കപ്പയും സാലഡും, ട്രഡീഷണൽ രുചിയിൽ മോഡേൺ ടച്ച് Easy Homemade Kappa Salad with a Twist
ഇതൊരു നാടൻ കപ്പ സാലഡ് തയ്യാറാക്കുന്നതിനുള്ള റെസിപ്പിയാണ്; വേവിച്ച കപ്പയിൽ സാലഡ് കുക്കുമ്പർ, സവാള, തക്കാളി, മല്ലിയില എന്നിവ ചേർത്ത്, ഉപ്പ്, ബ്ലാക്ക് സോൾട്ട്, നാരങ്ങാനീര്, മുളകുപൊടി, ജീരകംപൊടി, ചാട്ട്മസാല, പഞ്ചസാര എന്നിവയുടെ മിശ്രിതം ഉപയോഗിച്ച് രുചികരമാക്കുന്നു. ശേഷം, കടുകും ജീരകവും കറിവേപ്പിലയും പച്ചമുളകും ഇഞ്ചിയും ചേർത്ത താളിച്ചതും വെളിച്ചെണ്ണയും ചേർത്ത് തയ്യാറാക്കുന്ന ഈ സാലഡ് വൈകുന്നേരത്തെ ലഘുഭക്ഷണത്തിന് ഏറ്റവും അനുയോജ്യമാണെന്ന് ലേഖനം വ്യക്തമാക്കുന്നു.

വേവിച്ചെടുത്ത കപ്പയിൽ ഫ്രഷ് പച്ചക്കറികളും, പച്ചമുളകും, വെളിച്ചെണ്ണയുടെ മണവും ചേർത്ത് തയ്യാറാക്കുന്ന നാടൻ കപ്പ സാലഡ്. വൈകുന്നേരത്തെ പലഹാരങ്ങൾക്ക് ഏറ്റവും മികച്ചതാണ്.
ആവശ്യമായ ചേരുവകൾ
1. കപ്പ– ഒരു ഇടത്തരം, വേവിച്ചത്
2. സാലഡ് കുക്കുമ്പർ – അരക്കപ്പ്
സവാള പൊടിയായി അരിഞ്ഞത് – അരക്കപ്പ്
തക്കാളി പൊടിയായി അരിഞ്ഞത് – അരക്കപ്പ്
മല്ലിയില അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ
3. ഉപ്പ് – പാകത്തിന്
ബ്ലാക്ക് സോൾട്ട് – കാൽ ചെറിയ സ്പൂൺ
നാരങ്ങാനീര് – ഒന്നര വലിയ സ്പൂൺ
മുളകുപൊടി, ജീരകംപൊടി, ചാട്ട്മസാല,
പഞ്ചസാര – അര ചെറിയ സ്പൂൺ വീതം
4. എണ്ണ – ഒന്നര വലിയ സ്പൂൺ
5. കടുക് – അര ചെറിയ സ്പൂൺ
ജീരകം – അര ചെറിയ സ്പൂൺ
6. പച്ചമുളക് – രണ്ട്
കറിവേപ്പില – രണ്ടു തണ്ട്
ഇഞ്ചി അരിഞ്ഞത്– അര ചെറിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙ കപ്പ വൃത്തിയാക്കി വേവിച്ചൂറ്റി ചൂടാറാൻ വയ്ക്കണം.
∙ ഇതിലേക്കു രണ്ടാമത്തെ ചേരുവ ചേർത്തു യോജിപ്പിച്ച ശേഷം മൂന്നാമത്തെ ചേരുവയും യോജിപ്പിക്കുക.
∙ പാനിൽ എണ്ണ ചൂടാക്കി കടുകും ജീരകവും മൂപ്പിക്കുക.
∙ ഇതിലേക്ക് ആറാമത്തെ ചേരുവ ചേർത്തിളക്കി വാങ്ങി സാലഡിൽ ഒഴിക്കണം.
∙ ഇതു മെല്ലേ ഇളക്കി യോജിപ്പിച്ച ശേഷം ഉടന്‍ വിളമ്പാം.