ADVERTISEMENT

മെറ്റ് ഗാല 2025 ന്റെ റെഡ് കാര്‍പ്പെറ്റ് വേദിയില്‍ ബാൽമെയ്ൻ പോല്‍ക്ക ഡോട്ട് ജാക്കറ്റിലും ഔട്ഫിറ്റിലും തിളങ്ങി പ്രിയങ്ക ചോപ്ര. 241 കാരറ്റ് മരതകം പതിച്ച നെക്ലേസാണ് താരം ആക്സസറിയായി അണിഞ്ഞത്. ഫാഷന്‍ പ്രേമികളുടെ മനം കവര്‍ന്ന പ്രിയങ്ക മെറ്റ് ഗാലയില്‍ ശ്രദ്ധിക്കപ്പെട്ടു.  

'നിങ്ങൾക്കായി ഒരുക്കിയ വസ്ത്രം' എന്നാണ് ബാൽമെയ്ന്‍ പ്രിയങ്കയുടെ ഔട്ഫിറ്റിനെപ്പറ്റി പ്രസ്താവനയിറക്കിയത്. കറുത്ത പോല്‍ക്ക ഡോട്ടുകളുള്ള വെളുത്ത വസ്ത്രത്തില്‍ എലഗന്റ് ലുക്കിലായിരുന്നു താരം. ലോങ് ബോഡികോണ്‍ സ്കര്‍ട്ടിനൊപ്പം പോല്‍ക്ക ഡോട്ട് ബ്ലേസറാണ് പെയര്‍ ചെയ്തിരിക്കുന്നത്. 

priyanka-met-gala2

കറുത്ത തൊപ്പിയും കറുത്ത കയ്യുറകളും ധരിച്ച് സ്റ്റൈല്‍ ചെയ്തിരിക്കുന്നു. ബൾഗരി വജ്ര കമ്മലുകൾ, മരതകം കൊണ്ടുള്ള മോതിരയും ആക്സസറിയായി അണിഞ്ഞിട്ടുണ്ട്. വേവി ഹെയറിലും ന്യൂഡ് മേക്കപ്പിലും പ്രിയങ്ക ലോകമെമ്പാടുമുള്ള ആരാധകരുടെ കയ്യടി നേടി. 

met-gala-priyanka5

ഭര്‍ത്താവും പോപ് ഗായകനുമായ നിക് ജോനാസിനൊപ്പമാണ് പ്രിയങ്ക മെറ്റ് ഗാലയുടെ റെഡ് കാര്‍പ്പെറ്റില്‍ ചുവടുവച്ചത്. ബ്ലാക് ആന്‍ഡ് വൈറ്റ് ഔട്ഫിറ്റിലായിരുന്നു നിക് ജോനാസും. 

ADVERTISEMENT
ADVERTISEMENT