Friday 11 January 2019 05:54 PM IST : By സ്വന്തം ലേഖകൻ

‘എന്തിനാ അമ്മേ എന്നെ തണുപ്പത്ത് കുളിപ്പിച്ചത്’; കിടുങ്ങി വിറച്ച് കുഞ്ഞാവ; കൊഞ്ചിച്ച് സോഷ്യൽ മീഡിയ–വിഡിയോ

kunjaava

മാമരം കോച്ചുന്ന തണുപ്പാണ് പുറത്ത്. മൂന്നാറും കുമളിയും പോലെയുള്ള കുന്നിൻ പ്രദേശങ്ങളിൽ മൈനസ് ഡിഗ്രി വരെയെത്തിയെന്നറിഞ്ഞ് അവിടേക്ക് പലരും വണ്ടിപിടിക്കുന്നുമുണ്ട്. തണുപ്പും തണുപ്പൻ പ്രദേശങ്ങളും വാർത്തകളിൽ നിറയുമ്പോൾ ഇതാ തണുത്ത് വിറച്ചൊരു കുഞ്ഞാവ. തണുപ്പത്തൊരു കുളിയും പാസാക്കി ക്യാമറയ്ക്കു മുന്നിലെത്തുകയാണ് കക്ഷി. അസഹനീയമായ തണുപ്പു കാരണം ആ കുഞ്ഞിച്ചുണ്ടുകൾ കൂട്ടിയിടിക്കുമ്പോൾ സോഷ്യൽ മീഡിയ കണ്ട മറ്റൊരു വൈറൽ വിഡിയോ ജനിക്കുകയാണ്.

ആ മഞ്ജു വാരിയരുടെ ഫോൺ നമ്പർ ഒന്നു തരാമോ? എന്റെ നമ്പർ പുള്ളിക്കാരിക്ക് കൊടുത്താലും മതി! കിറുക്കൻ പാലത്തിനടിയിലെ താറാവ് അമ്മച്ചിയുടെ ആഗ്രഹം സാധിക്കുമോ?

നന്മക്കഥയിലെ ആ സാരിയുടെ വില 50 രൂപ; കയ്യടിച്ചവരും കുത്തുവാക്കുകൾ പറഞ്ഞവരും അറിയാൻ

നൂറ്റിപ്പത്തിൽ നിന്നും ഒറ്റയടിക്ക് കുറച്ചത് 52 കിലോ; കളിയാക്കുന്നവരുടെ വായടപ്പിച്ച മേഘയുടെ ഡയറ്റ് സ്റ്റോറി

വെറുതെ പരിചയപ്പെടാൻ വരുന്ന ‘അങ്കിളുമാരെ’ അകറ്റി നിർത്തണം; അമ്മമാർ മക്കളോടു പറയേണ്ടത്; ടിപ്സ്

കുഞ്ഞാവയുടെ മുഖത്തെ ഭാവവും തണുപ്പും എല്ലാം കൂടിച്ചേരുമ്പോൾ സംഗതി ഉഷാറാകുന്നുണ്ട്. സോഷ്യൽ മീഡിയയിൽ ആരോ പങ്കുവച്ച വിഡിയോ ചുരുങ്ങിയ സമയം കൊണ്ട് ലൈക്കിലേറുകയും ചെയ്തിട്ടുണ്ട്. തണുപ്പിന്റെ കാഠിന്യം വിവരിക്കാൻ ഇതിലും വലിയ തെളിവ് വേറെ വേണമെന്നു തോന്നുന്നില്ല എന്നാണ് വിഡിയോക്ക് കീഴെ പലരും കമന്റ് ചെയ്തിരിക്കുന്നത്. എന്തായാലും ഈ തണുപ്പൻ കുഞ്ഞാവയ്ക്ക് സോഷ്യൽ മീഡിയ തങ്ങളുടെ മുഴുവൻ ഇഷ്ടവും നൽകുകയാണ്.

‘സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത്’; അടിയാധാരവും ഇടുന്ന ഡ്രസും നോക്കി വരുന്നവരോട്; രോഷം

പോൺ സിനിമകൾ പരീക്ഷിക്കാനുള്ള ഇടമല്ല കിടപ്പറ; ആദ്യ സെക്സിനൊരുങ്ങും മുമ്പ് ഓർക്കാൻ എട്ട് കാര്യങ്ങൾ

ഉപ്പയുടേയും ഉപ്പുപ്പയുടേയും വഴിയേ മറിയം; കുഞ്ഞ് ‘കാർപ്രേമി’യുടെ വിശേഷങ്ങളുമായി ദുൽഖർ