‘സുരേഷ് ഗോപി ചേട്ടനോടൊപ്പം ഇന്നലെ രാവിലെ അദ്ദേഹത്തെ ഹോസ്പിറ്റലിൽ എത്തി കണ്ടിരുന്നു’: സിദ്ദു പനയ്ക്കലിന്റെ കുറിപ്പ്
മലയാള സിനിമയിലെ പ്രമുഖ ഛായാഗ്രാഹകൻ ഷാജി കുമാർ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. അമ്പതിലധികം ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ചിട്ടുള്ള അദ്ദേഹം പുലിമുരുകൻ എന്ന സിനിമയിലൂടെ മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന പുരസ്കാരം നേടിയിട്ടുണ്ട്. ദിലീപിന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സയിലായിരുന്നു.

അന്തരിച്ച പ്രശസ്ത ഛായാഗ്രാഹകൻ ഷാജി കുമാറിന് ആദരാഞ്ജലികൾ അർപ്പിച്ച് സോഷ്യൽ മീഡിയ കുറിപ്പുമായി പ്രൊഡക്ഷൻ കൺട്രോളർ സിദ്ദു പനയ്ക്കൽ.
‘ഷാജി എന്ന് സിനിമാക്കാർ എല്ലാവരും വിളിക്കുന്ന ക്യാമറാമാൻ ഷാജികുമാർ. ഷാജി അസിസ്റ്റൻറ് ക്യാമറാമാൻ ആയിരിക്കുന്ന കാലം മുതൽ അറിയാം. പിന്നീട് അസോസിയേറ്റും സ്വതന്ത്ര ഛായാഗ്രാഹകനുമായി ഷാജി.
പ്രശസ്തമായ ഒരുപാട് സിനിമകൾ വർക്ക് ചെയ്തിട്ടുണ്ട് ഷാജി. മലയാളത്തിലെ പ്രഗൽഭരായ എല്ലാ സംവിധായകരുടെയും ഒപ്പം പ്രവർത്തിച്ചിട്ടുണ്ട്.
നരൻ, നസ്രാണി, പുലിമുരുകൻ, തുടരും, റോബിൻഹുഡ്, ബാബാ കല്യാണി, വെള്ളിനക്ഷത്രം, വേഷം,അത്ഭുത ദ്വീപ്,കിംഗ് ആൻഡ് കമ്മീഷണർ, രാജാധിരാജ, രാമലീല, ഒടിയൻ, മധുര രാജ, സൗണ്ട് തോമ, പത്തൊമ്പതാം നൂറ്റാണ്ട്,റിങ് മാസ്റ്റർ, മല്ലൂസിംഗ്,ബാന്ദ്ര തുടങ്ങി അമ്പതിൽ അധികം സിനിമകളിൽ ഛായാഗ്രാഹകനായി പ്രവർത്തിച്ചിട്ടുണ്ട് അദ്ദേഹം. റിലീസിന് ഒരുങ്ങുന്ന അതിമനോഹരം, ഒറ്റക്കൊമ്പൻ തുടങ്ങിയ സിനിമകളുടെ ക്യാമറാമാനും ഇദ്ദേഹമാണ്. പുലിമുരുകന്റെ ഛായാഗ്രഹണത്തിന് നല്ല ക്യാമറമാനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചിട്ടുണ്ട് അദ്ദേഹത്തിന്.
ദിലീപിന്റെ പുതിയ സിനിമയുടെ ഷൂട്ടിങ്ങിനിടയിൽ അസ്വസ്ഥത അനുഭവപ്പെട്ട അദ്ദേഹത്തെ മൂന്നുദിവസം മുൻപാണ് എറണാകുളത്തെ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്.
ഒറ്റക്കൊമ്പന്റെ ഡബ്ബിങ്ങിനു വന്ന സുരേഷ് ഗോപി ചേട്ടനോടും സംവിധായകൻ മാത്യൂസ് തോമസിനോടുമൊപ്പം ഇന്നലെ രാവിലെ അദ്ദേഹത്തെ ഹോസ്പിറ്റലിൽ എത്തി ഞങ്ങൾ കണ്ടിരുന്നു.
ഈ കഴിഞ്ഞ അർദ്ധരാത്രിയിൽ അസോസിയേറ്റ് ഡയറക്ടർ ദീപക് ആണ് ആ ദുരന്തവാർത്ത ഞങ്ങളെ അറിയിച്ചത്. ഷാജി യാത്രയായിരിക്കുന്നു. അറ്റാക്കായിരുന്നു മരണകാരണം.
നിരവധി സിനിമകൾ ഷാജിയോടൊപ്പം വർക്ക് ചെയ്തിട്ടുണ്ട്. ആ സുഹൃത്തിന്റെ വേർപാടിൽ ദുഃഖം രേഖപ്പെടുത്തുന്നതോടൊപ്പം, ആ കുടുംബത്തിന്റെ സങ്കടത്തിൽ ആത്മാർത്ഥമായി പങ്കുചേരുന്നു’ എന്നാണ് സിദ്ദു ഫെയ്സ്ബുക്കിൽ കുറിച്ചത്.
ദിലീപ് നായകനാകുന്ന പുതിയ സിനിമയുടെ ചിത്രീകരണം കഴിഞ്ഞു ശനിയാഴ്ച രാത്രി ആലപ്പുഴയിലെ ഹോട്ടൽ മുറിയിലെത്തിയ ഷാജി കുമാർ ശാരീരിക അസ്വാസ്ഥ്യം തോന്നി ചിത്രത്തിന്റെ സംവിധായകൻ ഉല്ലാസ് കൃഷ്ണയെ വിവരം അറിയിച്ചു. തുടർന്ന് സഹപ്രവർത്തകർ ഷാജി കുമാറിനെ തൊട്ടടുത്തുള്ള ഹോസ്പിറ്റലിൽ എത്തിച്ചു. അവിടെ നിന്നും എറണാകുളത്തെ ആശുപത്രിയിലേക്കു മാറ്റി. സാധാരണ നിലയിലേക്കു മടങ്ങി വരവേ, ഇന്നലെ രാത്രി വീണ്ടും ആരോഗ്യനില വഷളായി. തുടർന്നായിരുന്നു അന്ത്യം.
പ്രശസ്‌ത സിനിമാട്ടോഗ്രാഫർ വിപിൻ മോഹന്റെ ശിഷ്യനായി ഒട്ടേറെ സിനിമകളിൽ പ്രവർത്തിച്ച ഷാജി കുമാർ സ്വതന്ത്ര ഛായാഗ്രാഹകനായപ്പോൾ മലയാളത്തിലെ വലിയ സംവിധായകർക്കൊപ്പം പ്രവർത്തിച്ചു. ജോഷി , ഷാജി കൈലാസ് , വി എം വിനു , എം പത്മകുമാർ , വൈശാഖൻ തുടങ്ങി പുതുതലമുറയിലെ തരുൺ മൂർത്തി വരെയുള്ള സംവിധായകരുടെ പ്രിയപ്പെട്ട ക്യാമറാമാനായിരുന്നു ഷാജി കുമാർ .
മോഹൻലാൽ - തരുൺ മൂർത്തി ചിത്രമായ അതിമനോഹരം , സുരേഷ് ഗോപി ചിത്രമായ ഒറ്റക്കൊമ്പൻ എന്നിവയാണ് അവസാനം ചിത്രീകരിച്ച സിനിമകൾ .
തിരുവനന്തപുരം സ്വദേശിയായ ഷാജികുമാർ ദീർഘനാളായി പെരുമ്പാവൂരിലാണ് താമസിക്കുന്നത് .
ഭാര്യ : സ്മിത, മക്കൾ : ആര്യൻ , സൂര്യൻ.