മോഹൻലാൽ ഇനി അനൂപ് സത്യന്റെ നായകൻ: ‘എൽ 368’ നു സ്വിച്ച് ഓൺ Mohanlal Teams Up With Director Anoop Sathyan For L368
മോഹൻലാലിനെ നായകനാക്കി അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന പുതിയ കോമഡി ആക്ഷൻ ത്രില്ലർ ചിത്രമായ 'എൽ 368'ന്റെ സ്വിച്ച് ഓൺ കർമ്മം നടന്നു. ചിത്രത്തിന്റെ കഥയും തിരക്കഥയും അനൂപ് സത്യൻ തന്നെയാണ് ഒരുക്കിയിരിക്കുന്നത്. ആശിർവാദ് സിനിമാസും ബിനു ജോർജ് അലക്സാണ്ടറും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ജേക്സ് ബിജോയ് സംഗീതവും ഷഹ്നാദ് ജലാൽ ക്യാമറയും നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗും അനൂപ് സത്യൻ തന്നെയാണ് ചെയ്യുന്നത്. ചടങ്ങിൽ മോഹൻലാലിനൊപ്പം ടൊവിനോ തോമസ്, മുകേഷ്, സത്യൻ അന്തിക്കാട്, ആന്റണി പെരുമ്പാവൂർ തുടങ്ങിയ പ്രമുഖരും പങ്കെടുത്തു.

മോഹൻലാലിനെ നായകനാക്കി അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന സിനിമയുടെ സ്വിച്ച് ഓൺ കഴിഞ്ഞു. ‘എൽ 368’ എന്നു താൽക്കാലികമായി പേരിട്ട സിനിമയുടെ സ്വിച്ച് ഓൺ ചടങ്ങിൽ മോഹൻലാൽ, സുചിത്ര മോഹൻലാൽ, അനൂപ് സത്യൻ, സത്യൻ അന്തിക്കാട്, ആന്റണി പെരുമ്പാവൂർ, മുകേഷ്, ടൊവിനോ തോമസ്, സംഗീത് പ്രതാപ്, ജേക്സ് ബിജോയ്, നിർമാതാവ് ബിനു ജോർജ് അലക്സാണ്ടർ തുടങ്ങിയവർ പങ്കെടുത്തു.
കോമഡി ആക്ഷൻ ത്രില്ലറാകും ചിത്രമെന്നാണ് സൂചന. ചിത്രത്തിന്റെ കഥയും തിരക്കഥയും അനൂപിന്റേതാണ്. ബിനു ജോർജ് അലക്സാണ്ടറും ആശിർവാദ് സിനിമാസും ചേർന്നാണ് നിർമാണം. ജേക്സ് ബിജോയ് സംഗീതസംവിധാനം നിർവഹിക്കുന്നു. ഷഹ്നാദ് ജലാൽ ആണ് ക്യാമറ. അനൂപ് സത്യൻ തന്നെയാണ് എഡിറ്റ്.