Friday 16 November 2018 05:06 PM IST : By സ്വന്തം ലേഖകൻ

പ്രസവസമയത്ത് അമ്മയെ ’കരയിപ്പിക്കാതെ’ കുഞ്ഞുവാവ; അഞ്ചരക്കിലോ ഭാരമുള്ള അവൻ പുറത്തുവന്നത് മൂന്നു മിനിറ്റില്‍!

chloe-ronnie

അമ്മയുടെ ഗർഭപാത്രത്തിൽ നിന്ന് പുറത്തുവരുമ്പോൾ അവന് അഞ്ചരക്കിലോയോളം ഭാരമുണ്ടായിരുന്നു. എന്നിട്ടും അമ്മയെ ഒട്ടും ബുദ്ധിമുട്ടിക്കാതെ വെറും മൂന്നു മിനിറ്റിൽ പുറത്തുവന്നു. ബ്രിട്ടനെ ഞെട്ടിച്ച അദ്‌ഭുത ശിശുവെന്ന പേരിൽ സോഷ്യൽ മീഡിയയുടെ കയ്യടി നേടിയിരിക്കുകയാണ് ഈ കുരുന്ന്.

ഗർഭത്തിൽ ആയിരിക്കുമ്പോഴും പ്രസവ സമയത്തും അമ്മ കോൾ കെല്ലിയ്ക്ക് യാതൊരു ബുദ്ധിമുട്ടും അവൻ ഉണ്ടാക്കിയില്ല. സാധാരണയായി മൂന്ന്, മൂന്നര കിലോഗ്രാം തൂക്കമായിരിക്കും കുഞ്ഞുങ്ങൾക്ക് ഉണ്ടാവുക. എന്നാൽ റോണിക്ക് അഞ്ചരക്കിലോയോളം തൂക്കമുണ്ടായിരുന്നു. 24 കാരിയായ കെല്ലിയുടെ രണ്ടാമത്തെ പ്രസവമാണിത്. ആദ്യ കുഞ്ഞായ ബോബിക്ക് നാലര കിലോയായിരുന്നു തൂക്കം ഉണ്ടായിരുന്നത്.

‘കുട്ടി അനൗഷ്ക വലിയ കുട്ടിയായി’; വൈറലായി തലയുടെ ഫാമിലി വിഡിയോ

"പ്രസവത്തിനായി ഞാൻ വേദനാസംഹാരികൾ കഴിച്ചിരുന്നില്ല. ഇത്രയധികം ഭാരമുണ്ടായിട്ടും കുഞ്ഞു റോണി എന്നെ ഒട്ടും വേദനിപ്പിച്ചില്ല. വെറും മൂന്ന് മിനിറ്റിനുളളിൽ അവൻ പുറത്തെത്തി."– കെല്ലി പറഞ്ഞു. ഇനിയൊരു കുഞ്ഞ് വേണ്ടെന്നും സമാനമായ അവസ്ഥയുണ്ടാകുമെന്ന് ഭയക്കുന്നതായും കെല്ലി കൂട്ടിച്ചേർത്തു. ഇലക്ട്രിക്കല്‍ ബിസിനസ് നടത്തുന്ന സ്‌പെന്‍സര്‍ഹഗ്ഗാണ് കെല്ലിയുടെ ഭര്‍ത്താവ്.

മകനു വേണ്ടിയാണ് ഞാൻ അഭിനയത്തിലേക്ക് തിരിച്ചുവന്നത്; മനസ്സു തുറന്ന് ധന്യ മേരി വർഗീസ്

ശിശുദിനത്തിൽ ’പെർഫോമൻസ്’ കൊണ്ട് കേരളക്കരയെ ഞെട്ടിച്ച് ഒരധ്യാപിക; വിഡിയോ വൈറൽ

കഠ്‌‌വ കൂട്ടമാനഭംഗക്കേസില്‍ ഇനി ദീപികയില്ല! വക്കാലത്ത് പിൻവലിക്കാൻ തീരുമാനിച്ച് ഇരയുടെ കുടുംബം

‘തൃപ്തി, റൊമ്പ ദൂരം പോയിട്ടിയാ...?’; ട്രോളുകളിൽ ചിരി പടർത്തി തൃപ്തി ദേശായി!

അടിവയറ്റിൽ അമ്പേറ്റ ഗർഭിണി മരിച്ചു; ഉദരത്തിൽ നിന്നും പുറത്തെടുത്ത കുഞ്ഞ് ജീവിതത്തിലേക്ക്!