കർക്കിടക മഴയും ചൂടൻ ഔഷധക്കഞ്ഞിയും, ആരോഗ്യത്തിന് ഒരു കരുതൽ Karkidaka Kanji: The Monsoon Wellness Elixir
കർക്കിടക കഞ്ഞി എന്നത് മഴക്കാലത്ത് ശരീരത്തിൻ്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ദഹനസംബന്ധമായ പ്രശ്നങ്ങൾ ലഘൂകരിക്കാനും സഹായിക്കുന്ന പരമ്പരാഗത ആയുർവേദ ഔഷധക്കഞ്ഞിയാണ്. ഞവരയരി, ഉലുവ, ബാർലി, ആശാളി തുടങ്ങിയ ധാന്യങ്ങൾക്കൊപ്പം, ഇന്ദുപ്പ്, ഏലക്ക, ജീരകം, കുരുമുളക് തുടങ്ങിയ മസാലക്കൂട്ടുകളും തേങ്ങാപ്പാലും ഇതിൻ്റെ രുചിയും ഗുണവും വർദ്ധിപ്പിക്കുന്നു. പച്ചമരുന്നുകൾ പ്രത്യേകമായി തിളപ്പിച്ച് ചേർത്താണ് ഇത് തയ്യാറാക്കുന്നത്, ഇത് ആരോഗ്യസംരക്ഷണത്തിൽ വലിയ പങ്കുവഹിക്കുന്നു.

മഴക്കാലത്ത് ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ദഹനപ്രക്രിയ മെച്ചപ്പെടുത്താനും ആയുർവേദക്കൂട്ടുകൾ ചേർത്തുണ്ടാക്കുന്ന പാരമ്പര്യ തനിമയുള്ള ഔഷധക്കഞ്ഞിയാണ് കർക്കിടക കഞ്ഞി. ഞവരയരിയും, വിവിധ ഔഷധമൂല്യമുള്ള പൊടികളും, മസാലക്കൂട്ടുകളും ചേർത്ത് തയ്യാറാക്കുന്ന ഇത് ആരോഗ്യത്തിന് ഏറെ മികച്ചതാണ്
ആവശ്യമായ ചേരുവകൾ
ഞവര അരി -50g
ഉലുവ -1 ടേബിൾസ്പൂൺ
ബാർലി -1ടേബിൾസ്പൂൺ
ആശാളി -1ടേബിൾസ്പൂൺ
ഇന്ദുപ്പ് -1ടീസ്പൂൺ
തേങ്ങ -1 മുറി
ഏലക്ക -3 എണ്ണം
നല്ല ജീരകം -1/2 ടീസ്പൂൺ
കുരുമുളക് - 7 എണ്ണം
ഉഴിഞ്ഞ
പൂവാം കുരുന്നൽ
മുക്കുറ്റി
തഴുതാമ
നിലപ്പന കിഴങ്ങ്
തൊട്ടാവാടി വേര്
തയ്യാറാക്കുന്ന വിധം
* ഞവര അരി, ഉലുവ ബാർലി, ആശാളി കഴുകി വെള്ളത്തിലിട്ടു വെക്കുക
* പച്ചമരുന്നുകൾ കഴുകി ചതച്ചു 2 ഗ്ലാസ് വെള്ളം ചേർത്ത് ഒരു ഗ്ലാസ് ആവും വരെ തിളപ്പിച്ച് അരിച്ചെടുത്തു വെക്കുക. (പച്ചമരുന്ന് ചൂർണം ആയുർവേദ മരുന്ന് കടയിൽ വാങ്ങാൻ കിട്ടും . അത് തിളപ്പിച്ച് ഉപയോഗിച്ചാലും മതിയാവും)
* തേങ്ങ ചിരവി കട്ടിയിൽ പാലെടുത്തു വെക്കുക.
* കുതിർന്ന അരിക്കൂട്ട് വേവിച്ചെടുക്കുക.
* അതിലേക്ക് പച്ചമരുന്ന് തിളപ്പിച്ച് വെച്ച വെള്ളം ചേർത്ത് കൊടുക്കാം.
* തിളച്ച് നല്ല പോലെ വെന്തു വരുമ്പോൾ ഇന്ദുപ്പും ചേർക്കാം
* തേങ്ങാ പാൽ കൂടെ ചേർത്ത് തിള വരുമ്പോൾ ഏലക്ക പൊളിച്ച് അതിന്റെ തരിയും, നല്ലജീരകവും, കുരുമുളകും ചേർത്ത് പൊടിച്ചത് മെമ്പോടി ചേർത്ത് ഇറക്കി വെക്കാം.
* മഴക്കാലത്തെ ആരോഗ്യ സംരക്ഷണത്തിൽ പ്രധാനിയായ കർക്കിടക കഞ്ഞി തയ്യാർ.
ചെറുപയർ, മുതിര പോലുള്ള പുഴുക്ക് കൂടെ കഴിക്കാൻ ശ്രദ്ധിക്കുമല്ലോ