ഓൺലൈനിൽ നിന്നും വാങ്ങുന്ന ഈ ക്രീമുകൾ പണിതരും, ഗർഭനിരോധന ഗുളികകളും വില്ലൻ: കരിമാംഗല്യം... കാരണങ്ങളും പരിഹാരവും
മുഖസൗന്ദര്യത്തിനു മങ്ങലേല്പിക്കുന്നതും സാധാരണമായി കണ്ടുവരുന്ന തുമായ ഒരു ചർമപ്രശ്നമാണ് കരിമംഗല്യം അഥവാ മെലാസ്മ (Melasma). ചൂടു കൂടുതലുള്ള ഉഷ്ണമേഖലാ പ്രദേശത്തു താമസിക്കുന്ന ഇരുനിറമുള്ളവരുടെ ചർമത്തിൽ കരിമംഗല്യം കൂടുതലായി കണ്ടുവരുന്നു. സ്ത്രീകളിലാണ് ഇതു

മുഖസൗന്ദര്യത്തിനു മങ്ങലേല്പിക്കുന്നതും സാധാരണമായി കണ്ടുവരുന്ന തുമായ ഒരു ചർമപ്രശ്നമാണ് കരിമംഗല്യം അഥവാ മെലാസ്മ (Melasma). ചൂടു കൂടുതലുള്ള ഉഷ്ണമേഖലാ പ്രദേശത്തു താമസിക്കുന്ന ഇരുനിറമുള്ളവരുടെ ചർമത്തിൽ കരിമംഗല്യം കൂടുതലായി കണ്ടുവരുന്നു. സ്ത്രീകളിലാണ് ഇതു കൂടുതൽ.
കാരണങ്ങളറിയാം
∙ജനിതകഘടകങ്ങൾ കരിമംഗല്യം വരാൻ കാരണമാകുന്നു. അതുകൊണ്ട് ഒരു കുടുംബത്തിൽ ഒന്നിലേറെ അംഗങ്ങളിൽ കരിമംഗല്യം കണ്ടുവരാം.∙ഗർഭകാലത്തും ശേഷവും ആർത്തവവിരാമസമയത്തുമുണ്ടാകുന്ന ഹോർമോൺ വ്യത്യാസങ്ങൾ, തൈറോയ്ഡ് ഹോർമോൺ വ്യതിയാനങ്ങൾ എന്നിവയെല്ലാം കാരണമാകുന്നു.∙ മാനസികസമ്മർദം,വിഷാദം തുടങ്ങിയ പ്രശ്നങ്ങളും അതുകാരണമുണ്ടാകുന്ന സ്ട്രെസ് ഹോർമോണുകളും കാരണമാണ്. ∙ഗർഭനിരോധനഗുളികൾ, അപസ്മാരത്തിനുള്ള ഫെനിറ്റോയ്ൻ (Phenytoin) പോലുള്ള മരുന്നുകൾ ഇവയും കാരണമായേക്കാം.
∙ നിരന്തരമായി സൂര്യപ്രകാശമേൽക്കുന്നതു കരിമംഗല്യം വരാനും പാടുകൾ വ്യാപിക്കാനും നിറം കൂടി വരാനും കാരണമാകുന്നു.
പരിശോധനകൾ
പ്രത്യേക പരിശോധനകളൊന്നുമില്ലാതെ ചർമരോഗവിദഗ്ധന് ഒറ്റനോട്ടത്തിൽ രോഗം മനസ്സിലാക്കാം. എ ന്നാൽ കരിമംഗല്യമാണോ അല്ലയോ എന്നു സംശയമുള്ള ഘട്ടങ്ങളിൽ ഡെർമോസ്കോപി, സ്കിൻ ബയോപ്സി പരിശോധനകൾ ചെയ്യാം.
മുൻകരുതലും ചികിത്സയും
1. കരിമംഗല്യം വരാനും, ഉള്ള പാടുകൾ കൂടാനുമുള്ള ഒരു പ്രധാന കാരണം നിരന്തരമായി സൂര്യപ്രകാശമേൽക്കുന്നതാണ്. അൾട്രാവയലറ്റ് - ഇൻഫ്രാറെഡ് രശ്മികളിൽ നിന്നും സംരക്ഷണം നൽകുന്ന സൺസ്ക്രീൻ ഫലപ്രദമാണ്.
∙ പാടുകളുടെ നിറം മങ്ങി വരാനായി വിവിധ ലേപനങ്ങൾ ലഭ്യമാണ്. ചർമരോഗവിദഗ്ധന്റെ നിർദേശാനുസരണം ഗ്ലൈകോളിക് ആസിഡ് (Glycolic acid), കോജിക് ആസിഡ് (Kojic acid), ലാക്റ്റിക് ആസിഡ്( Lactic acid ), ട്രനക്സമിക് ആസിഡ് (Tranecamic acid),റെറ്റിനോയിക് ആസിഡ് ( Retinoic acid തുങ്ങിയ മരുന്നുകളടങ്ങിയ ലേപനങ്ങൾ ഉപയോഗിക്കാം.
3. കെമിക്കൽ പീലിങ് (Chemical peeling) ആണ് മറ്റൊരുപാധി. മൈക്രോനീഡ്‌ലിങ് (Micro needling) പോലെയുള്ള ചികിത്സാരീതികൾ സംയോജിപ്പിക്കുന്നതു മരുന്നുകളുടെ ആഗിരണശേഷി വർധിപ്പിക്കാം. ഇന്റൻസ് പൾസ് ലൈറ്റ് , ലേസർ ചികിത്സകളും ഫലം ചെയ്യുന്നു.
മാർക്കറ്റിലും ഓൺലൈനിലും ലഭ്യമാകുന്ന നിറം വരുത്തുന്ന പല ക്രീമുകളിലും ഹാനികരമായ കെമിക്കലുകൾ ഉണ്ട്. വിശ്വാസയോഗ്യമായ മരുന്നുകൾ വിദഗ്ധഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക.