Friday 11 January 2019 05:54 PM IST : By അമ്പിളി സുധീർ

വെറുതെ പരിചയപ്പെടാൻ വരുന്ന ‘അങ്കിളുമാരെ’ അകറ്റി നിർത്തണം; അമ്മമാർ മക്കളോടു പറയേണ്ടത്; ടിപ്സ്

mothers മോഡലുകൾ; ഫെമി, ട്വിങ്കിൾ, സ്നേഹ

ലോകാസമസ്താ സുഖിനോ ഭവന്തു എന്നു പ്രാർഥിച്ച നാടാണ് ഭാരതം. ദേശസ്നേഹവും പൗരബോധവും ഉണർത്തുന്ന കാര്യങ്ങൾ വളരെ ചെറുപ്പത്തിലെ കുട്ടികളുമായി പങ്കുവയ്ക്കേണ്ടത് അമ്മമാർ നിശ്ചയമായും െചയ്തിരിക്കേണ്ട കാര്യമാണ്. ഏതൊരുവനെയും സ്നേഹിക്കാനും ആദരിക്കാനും കുട്ടികളെ ശീലിപ്പിക്കണം. തന്റെ കുട്ടിയെ സന്മാർഗത്തിലൂെട നടക്കാൻ വേണ്ടതെന്തെല്ലാമോ അതൊക്കെ ശേഖരിച്ച് പറഞ്ഞു െകാടുക്കണം. അതുെകാണ്ട് തന്നെ അമ്മ എന്നത് ഫുൾ ടൈം േജാബ് ആണെന്നത് മറക്കേണ്ട. കുട്ടികളെ സംബന്ധിച്ചിടത്തോളം ലോകത്തിൽ ഏറ്റവും കൂടുതൽ സ്വാധീനം െചലുത്തുന്ന വ്യക്തി അമ്മയാണ്. ലോകത്തെ നന്നാക്കാനും മോശമാക്കാനുമുള്ള മരുന്ന് അമ്മയുെട കൈവശമുണ്ട് എന്നർഥം.

സ്പർശനം തിരിച്ചറിയട്ടെ

െകാച്ചു കുഞ്ഞുങ്ങളെ കളിപ്പിക്കാനായി അവരെ നമ്മൾ ഇക്കിളിപ്പെടുത്താറുണ്ട്. പക്ഷെ അത് െചയ്യാതിരിക്കുന്നതാണ് നല്ലത്. മറ്റുള്ളവർ ഇതു െചയ്താൽ അതു െതറ്റാണെന്നു മനസ്സിലാക്കാൻ നമ്മുെട കുഞ്ഞുങ്ങൾക്കു കഴിഞ്ഞുവെന്നു വരില്ല. മറ്റു കുട്ടികളെ അങ്ങനെ െചയ്യരുതെന്നും അമ്മ സ്വന്തം കുട്ടികളോട് പറയണം. ലൈംഗിക ചൂഷണത്തെ കുറിച്ചുള്ള പത്രവാർത്തകളും മറ്റും കുട്ടികൾക്കു കാണിച്ചുെകാടുക്കാം. അപരിചിതരായ പുരുഷന്മാർ സ്ത്രീകൾക്ക് എങ്ങനെ അപകടകാരികളാകാം എന്നു പറഞ്ഞു മനസ്സിലാക്കുക. വെറുതെ പരിചയപ്പെടാൻ വരുന്ന ആന്റിമാരെയും അങ്കിളുമാരെയും അകറ്റി നിർത്താൻ പറയണം. ഇഷ്ടമില്ലാത്ത കാര്യങ്ങളോടു നോ പറയാൻ മക്കളെ പ്രാപ്തരാക്കണം. മറ്റൊരാൾ അനാവശ്യമായ ശരീരത്തിൽ സ്പർശിച്ചാൽ ആ നിമിഷം തന്നെ ശക്തമായി നോ പറയാൻ പഠിപ്പിക്കണം, െപൺകുട്ടിയേയും ആൺകുട്ടിയേയും.

ആ മഞ്ജു വാരിയരുടെ ഫോൺ നമ്പർ ഒന്നു തരാമോ? എന്റെ നമ്പർ പുള്ളിക്കാരിക്ക് കൊടുത്താലും മതി! കിറുക്കൻ പാലത്തിനടിയിലെ താറാവ് അമ്മച്ചിയുടെ ആഗ്രഹം സാധിക്കുമോ?

നന്മക്കഥയിലെ ആ സാരിയുടെ വില 50 രൂപ; കയ്യടിച്ചവരും കുത്തുവാക്കുകൾ പറഞ്ഞവരും അറിയാൻ

‘എന്തിനാ അമ്മേ എന്നെ തണുപ്പത്ത് കുളിപ്പിച്ചത്’; കിടുങ്ങി വിറച്ച് കുഞ്ഞാവ; കൊഞ്ചിച്ച് സോഷ്യൽ മീഡിയ–വിഡിയോ

നൂറ്റിപ്പത്തിൽ നിന്നും ഒറ്റയടിക്ക് കുറച്ചത് 52 കിലോ; കളിയാക്കുന്നവരുടെ വായടപ്പിച്ച മേഘയുടെ ഡയറ്റ് സ്റ്റോറി

കുട്ടികളെ യന്ത്രങ്ങളാക്കരുതേ

കംപ്യൂട്ടർ, മൊബൈൽ തുടങ്ങിയവയ്ക്ക് അടിമകളാണ് ഇന്നത്തെ പല കുട്ടികളും. ആേരാടും മാനുഷികബന്ധമില്ലാത്ത വെറും യന്ത്രസമാനമായ മനുഷ്യരാകാൻ ഇവർ അധികനാൾ കാത്തിരിക്കേണ്ട. പരിഹാരമെന്തെന്ന് അമ്മമാർ ചിന്തിച്ചു െചയ്യേണ്ടതാണ്. യാന്ത്രികതയ്ക്കു പുറത്തുള്ള ലോകത്തേയ്ക്കു കുട്ടിയെ കയ്യ് പിടിച്ചു െകാണ്ടുപോകണം. പ്രകൃതിയുെട മനോഹാരിതയിലേക്കും വേദന അനുഭവിക്കുന്ന മനുഷ്യർക്കിടയിലേക്കുമൊക്കെ... അങ്ങനെ അവന്റെ ശ്രദ്ധ ചുറ്റുമുള്ള കാര്യങ്ങളിലേക്കു തിരിയട്ടെ. വളരെ െചറുപ്പത്തിലെ പരിശീലിപ്പിച്ച് തുടങ്ങിയാൽ ഇത് വിജയിക്കും.

പരീക്ഷയ്ക്കു മാർക്ക് കുറഞ്ഞാ ൽ കുട്ടിയെ ശിക്ഷിക്കുന്ന സ്വഭാവം അമ്മമാർ മാറ്റേണ്ടതാണ്. കുട്ടിയെ പഠിക്കാൻ പ്രേരിപ്പിക്കുന്നതിൽ െതറ്റില്ല . എന്നാൽ കുട്ടിയുെട വ്യക്തിത്വം പഠനത്തിൽ മാത്രം നിൽക്കേണ്ട ഒന്നല്ല എന്ന പാഠം തന്നെയാണ് നൽകേണ്ടത്. സഹാനുഭൂതിയുെട, സ്നേഹത്തിന്റെ വലിയ പാഠങ്ങൾ കൂടി കുട്ടികൾ പഠിച്ച് ജയിച്ചു വളരട്ടെ.

വൈകാരികതലം

അമ്മമാർ കുട്ടികളുെട ബൗദ്ധിക ഘടകം മാത്രം നോക്കിയാൽ േപാരാ, വൈകാരിക തലം വികസിപ്പിക്കേണ്ടതും അത്യാവശ്യമാണ്. വികാരങ്ങളെ കൈകാര്യം െചയ്യാനും അതുവഴി ബന്ധങ്ങളെ ഊഷ്മളമാകുംവിധം കൂട്ടിയിണക്കാനും കുട്ടി അറിയേണ്ടതുണ്ട്.

രാജ്യത്തെ കൺചിമ്മാതെ സംരക്ഷിക്കുന്ന ജവാന്മാരെക്കുറിച്ച് കുട്ടികളോട് പറയണം. അവരുെട ത്യാഗവും സേവനവുമാണ് നമ്മെ സുരക്ഷിതരായി ജീവിക്കാൻ സഹായിക്കുന്നത് എന്ന കാര്യം കുട്ടിയുെട ഉള്ളിൽ പതിയണം. ജനഗണമന കേൾക്കുമ്പോൾ ആദരവോടെ എഴുന്നേറ്റു നിൽക്കാൻ പഠിപ്പിക്കണം. സ്വാതന്ത്ര്യത്തിനു വേണ്ടി ജീവൻ ബലി കഴിച്ചവരെക്കുറിച്ച് അവരോട് സംസാരിക്കണം. നമ്മുെട സംസ്കൃതിയെ ആദരിക്കാനും സ്നേഹിക്കാനും ജാതിമതഭേദമെന്യേ കുഞ്ഞുങ്ങൾക്കു സാധിക്കണം. എങ്കിലേ സമാധാനവും ശാന്തിയുമുള്ള രാഷ്ട്രം നിർമിക്കാനാകൂ.

‘സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത്’; അടിയാധാരവും ഇടുന്ന ഡ്രസും നോക്കി വരുന്നവരോട്; രോഷം

പോൺ സിനിമകൾ പരീക്ഷിക്കാനുള്ള ഇടമല്ല കിടപ്പറ; ആദ്യ സെക്സിനൊരുങ്ങും മുമ്പ് ഓർക്കാൻ എട്ട് കാര്യങ്ങൾ

ഉപ്പയുടേയും ഉപ്പുപ്പയുടേയും വഴിയേ മറിയം; കുഞ്ഞ് ‘കാർപ്രേമി’യുടെ വിശേഷങ്ങളുമായി ദുൽഖർ

വിവരങ്ങൾക്ക് കടപ്പാട്; 

േഡാ. പി. എ. ലളിത

സ്ത്രീ രോഗചികിത്സാ വിദഗ്ധ