ADVERTISEMENT

ബീറ്റ്റൂട്ടിന്റെ രുചി പ്രിയമല്ലാത്തവർ ഏറെയുണ്ട്. തോരനും മറ്റും തയാറാക്കുമ്പോൾ ബീറ്റ്റൂട്ടിന്റെ മധുരം എടുത്തറിയുന്നതാണ് ചിലരെ മടുപ്പിക്കുന്നത്. ജ്യൂസോ സ്മൂത്തിയോ തയാറാക്കാമെന്നു വച്ചാലും ബീറ്റ്റൂട്ടിന്റെ സ്വാദ് മുന്നിട്ടു തന്നെ നിൽക്കും.

എന്നാൽ ഈ ബീറ്റ്റൂട്ടിനൊപ്പം പുളിപ്പും എരിവും ചേർത്ത്, സ്വാദിലും മണത്തിലും ആരെയും തോൽപ്പിക്കുന്ന ഹെർബ്സ് കൂടി ചേർത്താലോ... സംഗതി പൊളിക്കും. ചപ്പാത്തിക്കുള്ളിൽ വച്ചു റോൾ ചെയ്തും ചോറിനു സൈഡ് ഡിഷായും വിളമ്പാം. ഗ്രിൽഡ് ചിക്കനൊപ്പവും വിളമ്പാം. 

ADVERTISEMENT

ബീറ്റ്റൂട്ട് സാലഡ്

ബീറ്റ്റൂട്ട് – രണ്ടു വലുത്, ഗ്രേറ്റ് ചെയ്തത്, ഗ്രീൻ ആപ്പിൾ – ഒന്ന്, ഗ്രേറ്റ് ചെയ്തത്, കാരറ്റ് – ഒന്ന്, ഗ്രേറ്റ് ചെയ്തത്, നാരങ്ങാനീര് – ഒരു വലിയ സ്പൂൺ, പാഴ്‌സ്‌ലി – നാലു വലിയ സ്പൂൺ, പൊടിയായി അരിഞ്ഞത്, കുരുമുളകുപൊടി – പാകത്തിന്, ഉപ്പ് – പാകത്തിന്, വാൾനട്ട് നുറുക്കിയത് – രണ്ടു വലിയ സ്പൂൺ, ഒലിവ് ഓയിൽ – രണ്ടു വലിയ സ്പൂൺ

ADVERTISEMENT

തയാറാക്കുന്ന വിധം

∙ ഒരു ബൗളിൽ എല്ലാ ചേരുവകളും യോജിപ്പിക്കുക.

ADVERTISEMENT

∙ ഫ്രിജില്‍ 30 മിനിറ്റ് വച്ചു തണുപ്പിച്ചു വിളമ്പാം.

ADVERTISEMENT