നിങ്ങൾ തുറക്കേണ്ട മേതിൽകഥകളുടെ ആദ്യവാതില്‍! ഡിലൻ തോമസിന്റെ പന്ത്’ വായിക്കുമ്പോൾ Methil: The Architect of Malayalam Short Stories
മലയാള ചെറുകഥാ ലോകത്ത് വാസ്തുശിൽപ്പിയായി വിശേഷിപ്പിക്കപ്പെടുന്ന മേതിലിന്റെ രചനാശൈലിയെക്കുറിച്ചും അദ്ദേഹത്തിന്റെ കഥകളിലെ പ്രത്യേകതകളെക്കുറിച്ചും ഈ ലേഖനം വിശദീകരിക്കുന്നു. മേതിലിന്റെ കഥകൾ കേവലം സംഭവ വിവരണങ്ങൾക്കപ്പുറം, സങ്കീർണ്ണവും പലതട്ടുകളായുമുള്ള ആഖ്യാനങ്ങളിലൂടെ വായനക്കാരെ ആകർഷിക്കുന്നു. 'ഡിലൻ തോമസിന്റെ പന്ത്' എന്ന സമാഹാരം അദ്ദേഹത്തിന്റെ മികച്ച രചനകളിലെ ഏഴെണ്ണത്തെ ഉൾക്കൊള്ളുന്നു. മേതിലിന്റെ എഴുത്ത് ഒരു കഥപറച്ചിലിനപ്പുറം, കഥയുടെ രൂപകൽപ്പനയും അതിന്റെ പിന്നിലെ ഉദ്വേഗഭരിതമായ പ്രക്രിയയും എടുത്തു കാണിക്കുന്ന ഒന്നാണ്. വായനക്കാരന് കഥയെ അറിയാനും അതിന്റെ അനുഭവതലങ്ങളെ തൊട്ടറിയാനും മേതിലിന്റെ രചനകൾ ഒരു ഉത്തമ വഴികാട്ടിയാണ്.

‘ചെറുകഥയിലെ ആര്‍ക്കിടെക്റ്റാണു മേതില്‍’ എന്നു വിശേഷിപ്പിച്ചത് കൽപ്പറ്റ നാരായണനാണ്.
‘എഞ്ചിനീയറാവാന്‍ പിറന്നവന്‍ എന്ന് സ്വയം കുറ്റപ്പെടുത്തുകയോ വാഴ്ത്തുകയോ ചെയ്ത മേതില്‍ ചെറുകഥയിലാണാ മോഹം സാക്ഷാത്ക്കരിച്ചത്. മേതില്‍ കഥയിലല്ലാതെ പണിയാനാവാത്ത, മേതിലിനെ പണിയാനാവാത്ത മായാമന്ദിരങ്ങള്‍ പണിതു. പല നിലയുള്ള മാളികകള്‍. ഇത്രയധികം വളവുതിരിവുകളുള്ള കെട്ടിടങ്ങള്‍ മലയാള ചെറുകഥ പരിചയിച്ചിട്ടേയില്ല. സംഗീതം ഒരു സമയകല, കയറിന്റെ അറ്റം, ഹിച്ച്‌കോക്കിന്റെ ഇടപെടല്‍, മെലിഞ്ഞവരുടെ മനഃശ്ശാസ്ത്രം, നായകന്മാര്‍, ശവപേടകങ്ങളില്‍, എങ്ങനെയൊരു പഴുതാരയെ കൊല്ലാം... എല്ലാ കഥകളിലും ഈ വാസ്തുവൈഭവം കാണാം. സാധാരണയായി ചെറുകഥ ഒരനുഭവത്തിന്റെ ഇംപ്രൊവൈ സേഷനാണെങ്കില്‍ മേതിലിലത് പലപ്പോഴും ഒരു സ്പാര്‍ക്കിന്റെ ,ഒരു മിന്നലിന്റെ ഇംപ്രൊവൈസേഷനാണ്’ എന്നും കൽപ്പറ്റ എഴുതി.
മേതിൽ മാജിക്കിൽ കുടുങ്ങിപ്പോയ വായനക്കാർക്ക് കൽപ്പറ്റയുടെ നിരീക്ഷണത്തിന്റെ ആഴം തെളിഞ്ഞു കാണാം. അതേ, ‘ചെറുകഥയിലെ ആര്‍ക്കിടെക്റ്റാണു മേതില്‍’. സംശയമില്ല!
മേതിൽ കഥകളുടെ സൗന്ദര്യം അതിന്റെ ഗരിമയോടെ തെളിയുന്ന രചനകളുടെ സമാഹാരമാണ് ‘ഡിലൻ തോമസിന്റെ പന്ത്’ . കയറിന്റെ അറ്റം, വരമ്പില്‍ ഒരു കൊറ്റി, ശ്വാനദിനങ്ങളുടെ ചരിത്രരേഖ, അരക്കില്ലത്തിലെ പ്രസംഗം, ഉടല്‍ ഒരു ചൂഴ്‌നില, മെലിഞ്ഞവരുടെ മനഃശാസ്ത്രം, എങ്ങനെയൊരു പഴുതാരയെ കൊല്ലാം എന്നിങ്ങനെ എക്കാലത്തേയും മികച്ച ഏഴു മേതിൽ കഥകളുടെ സമാഹാരമാണ് ഈ പുസ്തകം.
‘മഞ്ഞനിറമുള്ള ബാഡ്മിന്റണ്‍ പന്ത് മാനത്തേക്ക് പൊന്തുമ്പോള്‍ തുമ്പികള്‍ പാഞ്ഞടുത്ത് അതിനെ മുകളിലേക്കും ചുവട്ടിലേക്കും തെല്ലുനേരം പിന്‍തുടരുന്നത് ശ്രദ്ധിച്ചിട്ടില്ലേ? കളിക്കുമ്പോള്‍ താന്‍ മുകളിലേക്കെറിഞ്ഞ പന്ത് ഇനിയും ചുവട്ടില്‍ വീണിട്ടില്ലെന്ന് ഡിലന്‍ തോമസ് പറയുമ്പോള്‍ മാനങ്ങള്‍ പെട്ടെന്നു മാറുകയായി. ചിലപ്പോള്‍ അതൊരു ചെപ്പടിവിദ്യക്കാരന്റെ പന്താണ്. പക്ഷേ, എല്ലാ എഴുത്തുകാരും (ഞാന്‍ തീര്‍ച്ചയായും) ഡിലന്‍ തോമസിന്റെ പന്ത് എപ്പോഴെങ്കിലും താഴെ വീഴുമെന്ന് വിശ്വസിക്കുന്നു. അതു വീഴുന്നതുവരെയുള്ള ഉത്കണ്ഠ, വീഴുമോ ഇല്ലയോ എന്ന ഉത്കണ്ഠ അതാണെഴുത്ത്,
എഴുത്തിന്റെ മനസ്സ്. ഞാന്‍ നാലും ആറും ആടുന്നത് ഡിലന്‍ തോമസിന്റെ പന്തുകൊണ്ടാണ്’ എന്നു മേതിൽ പക്ഷം.
‘മലയാളത്തിൽ ഏറെ സ്റ്റോറി ടെല്ലേഴ്സ് ഉണ്ട്. അതിലൊരാൾ മേതിൽ അല്ല. കഥ പറയുകയല്ല കഥയുടെ ഡിസൈൻ എങ്ങനെയാണ് ഉണ്ടായതെന്ന് നെയ്തുകാണിക്കുകയാണ് ചെയ്യുന്നത് (ഉദാഹരണം :‘സൂര്യമത്സ്യത്തെ വിവരിക്കൽ’ ). അതുകൊണ്ടാണ് കഥ വായിച്ച് വിരേചനമുണ്ടാകണമെന്നു വിചാരിക്കുന്ന നിമിഷം മുതൽ മേതിൽ നമ്മളിൽ പ്രവർത്തിക്കാതാവുന്നത്’ എന്നാണ് അജയ് പി.. മങ്ങാട്ട് മേതിലിനെ അനുഭവിക്കുന്നത്.
തീർച്ചയായും വായനക്കാരേ, നിങ്ങൾ കഥ വായിക്കാനല്ല, കഥയെന്ന അനുഭവത്തെ അറിയാനാണ് മേതിലിനെ സമീപിക്കേണ്ടത്. അങ്ങനെയെങ്കിൽ നിങ്ങൾ തുറക്കേണ്ട മേതിൽകഥകളുടെ ആദ്യവാതിലുകളിലൊന്നാണ് ‘ഡിലൻ തോമസിന്റെ പന്ത്’!