കട്ടി കുറഞ്ഞ പുരികങ്ങൾ ആത്മവിശ്വാസം കുറയ്ക്കുന്നുണ്ടോ ? മൈക്രോബ്ലേഡിങ്ങിലൂടെ പുരികങ്ങളുടെ മനോഹാരിത കൂട്ടാം കട്ടിയുള്ള വടിവൊത്ത പുരികങ്ങൾ മുഖത്തിനു നൽകുന്നത് ഒരു സവിശേഷ ഭംഗിതന്നെയാണ്. മുഖഭാവങ്ങൾക്കും അതുവഴി ആശയവിനിമയത്തിനും അവ പൂർണത നൽകുമെന്നതിൽ യാതൊരു സംശയവുമില്ല. ഭംഗിയുള്ള പുരികങ്ങൾ

കട്ടി കുറഞ്ഞ പുരികങ്ങൾ ആത്മവിശ്വാസം കുറയ്ക്കുന്നുണ്ടോ ? മൈക്രോബ്ലേഡിങ്ങിലൂടെ പുരികങ്ങളുടെ മനോഹാരിത കൂട്ടാം

കട്ടിയുള്ള വടിവൊത്ത പുരികങ്ങൾ മുഖത്തിനു നൽകുന്നത് ഒരു സവിശേഷ ഭംഗിതന്നെയാണ്. മുഖഭാവങ്ങൾക്കും അതുവഴി ആശയവിനിമയത്തിനും അവ പൂർണത നൽകുമെന്നതിൽ യാതൊരു സംശയവുമില്ല. ഭംഗിയുള്ള പുരികങ്ങൾ മുഖത്തിനു പ്രസരിപ്പും യുവത്വവും തോന്നിപ്പിക്കും. എന്നാൽ കട്ടി കുറഞ്ഞു രോമങ്ങൾ കൊഴിഞ്ഞു തുടങ്ങിയ പുരികമാണെങ്കിലോ, അതു ദിവസേന വരച്ച് ഐബ്രോ മേക്കപ്പു ചെയ്തു ഭംഗിയാക്കേണ്ടി വരും. തിരക്കേറിയ ജീവിതത്തിൽ അതു പ്രായോഗികമല്ല.

ADVERTISEMENT

ആർക്കാണ് മൈക്രോബ്ലേഡിങ് ?

കട്ടികുറഞ്ഞ പുരികങ്ങൾ ഉള്ളവർക്കും പുരികം തീരെ ഇല്ലാത്തവർക്കും സ്വീകരിക്കാൻ പറ്റിയ ഒരു സെമി പെർമനന്റ് (Semi Permanent) മേക്കപ്പ് ആണ് മൈക്രോബ്ലേഡിങ് (Microblading). സ്വാഭാവികമായി കട്ടി കുറഞ്ഞ പുരികം ഉള്ളവരിലും രോഗങ്ങൾ കാരണമോ (ഹൈപ്പോതൈറോയ്ഡിസം, അലോപേഷ്യ) കീമോതെറപ്പി പോലുള്ള ചികിത്സകൾക്കു ശേഷമോ രോമം കൊഴിഞ്ഞുപോയവരിലും മൈക്രോബ്ലേഡിങ് പ്രയോജനപ്പെടുത്താം.

ADVERTISEMENT

ചെയ്യുന്നതെങ്ങനെ?

ചെറുസൂചികൾ ചേർത്തുവച്ച ചെറിയ ബ്ലേഡുകൾ ഒരു ഹാൻഡിലിൽ ഘടിപ്പിച്ചാണു മൈക്രോബ്ലേഡിങ് ചെയ്യുന്നത്. അതിനാവശ്യമായ മഷികൾ നമ്മുടെ ചർമത്തിന്റെ നിറമനുസരിച്ചു തിരഞ്ഞെടുക്കുന്നു. മുഖത്തിന്റെ ആകൃതി, ഫാഷൻ ട്രെൻഡുകൾ എന്നിവ കൂടാതെ ഓരോരുത്തരുടെയും താൽപര്യമനുസരിച്ച് ഐബ്രോ ആർട്ടിസ്റ്റ് പുരികങ്ങൾ ഡിസൈൻ ചെയ്തു കൊടുക്കുന്നു.

ADVERTISEMENT

മരവിപ്പിക്കാനുള്ള ക്രീം പുരട്ടി പുരികത്തിന്റെ ഭാഗം മരവിപ്പിച്ചാണു മൈക്രോബ്ലേഡിങ് ചെയ്യുന്നത്. കൃത്യമായ ആകൃതിയിലും ആഴത്തിലും ബ്ലേഡുകൾ ഉപയോഗിച്ചു മഷി നിക്ഷേപിക്കുന്നു. വളരെ നേർത്ത ഹെയർ സ്ട്രോക്കുകളായതിനാൽ (hair strokes) ഇതു രോമം പോലെ തോന്നിപ്പിക്കും. ഒട്ടും കൃത്രിമത്വം തോന്നാതെ ഭംഗിയായി തന്നെ പുരികം ഡിസൈൻ ചെയ്യാൻ പരിചയ സമ്പന്നരായ ആർട്ടിസ്റ്റുമാർക്കു സാധിക്കും.

മൈക്രോബ്ലേഡിങ്ങിനു ശേഷമുള്ള ദിവസങ്ങളിൽ കൃത്യമായ നിർദ്ദേശങ്ങളും പരിചരണവും ചെയ്താൽ ആ റു മാസം മുതൽ ഒരു വർഷം വരെ പുരികങ്ങളുടെ നിറം നിലനിർത്താം. എണ്ണമയമുള്ള ചർമമുള്ളവരിലും നിരന്തരമായി വെയിലേൽക്കുന്നവരിലും നീന്തൽ പോലുള്ള കായിക വിനോദങ്ങളിൽ ഏർപ്പെടുന്നവരിലും അമിതമായി വിയർക്കുന്നവരിലും മൈക്രോബ്ലേഡിങ്ങിനുപയോഗിച്ച മഷി അഥവാ പിഗ്‌മെന്റിന്റെ നിറം മങ്ങാം.

കീലോയ്ഡ് ഉള്ളവർ, ഹെർപിസ് പോലെയുള്ള വൈറൽ അണുബാധ വന്നിട്ടുള്ളവർ, ചർമം പീൽ ചെയ്യുന്ന ലേപനങ്ങളോ ഗുളികകളോ ഉപയോഗിക്കുന്നവർ എന്നിവരെല്ലാം അക്കാര്യം നേരത്തെ ഐബ്രോ ആർട്ടിസ്റ്റിനെ അറിയിക്കണം.

അറിയാം പാർശ്വഫലങ്ങൾ

പാർശ്വഫലങ്ങൾ കുറവാണെങ്കിലും അണുവിമുക്തമായ ചുറ്റുപാടിൽ അ ണുവിമുക്തമായ സൂചികളും ഗുണമേന്മയുള്ള മഷികളും ഉപയോഗിച്ചാണു മൈക്രോബ്ലേഡിങ് ചെയ്യേണ്ടത് എന്നതു പ്രത്യേകം ശ്രദ്ധിക്കണം.സെൻസിറ്റീവ് ചർമമുള്ളവരിൽ വേദനയും ചൊറിച്ചിലും മഷികളോട് അലർജിയും വരാം. മറ്റു ചർമരോഗമുള്ളവർ അവ ചികിത്സിച്ചു നിയന്ത്രണ വിധേയമാക്കണം. അണുബാധകളും രക്തത്തിലൂടെ പകരുന്ന രോഗങ്ങളും തടയുന്നതിനു കൃത്യമായ മാർഗനിർദേശങ്ങളും മാനദണ്ഡങ്ങളും പാലിക്കുന്ന ക്ലിനിക്കുകളിൽ മാത്രമേ മൈക്രോബ്ലേഡിങ് ചെയ്യാവൂ.

ADVERTISEMENT