Friday 11 January 2019 05:54 PM IST : By സ്വന്തം ലേഖകൻ

ഉപ്പയുടേയും ഉപ്പുപ്പയുടേയും വഴിയേ മറിയം; കുഞ്ഞ് ‘കാർപ്രേമി’യുടെ വിശേഷങ്ങളുമായി ദുൽഖർ

dq-new-1

മെഗാസ്റ്റാർ മമ്മൂട്ടിക്കും മകനും താരവുമായ ദുൽഖർ സൽമാനും കാറുകളോടുള്ള പ്രണയം പ്രശസ്തമാണ്. ഇരുവർക്കും വിവിധയിനം കാറുകളുടെ ഒരു വലിയ കളക്ഷൻ തന്നെയുണ്ട്. പുത്തൻ കാറുകളെക്കുറിച്ച് മനസ്സിലാക്കുന്നതിലും ഡ്രൈവിങ്ങിലും ഇവർക്കുള്ള പാഷൻ പലപ്പോഴായി വാർത്തയായിട്ടുണ്ട്.

ദുല്‍ഖറിന്റെ മകള്‍ മറിയവും ഉപ്പയുടേയും ഉപ്പുപ്പയുടേയും വഴിയേ തന്നെ. കുഞ്ഞു മറിയവും ഒരു കാർ പ്രേമിയാണെന്നതാണ് പുതിയ വിശേഷം. ദുല്‍ഖര്‍ തന്നെയാണ് മകളുടെ ‘കാർപ്രേമം’ സോഷ്യല്‍ മീഡിയയിൽ പങ്കു വച്ചത്. കുഞ്ഞിക്കൈകള്‍ കൊണ്ട് പിന്നില്‍ നിന്നും കാറിന്റെ ഗിയറിലേക്ക് എത്തിപ്പിടിക്കാന്‍ ശ്രമിക്കുന്ന മറിയത്തിന്റെ ചിത്രമാണ് താരം ഷെയര്‍ ചെയ്തത്.

‘എന്തിനാ അമ്മേ എന്നെ തണുപ്പത്ത് കുളിപ്പിച്ചത്’; കിടുങ്ങി വിറച്ച് കുഞ്ഞാവ; കൊഞ്ചിച്ച് സോഷ്യൽ മീഡിയ–വിഡിയോ

dq-new-2

ആ മഞ്ജു വാരിയരുടെ ഫോൺ നമ്പർ ഒന്നു തരാമോ? എന്റെ നമ്പർ പുള്ളിക്കാരിക്ക് കൊടുത്താലും മതി! കിറുക്കൻ പാലത്തിനടിയിലെ താറാവ് അമ്മച്ചിയുടെ ആഗ്രഹം സാധിക്കുമോ?

നന്മക്കഥയിലെ ആ സാരിയുടെ വില 50 രൂപ; കയ്യടിച്ചവരും കുത്തുവാക്കുകൾ പറഞ്ഞവരും അറിയാൻ

നൂറ്റിപ്പത്തിൽ നിന്നും ഒറ്റയടിക്ക് കുറച്ചത് 52 കിലോ; കളിയാക്കുന്നവരുടെ വായടപ്പിച്ച മേഘയുടെ ഡയറ്റ് സ്റ്റോറി

വെറുതെ പരിചയപ്പെടാൻ വരുന്ന ‘അങ്കിളുമാരെ’ അകറ്റി നിർത്തണം; അമ്മമാർ മക്കളോടു പറയേണ്ടത്; ടിപ്സ്

മറിയത്തിന്റെ കളിപ്പാട്ടങ്ങളും മകളോടൊപ്പം ചിലവിടുന്ന നിമിഷങ്ങളുമൊക്കെ ദുല്‍ഖര്‍ തന്റെ ആരാധകരുമായി പങ്കു വെക്കാറുണ്ട്. കാറിനോടുള്ള മറിയത്തിന്റെ ഇഷ്ടം വെളിവാകുന്ന പോസ്റ്റുകള്‍ ഇതിനു മുന്‍പും ദുല്‍ഖര്‍ പോസ്റ്റ് ചെയ്തിരുന്നു. കുഞ്ഞിക്കാര്‍ ഓടിക്കുന്ന മറിയത്തിന്റെ ചിത്രമായിരുന്നു അത്.

ഒരു വയസുകാരി മറിയത്തിനു ചുറ്റുമാണ് തങ്ങളുടെ കുടുംബാഗങ്ങളുടെ ജീവിതം എന്നും അവളുടെ വളര്‍ച്ചയുടെ ഓരോ ഘട്ടവും തങ്ങള്‍ക്ക് സന്തോഷം മാത്രം തരുന്നു എന്നും മറിയത്തിന്റെ പിറന്നാള്‍ വേളയില്‍ ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞിരുന്നു.

തന്റെ പുതിയ ഹിന്ദി ചിത്രമായ ദി സോയാ ഫാക്ടറിൽ ഒരു ക്രിക്കറ്ററുടെ വേഷത്തിലാണ് ദുല്‍ഖര്‍.

‘സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത്’; അടിയാധാരവും ഇടുന്ന ഡ്രസും നോക്കി വരുന്നവരോട്; രോഷം

പോൺ സിനിമകൾ പരീക്ഷിക്കാനുള്ള ഇടമല്ല കിടപ്പറ; ആദ്യ സെക്സിനൊരുങ്ങും മുമ്പ് ഓർക്കാൻ എട്ട് കാര്യങ്ങൾ