ADVERTISEMENT

തന്റെ ആരോഗ്യ നില ഗുരുതരമെന്ന നിലയിൽ വ്യാജ വാർത്ത കൊടുത്ത ഓൺലൈൻ സെറ്റിനെതിരെ നടൻ ഹരീഷ് കണാരൻ രംഗത്ത്.

‘എന്റെ നില ഗുരുതരം ആണെന്ന് ഇവർ പറഞ്ഞപ്പോഴാണ് അറിഞ്ഞത്. ഞാനായിട്ട് ഒരു ബന്ധവും ഇല്ലാത്ത ഇങ്ങനെയുള്ള ന്യൂസുകൾ പുറത്തു വിടുന്ന ചാനൽ, റിപ്പോർട്ട് അടിക്കാൻ ഒന്ന് കൂടെ നിൽക്കുമോ ?’. – വാർത്തയുടെ സ്ക്രീൻ ഷോട്ട് പങ്കുവച്ച് ഹരീഷ് കുറിച്ചു.

ADVERTISEMENT

‘അഡ്മിനെ.. റീച്ചിനു വേണ്ടി ആണെങ്കിൽ നിങ്ങളുടെ വീട്ടിലേക്ക് തന്നെ നോക്കിയാൽ പോരെ..? നിങ്ങൾക്ക് ഒരു ഉപദ്രവവും ചെയ്യാത്ത ആർട്ടിസ്റ്റുകളുടെ ഫോട്ടോ വച്ചു വേണോ ഈ നാണം കെട്ട പരിപാടി. ഇന്നലെ രാത്രി ഒരുമിച്ചു പ്രോഗ്രാം കഴിഞ്ഞു പിരിഞ്ഞതാ, ഈ വാർത്തകണ്ട് പത്രത്തിൽ നിന്നും വിളിച്ചപ്പോഴാ അവനും (ഹരീഷ് കണാരൻ) വിവരം അറിഞ്ഞത്. ദയവു ചെയ്ത് റിപ്പോർട്ട്‌ അടിക്കാൻ കൂടെ നിൽക്കുമോ’എന്നാണ് ഈ വ്യാജ വാര്‍ത്ത ചൂണ്ടിക്കാട്ടി നടൻ നിർമൽ പാലാഴിയുടെ പ്രതികരണം.

ADVERTISEMENT
ADVERTISEMENT