തർക്കോവ്‌സ്‌കിയുടെ വിഭ്രാമകമായ ചലച്ചിത്രലോകത്തിലേക്കുള്ള ഒരു യാത്രാപഥം: ‘ആന്ദ്രേ തർക്കോവ്സ്കി: ആത്മീയതയുടെ കലഹങ്ങൾ’ വായിക്കുമ്പോൾ New Malayalam Book Explores Andrei Tarkovsky's Spiritual Cinema
ലോകപ്രശസ്ത റഷ്യൻ ചലച്ചിത്രസംവിധായകനും എഴുത്തുകാരനുമായ ആന്ദ്രേ തർക്കോവ്‌സ്‌കിയുടെ സിനിമാറ്റിക് സംഭാവനകളെയും ആത്മീയതയേയും കുറിച്ചുള്ള ആഴത്തിലുള്ള പഠനം 'ആന്ദ്രേ തർക്കോവ്സ്കി: ആത്മീയതയുടെ കലഹങ്ങൾ' എന്ന പുസ്തകത്തിലൂടെ മലയാളത്തിലെത്തിയിരിക്കുന്നു. പി.കെ.സുരേന്ദ്രൻ രചിച്ച ഈ കൃതി, തർക്കോവ്‌സ്‌കിയുടെ വിവിധ സിനിമകളെ സൂക്ഷ്മമായി വിശകലനം ചെയ്യുകയും അദ്ദേഹത്തിന്റെ ചിത്രങ്ങളിലെ ആത്മീയത, വിശ്വാസം, ഓർമ്മ, അതീത യാഥാർത്ഥ്യങ്ങൾ തുടങ്ങിയ വിഷയങ്ങളെ സമഗ്രമായി അവതരിപ്പിക്കുകയും ചെയ്യുന്നു. കേവലം ദൃശ്യാനുഭവത്തിനപ്പുറം സ്പർശനവും ഗന്ധവും അനുഭവിപ്പിക്കുകയും മാനസിക സംഘർഷങ്ങളെ ആവിഷ്കരിക്കുകയും ചെയ്യുന്ന തർക്കോവ്‌സ്‌കിയുടെ ചലച്ചിത്രലോകത്തെക്കുറിച്ചുള്ള ഏറ്റവും ഗൗരവമേറിയ മലയാള പഠനമായി ഇതിനെ വിശേഷിപ്പിക്കാം. കൂടാതെ, സംവിധായകന്റെ ചലച്ചിത്രജീവിതത്തോടൊപ്പം വ്യക്തിജീവിതത്തെക്കുറിച്ചുള്ള ഉൾവായനയും ഈ പുസ്തകം സാധ്യമാക്കുന്നു.

ലോകസിനിമയിലെ എക്കാലത്തേയും മികച്ച സംവിധായകരിലൊരാളാണ് ആന്ദ്രേ തർക്കോവ്സ്‌കി. നിരന്തരം പുതുക്കപ്പെടുന്ന ഒരു ദൃശ്യലോകം അദ്ദേഹം ചലച്ചിത്രപ്രേമികൾക്കു സമ്മാനിച്ചു. സിനിമാ സംവിധായകൻ, എഡിറ്റർ, എഴുത്തുകാരൻ എന്നിങ്ങനെ വ്യത്യസ്ത മേഖലകളിൽ പ്രശസ്തനായ ഈ റഷ്യൻ പ്രതിഭയുടെ ചലച്ചിത്രജീവിതത്തെ സമഗ്രമായി അടയാളപ്പെടുത്തുന്ന ഒരു കൃതി കൂടി മലയാളത്തിലേക്കെത്തിയിരിക്കുന്നു – ‘ആന്ദ്രേ തർക്കോവ്സ്കി: ആത്മീയതയുടെ കലഹങ്ങൾ’. പി.കെ.സുരേന്ദ്രൻ എഴുതിയ ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് കാൻനെ ബുക്സ്.
കേവലമായ കാഴ്ചയ്ക്കപ്പുറം സ്പർശവും ഗന്ധവും അനുഭവിപ്പിക്കുകയും ആത്മാവിന്റെ അഗാധ പ്രതിസന്ധികളെ ആവിഷ്കരിക്കുകയും ചെയ്യുന്ന ആന്ദ്രേ തർക്കോവ്‌സ്‌കിയുടെ സിനിമകളെക്കുറിച്ച് മലയാളത്തിൽ രചിക്കപ്പെട്ടിട്ടുള്ള ഏറ്റവും ഗൗരവപൂർണമായ പഠനമെന്ന് ആന്ദ്രേ തർക്കോവ്സ്കി ആത്മീയതയുടെ കലഹങ്ങൾ എന്ന കൃതിയെ വിശേഷിപ്പിക്കാം.
തർക്കോവ്‌സ്‌കിയുടെ ‘ഇവാൻസ് ചൈൽഡ്ഹുഡ്’ മുതൽ ‘ദ് സാക്രിഫൈസ്’ വരെയുള്ള ഓരോ മാസ്റ്റർപീസും സൂക്ഷ്മമായ പഠനത്തിന് വിധേയമാക്കുന്ന ഈ പുസ്തകം ആത്മീയതയും വിശ്വാസവും സ്‌മൃതിയും അതീതയാഥാർത്ഥ്യങ്ങളുമെല്ലാം ഇടകലരുന്ന തർക്കോവ്‌സ്‌കിയുടെ വിഭ്രാമകമായ ചലച്ചിത്രലോകത്തിലേക്കുള്ള ഒരു യാത്രാപഥം അടയാളപ്പെടുത്തുന്നു.
ഒരേസമയം അദ്ദേഹത്തിന്റെ ചലച്ചിത്രജീവിതത്തിന്റെയും വ്യക്തിജീവിതത്തിന്റെയും ഉള്‍വായനയും ഈ കൃതി സാധ്യമാക്കുന്നു.