മികച്ച ഗായികയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഏറ്റുവാങ്ങിയ സന്തോഷം പങ്കുവച്ച് ഗായിക സേബ ടോമി. 24ാം വയസ്സിൽ സംസ്ഥാന പുരസ്കാരം നേടാനായത് മറക്കാനാവാത്ത അനുഭവമായിരുന്നുവെന്ന് സേബ സോഷ്യല്‍മീഡിയയില്‍ കുറിച്ചു. ‘ഈ വിശപ്പ് അടങ്ങിയിട്ടില്ല, ഞാൻ തുടങ്ങിയിട്ടേയുള്ളൂ..’ എന്നാണ് സേബയുടെ വാക്കുകൾ.

മികച്ച ഗായികയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഏറ്റുവാങ്ങിയ സന്തോഷം പങ്കുവച്ച് ഗായിക സേബ ടോമി. 24ാം വയസ്സിൽ സംസ്ഥാന പുരസ്കാരം നേടാനായത് മറക്കാനാവാത്ത അനുഭവമായിരുന്നുവെന്ന് സേബ സോഷ്യല്‍മീഡിയയില്‍ കുറിച്ചു. 

‘ഈ വിശപ്പ് അടങ്ങിയിട്ടില്ല, ഞാൻ തുടങ്ങിയിട്ടേയുള്ളൂ..’ എന്നാണ് സേബയുടെ വാക്കുകൾ. "കുടുംബത്തെ സാക്ഷിയാക്കി, ആയിരങ്ങളുടെ ആർപ്പുവിളികൾക്കിടയിൽ പുരസ്‌കാരം ഏറ്റുവാങ്ങാന്‍ കഴിഞ്ഞത് മറക്കാനാകാത്ത അനുഭവമാണ്. ഈ രംഗത്തെ അതികായന്മാരെ നേരിൽ കാണാനും, കിങ് മമ്മൂക്കയോടൊപ്പം വേദി പങ്കിടാനും കഴിഞ്ഞത് ഒരു സ്വപ്നം യാഥാർത്ഥ്യമായത് പോലെയായിരുന്നു. ദൈവത്തോട് നന്ദി പറയുന്നു."- താരം കുറിച്ചു. 

ADVERTISEMENT

'അംഅഃ' എന്ന ചിത്രത്തിലെ ‘ആരോരും...’ എന്ന് തുടങ്ങുന്ന മനോഹര ഗാനത്തിനാണ് പുരസ്‌കാരം ലഭിച്ചത്. 10 വർഷത്തെ സേബയുടെ കരിയറിലെ വലിയൊരു നാഴികക്കല്ലായിരുന്നു ഈ ഗാനം. ഗരുഡനിലെ ‘കൂരമ്പായ് പായുന്നോ’, ഫിലിപ്സിലെ ‘സദാ ഇനി ഇതാ’, ഓഫിസർ ഓൺ ഡ്യൂട്ടിയിലെ ‘നിയോൺ റൈഡ്’ എന്നിങ്ങനെ ശ്രദ്ധിക്കപ്പെട്ട പാട്ടുകള്‍ സേബ പാടിയിട്ടുണ്ട്. ‘ലോക’ എന്ന ചിത്രത്തിലെ 'ക്വീൻ ഓഫ് ദി നൈറ്റ്' എന്ന പാട്ടിന് വരികളെഴുതിയതും സേബയാണ്.

ഡബ്ബിങ്ങിലും കഴിവ് തെളിയിച്ച സേബ, സഞ്ജയ് ലീല ബൻസാലിയുടെ സൂപ്പർഹിറ്റ് വെബ്സീരീസ് 'ഹീര മണ്ഡി'യിലൂടെയാണ് ഡബ്ബിങ് രംഗത്ത് എത്തിയത്. തനിഷ്ക്, നെക്സ, ഉജാല തുടങ്ങിയ വമ്പൻ ബ്രാൻഡുകളുടെ പരസ്യങ്ങൾക്ക് ശബ്ദം നൽകിയതും സേബയാണ്. 

ADVERTISEMENT
Zeba Tommy's Triumph: Young Singer Wins State Film Award for Best Playback:

Zeba Tommy, the talented Malayalam singer, shares her joy after winning the Kerala State Film Award for Best Female Playback Singer at just 24 years old. She received the prestigious award for her song 'Aarorum...' from the film 'Am'm'a', marking a significant milestone in her decade-long career which also includes dubbing for 'Heeramandi'.

ADVERTISEMENT