വലിയ സിനിമകളുടെ കാഴ്ചാനുഭവം പകർന്ന ഷാജി കുമാർ! ഇനി ഓർമകളുടെ ഫ്രെയിമിൽ
മലയാള സിനിമയിലെ പ്രശസ്തനായ ഛായാഗ്രാഹകൻ ഷാജി കുമാർ അന്തരിച്ചു. ദിലീപ് നായകനാകുന്ന പുതിയ സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കി ആലപ്പുഴയിലെ ഹോട്ടൽ മുറിയിൽ എത്തിയ അദ്ദേഹത്തിന് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ജോഷി, ഷാജി കൈലാസ്, വൈശാഖ് തുടങ്ങി നിരവധി പ്രമുഖ സംവിധായകരോടൊപ്പം അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയായ ഷാജി കുമാർ ദീർഘനാളായി പെരുമ്പാവൂരിലാണ് താമസിച്ചിരുന്നത്. അദ്ദേഹത്തിന്റെ നിര്യാണത്തിൽ മലയാള സിനിമാ ലോകം അനുശോചനം രേഖപ്പെടുത്തി.

മലയാള സിനിമയിലെ പ്രശസ്ത ഛായാഗ്രാഹകൻ ഷാജി കുമാർ അന്തരിച്ചു. 57 വയസ്സായിരുന്നു.
ദിലീപ് നായകനാകുന്ന പുതിയ സിനിമയുടെ ചിത്രീകരണം കഴിഞ്ഞു ശനിയാഴ്ച രാത്രി ആലപ്പുഴയിലെ ഹോട്ടൽ മുറിയിലെത്തിയ ഷാജി കുമാർ ശാരീരിക അസ്വാസ്ഥ്യം തോന്നി ചിത്രത്തിന്റെ സംവിധായകൻ ഉല്ലാസ് കൃഷ്ണയെ വിവരം അറിയിച്ചു. തുടർന്ന് സഹപ്രവർത്തകർ ഷാജി കുമാറിനെ തൊട്ടടുത്തുള്ള ഹോസ്പിറ്റലിൽ എത്തിച്ചു. അവിടെ നിന്നും എറണാകുളത്തെ ആശുപത്രിയിലേക്കു മാറ്റി. സാധാരണ നിലയിലേക്കു മടങ്ങി വരവേ, ഇന്നലെ രാത്രി വീണ്ടും ആരോഗ്യനില വഷളായി. തുടർന്നായിരുന്നു അന്ത്യം.
പ്രശസ്ത സിനിമാട്ടോഗ്രാഫർ വിപിൻ മോഹന്റെ ശിഷ്യനായി ഒട്ടേറെ സിനിമകളിൽ പ്രവർത്തിച്ച ഷാജി കുമാർ സ്വതന്ത്ര ഛായാഗ്രാഹകനായപ്പോൾ മലയാളത്തിലെ വലിയ സംവിധായകർക്കൊപ്പം പ്രവർത്തിച്ചു. ജോഷി , ഷാജി കൈലാസ് , വി എം വിനു , എം പത്മകുമാർ , വൈശാഖൻ തുടങ്ങി പുതുതലമുറയിലെ തരുൺ മൂർത്തി വരെയുള്ള സംവിധായകരുടെ പ്രിയപ്പെട്ട ക്യാമറാമാനായിരുന്നു ഷാജി കുമാർ .
മോഹൻലാൽ - തരുൺ മൂർത്തി ചിത്രമായ അതിമനോഹരം , സുരേഷ് ഗോപി ചിത്രമായ ഒറ്റക്കൊമ്പൻ എന്നിവയാണ് അവസാനം ചിത്രീകരിച്ച സിനിമകൾ .
തിരുവനന്തപുരം സ്വദേശിയായ ഷാജികുമാർ ദീർഘനാളായി പെരുമ്പാവൂരിലാണ് താമസിക്കുന്നത് .
ഭാര്യ : സ്മിത, മക്കൾ : ആര്യൻ , സൂര്യൻ.