കുഴിപ്പണിയാരം, രൂപത്തിൽ ചെറുതാണെങ്കിലും രുചിയിൽ ഇവൻ പുലിയാണ് Delicious Onion and Vegetable Paniyaram
ഉള്ളിയും പച്ചമുളകും കറിവേപ്പിലയും പച്ചക്കറികളും ചേർത്തരച്ച മാവിൽ, കടുക്, ജീരകം, കടലപ്പരിപ്പ് എന്നിവ താളിച്ച് ചേർത്ത്, എണ്ണ പുരട്ടിയ പണിയാരച്ചട്ടിയിൽ ചുട്ടെടുക്കുന്ന രുചികരമായ പലഹാരമാണ് പണിയാരം. ചായയോടൊപ്പം കഴിക്കാൻ ഏറ്റവും അനുയോജ്യമായ ഇത്, എരിവുള്ള ചമ്മന്തിയുടെയോ തേങ്ങാച്ചമ്മന്തിയുടെയോ കൂടെ വിളമ്പാം.

ഉള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് വഴറ്റി മാവിൽ കലക്കി, പണിയാരച്ചട്ടിയിൽ ചുട്ടെടുക്കൂ. ചായക്കൊപ്പം കഴിക്കാൻ ഇതിലും മികച്ചൊരു നാലുമണിപ്പലഹാരം വേറെയുണ്ടോ.
ആവശ്യമായ ചേരുവകൾ
1. പച്ചരി – ഒരു കപ്പ്
പുഴുക്കലരി – ഒരു കപ്പ്
ഉഴുന്ന് – ഒരു കപ്പ്
2. കടുക് – ഒരു ചെറിയ സ്പൂണ്‍
ജീരകം – ഒരു ചെറിയ സ്പൂണ്‍
കടലപ്പരിപ്പ് – ഒരു ചെറിയ സ്പൂണ്‍
3. എണ്ണ– പാകത്തിന്
4. സവാള – രണ്ടു വലുത്, പൊടിയായി അരിഞ്ഞത്
പച്ചമുളക് അരിഞ്ഞത് – പാകത്തിന്
കാരറ്റ്, ഇഷ്ടമുള്ള പച്ചക്കറികള്‍ അരിഞ്ഞത് – പാകത്തിന്
പാകം ചെയ്യുന്ന വിധം
∙ ഒന്നാമത്തെ ചേരുവ മൂന്നു മണിക്കൂര്‍ കുതിര്‍ത്ത ശേഷം അരച്ചെടുക്കുക.
∙ എണ്ണയില്‍ രണ്ടാമത്തെ ചേരുവ താളിച്ചു മാവില്‍ ചേര്‍ക്കുക.
∙ മൂന്നാമത്തെ ചേരുവയും ചേര്‍ത്തിളക്കി മയം പുരട്ടിയ ഉണ്ണിയപ്പക്കാരയില്‍ ഒഴിച്ചു ചുട്ടെടുക്കുക.
. എരിവുള്ള ചമ്മന്തിക്കോ തേങ്ങാച്ചമ്മന്തിക്കോ ഒപ്പം വിളമ്പാം.