Friday 11 January 2019 05:54 PM IST : By സ്വന്തം ലേഖകൻ

നൂറ്റിപ്പത്തിൽ നിന്നും ഒറ്റയടിക്ക് കുറച്ചത് 52 കിലോ; കളിയാക്കുന്നവരുടെ വായടപ്പിച്ച മേഘയുടെ ഡയറ്റ് സ്റ്റോറി

megha-cover

‘ഇരുപത്തി മൂന്ന് വയസ് പ്രായവും, അമ്പത് വയസിലെ പൊണ്ണത്തടിയും’. പൊണ്ണത്തടി മനസിനെ കുത്തിനോവിച്ച ഭൂതകാലത്തിൽ ഒരായിരം തവണയെങ്കിലും മേഘ ഈ കുത്തു വാക്കുകൾ കേട്ടിട്ടുണ്ട്. കോളേജിൽ, ഹോസ്റ്റലി‍ൽ എന്നു വേണ്ട കൂട്ടുകാർ കൂട്ടം കൂടുന്ന ഒരിടത്തും പോകാന്‍ വയ്യ. തടിയുടെ പേരിൽ തൊലിയുരിക്കുന്ന കളിയാക്കലുകളാണ് ഇക്കണ്ട നാളുകൾക്കിടയിൽ ആ ഇരുപത്തി മൂന്ന്കാരി കേട്ടിട്ടുള്ളത്.

‘എല്ലാം സഹിക്കാം, കുടുംബത്തിൽ നിന്നു കൂടി ഇതേ പരിഹാസങ്ങളും ആക്ഷേപങ്ങളുമെത്തിയപ്പോൾ ഞാൻ തകർന്നു പോയി. കസിൻസും സഹോദരങ്ങളും ആന്റിമാരും കുത്തുവാക്കുകൾ കൊണ്ട് മൂടി. കുടുംബത്തിലെ ഫങ്ഷനുകൾക്കൊന്നും പോകാന്‍ വയ്യാത്ത സ്ഥിതിയായി. പൊണ്ണത്തടിയുടെ പേര് പറഞ്ഞ് ലെൻസ് പിടിച്ച മാതിരിയാണ് പലരുടേയും നോട്ടം. നിരാശയുടെ ഭൂതകാലം അങ്ങനെയൊക്കെയായിരുന്നു.’ –മേഘ ഓർത്തെടുക്കുന്നു.

ആ മഞ്ജു വാരിയരുടെ ഫോൺ നമ്പർ ഒന്നു തരാമോ? എന്റെ നമ്പർ പുള്ളിക്കാരിക്ക് കൊടുത്താലും മതി! കിറുക്കൻ പാലത്തിനടിയിലെ താറാവ് അമ്മച്ചിയുടെ ആഗ്രഹം സാധിക്കുമോ?

megha-1

നന്മക്കഥയിലെ ആ സാരിയുടെ വില 50 രൂപ; കയ്യടിച്ചവരും കുത്തുവാക്കുകൾ പറഞ്ഞവരും അറിയാൻ

‘എന്തിനാ അമ്മേ എന്നെ തണുപ്പത്ത് കുളിപ്പിച്ചത്’; കിടുങ്ങി വിറച്ച് കുഞ്ഞാവ; കൊഞ്ചിച്ച് സോഷ്യൽ മീഡിയ–വിഡിയോ

വെറുതെ പരിചയപ്പെടാൻ വരുന്ന ‘അങ്കിളുമാരെ’ അകറ്റി നിർത്തണം; അമ്മമാർ മക്കളോടു പറയേണ്ടത്; ടിപ്സ്

മേഘ പ്രീത് മാനി എന്ന പെൺകൊടി പൊണ്ണത്തടിയുടെ പേരിൽ അനുഭവിച്ച, കേട്ട കുത്തുവാക്കുകൾക്ക് സമാനതകളില്ല എന്നു തന്നെ പറയാം. കളിയാക്കലുകൾക്ക് പുറമേ 110 കിലോ ശരീരഭാരം നൽകിയ ശാരീരിക അസ്വസ്ഥതകൾ കൂടിയായപ്പോൾ അക്ഷരാർത്ഥത്തിൽ തളർന്നു പോകുകയായിരുന്നു, മാനസികമായും ശാരീരികമായും. വേദനകൾക്കു മേൽ വേദനയേറ്റി പിസിഒഡി (Polycystic Ovarian Syndrome) കൂടിയെത്തിയതോടെ ജീവിതം തന്നെ വെറുത്തു പോകുന്ന അവസ്ഥയെത്തി. ഓവുലേഷൻ അഥവാ അണ്ഡവിസർജനം പാതി വഴിയിൽ നിന്നു പോകുന്നതു മൂലം അണ്ഡാശയത്തിൽ മുഴകൾ രൂപപ്പെടുന്ന അവസ്ഥ.ഹോർമോൺ വ്യതിയാനം മൂലം പൂർണ്ണ വളർച്ചയെത്താത്ത അണ്ഡങ്ങൾ കുമിളകളായി അണ്ഡാശയത്തിൽ അവശേഷിക്കുന്നു.അണ്ഡവളർച്ച പൂർത്തിയാകാതെ നിൽക്കുന്നതു കൊണ്ടു സ്ത്രീകളിൽ പുരുഷ ഹോർമോണുകളുടെ അളവ് കൂടുന്നതാണ് ഈ അവസ്ഥ.

megha-3

എല്ലാവേദനകളും നാണക്കേടുകളും അടക്കിപ്പിടിച്ചുള്ള നാളുകൾക്കൊടുവിലാണ് മേഘ ആ തീരുമാനമെടുക്കുന്നത്. ‘ഇനിയൊരൊളുടെ മുന്നിലും കോമാളിയാകാൻ നിന്നു കൊടുക്കില്ല. തന്റെ ശരീരവും സൗന്ദര്യവും ആരോഗ്യവുമെല്ലാം നിൽക്കേണ്ടത് തന്റെ വരുതിയിലാണ്. പൊണ്ണത്തടിയേ പമ്പ കടത്തിയിട്ടേ മറ്റെന്തുമുള്ളൂ.’ മേഘയുടെ ഫാറ്റിൽ നിന്നും ഫിറ്റിലേക്കുള്ള ജൈത്രയാത്ര അവിടെ തുടങ്ങുകയായി.

ഭക്ഷണ നിയന്ത്രണത്തിൽ നിന്നു തന്നെയായിരുന്നു തുടക്കം. ഫാസ്റ്റ്ഫുഡും ഫ്രൈഡ് ഭക്ഷണങ്ങൾക്കും ആവോളം എൻട്രി കൊടുത്ത ശരീരത്തെ പിടിച്ചു നിർത്തി. ജങ്ക് ഫുഡുകളോട് ഗുഡ്ബൈ പറഞ്ഞു. പ്രഭാത ഭക്ഷണത്തിൽ നിന്നു തന്നെ തുടങ്ങി ‘ഓപ്പറേഷൻ വെയിറ്റ് ലോസ്.’ ഫ്രൂട്ട്സ്–നട്ട്സ് മിശ്രിതമായ മുസേലിയിലും ഒരു കപ്പ് പാലിലും മാത്രം പ്രാതലിനെ ഒതുക്കി. വറുത്തരും പൊരിച്ചതും നിറഞ്ഞ ഉച്ചഭക്ഷണ മെനുവിൽ ഒന്നോ രണ്ടോ ചപ്പാത്തിയും പച്ചക്കറികളും ദാലും ഇടംപിടിച്ചു. രാത്രി ഭക്ഷണവും ഇതേ രീതിയിൽ ഒതുക്കി. എന്തിനേറെ പറയണം കാർബോ ഹൈട്രേറ്റും കാലറിയും കൂടിയ ഭക്ഷണങ്ങളെ ജീവിതത്ിൽ നിന്നേ ഗെറ്റ് ഔട്ട് അടിച്ചു. എഗ് വൈറ്റ് ഓംലറ്റിനേയും ചീര ജ്യൂസിനേയും പ്രണയിച്ചു തുടങ്ങുന്നതും അക്കാലത്താണ്. ആഴ്ചയിലെ ചീറ്റ് ഡേയുടെ വാരിവലിച്ചു കഴിക്കുന്ന പതിവ് ഡയറ്റ് പരിപാടിയോടും എനിക്കു പഥ്യമില്ലായിരുന്നു. ഒരു നേരം, ഒരേ ഒരു നേരം എനിക്കിഷ്ടപ്പെട്ട ചില്ലി ചിക്കനും ഫ്രൈഡ് റൈസും കഴിച്ചു. ഭക്ഷണത്തെ നിലയ്ക്കു നിർത്താൻ പഠിച്ച എനിക്ക് അതു തന്നെ അധികമായിരുന്നു.

ഭക്ഷണ നിയന്ത്രണം മാത്രം കൊണ്ട് കാര്യങ്ങളൊതുക്കാൻ ഞാൻ ഒരുക്കമല്ലായിരുന്നു. ശരീരത്തിനും മനസിനും ആനന്ദം നൽകുന്ന കാർഡിയോ എക്സർസൈസ് ദിനവും പതിനഞ്ച് മിനിട്ടോളം ചെയ്തു. യോഗയും മറ്റ് ജിം വർക്കൗ ഔട്ടുകളും വേറെ. ശരീരത്തിലെ ഓരോ ഭാഗങ്ങളിലും മാറ്റം വേണ്ടുന്ന തരത്തിൽ വെയിറ്റ് എക്സർസൈസുകൾ കൂടിയായപ്പോൾ സംഗതി ഉഷാറായി. ദിവസങ്ങൾ...ആഴ്ചകൾ നീണ്ട ഭക്ഷണ യജ്ഞം ഫലം കണ്ടു തുടങ്ങുകയായിരുന്നു.

110 കിലോ ഭാരങ്ങളിൽ നിന്നും 15 കിലോയോളം പടിയിറങ്ങി പോയപ്പോൾ ആത്മ വിശ്വാസം ഇരട്ടിക്കുകയായിരുന്നു. പക്ഷേ അതിന്റെ പേരില്‍ ഒരൽപ്പം പോലും വിട്ടു വീഴ്ചയ്ക്ക് ഒരുങ്ങിയിയില്ല. ഭാരമേറിയ പഴയ ഫൊട്ടോഗ്രാഫുകൾ വീണ്ടും കണ്ട് കണ്ട് വാശിയേറ്റി. ശരീരത്തോട് ഒരു മത്സരം തന്നെ നടത്തി. കളിയാക്കലുകളുടേയും കുത്തുവാക്കുകളുടേയും ആ ഇരുണ്ട നാളുകളെ പിന്നെയും പിന്നേയും മനസിലേറ്റി. വാശിയോടെ വീണ്ടും, ശരീരത്തോട് സന്ധിയില്ലാ സമരം.

‘സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത്’; അടിയാധാരവും ഇടുന്ന ഡ്രസും നോക്കി വരുന്നവരോട്; രോഷം

പോൺ സിനിമകൾ പരീക്ഷിക്കാനുള്ള ഇടമല്ല കിടപ്പറ; ആദ്യ സെക്സിനൊരുങ്ങും മുമ്പ് ഓർക്കാൻ എട്ട് കാര്യങ്ങൾ

ഉപ്പയുടേയും ഉപ്പുപ്പയുടേയും വഴിയേ മറിയം; കുഞ്ഞ് ‘കാർപ്രേമി’യുടെ വിശേഷങ്ങളുമായി ദുൽഖർ

പ്രകടമായ മാറ്റങ്ങൾ ശരീരത്തിലും ജീവിതത്തിലും വന്ന് തുടങ്ങിയ നാളുകൾ. ഞാൻ ഉദ്ദേശിച്ചിടത്ത് ഞാൻ എത്തി എന്ന തോന്നലുകൾ വന്നത് അന്നാണ്. 110 കിലോയിൽ ഇടിച്ചു നിന്നിരുന്ന വെയിംഗ് മെഷീൻ എന്നെ 58 കിലോയിൽ കൊണ്ട് സേഫായി ലാൻഡ് ചെയ്തു. പൊണ്ണത്തടിയില്ലാത്ത ജീവിതത്തിലക്ക് എന്നെ കൊണ്ടെത്തിക്കാൻ എടുത്ത സമയമോ കേവലം ഒന്നര വർഷവും. ഇപ്പോഴും അത് വിശ്വസിക്കുക പ്രയാസം. പക്ഷേ അപ്പോഴും, അമിത ഭക്ഷണങ്ങളോടും അലസമായ ലൈഫ് സ്റ്റൈലിനോടും നോ പറയാനുള്ള വിൽപവർ എനിക്ക് ഈ കാലയളവിൽ ജീവിതം തന്നു കഴിഞ്ഞിരുന്നു. ഇന്ന് കളിയാക്കലുകളില്ല...കുത്തു വാക്കുകളില്ല. പൊണ്ണത്തടിയുടെ പേരിൽ ബുദ്ധിമുട്ടുകളുമില്ല, ലൈഫ് ഈസ് ബ്യൂട്ടിഫുൾ– മേഘ പറഞ്ഞു നിർത്തി.