നിറവയറുമായി മെറ്റ് ഗാല റെഡ് കാർപെറ്റിൽ ആരാധകരുടെ ഹൃദയം കവർന്ന് ബോളിവുഡ് താരം കിയാര അദ്വാനി. ഭർത്താവും നടനുമായ സിദ്ധാർഥ് മൽഹോത്രയോടൊപ്പമാണ് താരം ന്യൂയോർക്ക് സിറ്റിയിൽ എത്തിയത്.

മെറ്റ് ഗാലയുടെ 'ടെയ്‌ലേർഡ് ഫോർ യു' എന്ന തീമിനു അനുസരിച്ചുള്ള ഔട്ഫിറ്റാണ് കിയാര ധരിച്ചത്. മാതൃത്വത്തെ എടുത്തു കാണിക്കുന്ന ഡിസൈനർ വസ്ത്രത്തില്‍ കിയാര ആരാധകരുടെ കയ്യടി നേടി. പ്രശസ്ത ഡിസൈനർ ഗൗരവ് ഗുപ്തയാണ് വസ്ത്രമൊരുക്കിയത്.

"കലാകാരിയെന്ന രീതിയിലും അമ്മയെന്ന നിലയിലും ജീവിതത്തിലെ സുപ്രധാന ഘട്ടത്തിൽ മെറ്റ് ഗാലയിൽ അരങ്ങേറ്റം കുറിക്കുന്നത് എന്നെ സംബന്ധിച്ച് ഏറെ പ്രത്യേകത നിറഞ്ഞ അനുഭവമാണ്."- കിയാര പറയുന്നു.

2025 ഫെബ്രുവരിയിലാണ് കിയാരയും സിദ്ധാർത്ഥും അച്ഛനമ്മമാരാവാൻ പോകുന്നുവെന്ന വിശേഷം ആരാധകരുമായി പങ്കുവച്ചത്.
