ധന്യയിപ്പോൾ അഞ്ചു വയസ്സുള്ള മകൻ ജൊഹാന്റെ കുഞ്ഞി കാൽവയ്പ്പുകൾക്കു പിന്നാലെയാണ്. കല്യാണത്തിനുശേഷം അഭിനയ രംഗത്ത് നിന്ന് വിട്ടുനിൽക്കാൻ തീരുമാനമെടുത്തതായിരുന്നു നടി ധന്യ മേരി വർഗീസ്. എന്നാൽ ധന്യയുടെ പേര് മലയാളി പിന്നീട് കേട്ടത് പണത്തട്ടിപ്പു കേസിലെ പ്രതിയെന്ന രീതിയിലായിരുന്നു. നിക്ഷേപകരെ വഞ്ചിച്ചു

ധന്യയിപ്പോൾ അഞ്ചു വയസ്സുള്ള മകൻ ജൊഹാന്റെ കുഞ്ഞി കാൽവയ്പ്പുകൾക്കു പിന്നാലെയാണ്. കല്യാണത്തിനുശേഷം അഭിനയ രംഗത്ത് നിന്ന് വിട്ടുനിൽക്കാൻ തീരുമാനമെടുത്തതായിരുന്നു നടി ധന്യ മേരി വർഗീസ്. എന്നാൽ ധന്യയുടെ പേര് മലയാളി പിന്നീട് കേട്ടത്  പണത്തട്ടിപ്പു കേസിലെ പ്രതിയെന്ന രീതിയിലായിരുന്നു. നിക്ഷേപകരെ വഞ്ചിച്ചു കോടികൾ മറിച്ചുവെന്ന വിവാദത്തിനൊപ്പം. ധന്യ ഇപ്പോൾ തിരിച്ചെത്തുകയാണ്, ‘സീതാകല്യാണം’ സീരിയലിലൂടെ, ഒരിക്കൽ വേണ്ടെന്നു വച്ച അഭിനയത്തിലേക്കും  തിരികെ ജീവിതത്തിലേക്കും.

"ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തമായിരുന്നു അത്. എന്നെ കേസിലേക്ക് വലിച്ചിഴക്കാനായി ആരോ കളിക്കുന്നത് പോലെ തോന്നി. ജോണിന്റെ കുടുംബത്തിൽ നിന്നു തന്നെ ഞങ്ങൾക്കെതിരെ നീക്കമുണ്ടായിരുന്നു. ഞാനും ഭർത്താവും ചേർന്നാണ് പണം മാറ്റിയിരിക്കുന്നതെന്നു വരുത്തിതീർക്കാൻ. ബാക്കിയാളുകളെ കേസിൽ നിന്ന് പൂർണമായി രക്ഷിക്കാൻ. ഇപ്പോഴും കേസ് നടക്കുകയാണ്. പക്ഷേ, എനിക്കുള്ള ശിക്ഷ എപ്പോഴേ കഴിഞ്ഞു. നാളുകൾ കൊണ്ട് ഞാൻ നേടിയ പേരും ആളുകളുടെ ഇഷ്ടവുമൊക്കെ തീർന്നില്ലേ. മറ്റുള്ളവരുടെ കണ്ണിൽ ഒരു കള്ളിയായില്ലേ...

ADVERTISEMENT

‘കുട്ടി അനൗഷ്ക വലിയ കുട്ടിയായി’; വൈറലായി തലയുടെ ഫാമിലി വിഡിയോ

മകൻ ജൊഹാന് മൂന്നര വയസ്സുണ്ടായിരുന്ന സമയത്തായിരുന്നു ഈ പ്രശ്നങ്ങളൊക്കെ ഉണ്ടായത്. അവനെ തിരുവന്തപുരത്ത് നിന്നു മൂവാറ്റുപുഴയിലുള്ള എന്റെ വീട്ടിലേക്ക് വിട്ടു. ആ സമയത്ത് മകനിൽ നിന്ന് മാറിനിൽക്കാൻ തീരെ മനസ്സില്ലായിരുന്നു. പക്ഷേ, ഭർത്താവ് ഇത്രയും വലിയ പ്രശ്നങ്ങൾ നേരിടുമ്പോൾ ഞാൻ കൂടെ നിന്നില്ലെങ്കിൽ പിന്നെ, എപ്പോൾ നിന്നിട്ടും കാര്യമില്ലല്ലൊ. ഞങ്ങളെ ഈ പ്രശ്നങ്ങൾ മാനസികമായി കൂടുതൽ ചേർത്തു നിർത്തിയിട്ടുണ്ട്.  ഇപ്പോൾ ജോണിന്റെ വീട്ടിൽ നിന്നു മാറിയാണ് താമസിക്കുന്നത്. അദ്ദേഹം ഇപ്പോഴും കുടുംബവുമായി സഹകരിക്കുന്നുണ്ട്. വലിയൊരു  സാമ്പത്തിക ബുദ്ധിമുട്ടിലാണ് ഞങ്ങൾ വീണത്. ഇപ്പോഴും ഭാവിയിലും എന്റെ മകൻ ബുദ്ധിമുട്ടാൻ പാടില്ല. അവന് നല്ല വിദ്യാഭ്യാസം നൽകണം. അവന് വേണ്ടിയാണ് ഞാൻ അഭിനയത്തിലേക്ക് തിരിച്ചുവന്നത്, സീരിയലിലൂടെ."- ധന്യ പറയുന്നു.

ADVERTISEMENT

അഭിമുഖം പൂർണ്ണമായും വായിക്കാൻ ലോഗിൻ ചെയ്യൂ....  

പ്രസവസമയത്ത് അമ്മയെ ’കരയിപ്പിക്കാതെ’ കുഞ്ഞുവാവ; അഞ്ചരക്കിലോ ഭാരമുള്ള അവൻ പുറത്തുവന്നത് മൂന്നു മിനിറ്റില്‍!

ADVERTISEMENT

ശിശുദിനത്തിൽ ’പെർഫോമൻസ്’ കൊണ്ട് കേരളക്കരയെ ഞെട്ടിച്ച് ഒരധ്യാപിക; വിഡിയോ വൈറൽ

കഠ്‌‌വ കൂട്ടമാനഭംഗക്കേസില്‍ ഇനി ദീപികയില്ല! വക്കാലത്ത് പിൻവലിക്കാൻ തീരുമാനിച്ച് ഇരയുടെ കുടുംബം

‘തൃപ്തി, റൊമ്പ ദൂരം പോയിട്ടിയാ...?’; ട്രോളുകളിൽ ചിരി പടർത്തി തൃപ്തി ദേശായി!

അടിവയറ്റിൽ അമ്പേറ്റ ഗർഭിണി മരിച്ചു; ഉദരത്തിൽ നിന്നും പുറത്തെടുത്ത കുഞ്ഞ് ജീവിതത്തിലേക്ക്!

ADVERTISEMENT