്ടിൽ അമ്മയും മോളും ഒറ്റയ്ക്കാണ്. ഇതുവരെയുള്ള ആശ്വാസം അഞ്ജു വീട്ടിൽ ഉണ്ടല്ലോ എന്നതാണ്. കല്യാണം കഴി‍ഞ്ഞാലും അവള്‍ വിളി കേൾക്കാവുന്ന ദൂരത്തുണ്ട്. ഇപ്പോൾ അഖില്‍ കൂടിയുള്ളതിന്റെ ധൈര്യമുണ്ടല്ലോ.

സതീഷ് ബാബു – പ്രേമ കുമാരി ദമ്പതികളുടെ മക്കളാണ് ആര്യയും അഞ്ജനയും. രണ്ട് വർഷം മുമ്പാണ് ഹൃദയാഘാതത്തെത്തുടർന്ന് സതീഷ് ബാബു മരണപ്പെട്ടത്.

ADVERTISEMENT