Friday 16 November 2018 03:00 PM IST : By സ്വന്തം ലേഖകൻ

‘തൃപ്തി, റൊമ്പ ദൂരം പോയിട്ടിയാ...?’; ട്രോളുകളിൽ ചിരി പടർത്തി തൃപ്തി ദേശായി!

tripthi-troll-1

ശബരിമല ക്ഷേത്ര ദർശനത്തിനായി കേരളത്തിൽ എത്തിയിരിക്കുകയാണ് ആക്റ്റിവിസ്റ്റ് തൃപ്തി ദേശായി. ഇന്ന് പുലർച്ചെ നെടുമ്പാശേരി എയർപോർട്ടിൽ വിമാനമിറങ്ങിയ തൃപ്തി ദേശായിക്ക് ഇതുവരെ ശബരിമലയിലേക്ക് യാത്ര തുടരാൻ ആയിട്ടില്ല. വിമാനത്താവളത്തിൽ നിന്നും പുറത്തിറങ്ങാൻ സമ്മതിക്കാതെ പ്രതിഷേധക്കാർ മണിക്കൂറുകളോളമായി തടഞ്ഞുവച്ചിരിക്കുകയാണ് ഇവരെ. ആയിരങ്ങളാണ് കടുത്ത പ്രതിഷേധവുമായി വിമാനത്താവളത്തിന് പുറത്ത് ഒത്തുകൂടിയിരിക്കുന്നത്.

tripthi-troll-3

തൃപ്തിയെ തോൽപ്പിക്കാൻ ആവില്ല മക്കളേ എന്ന് തൃപ്തിയും മടങ്ങിപ്പോകൂ മക്കളേ എന്ന് പ്രതിഷേധക്കാരും ഉറച്ചുനിൽക്കുന്നതോടെ നെടുമ്പാശേരി വിമാനത്താവളം ഒരു വടക്കൻ- തെക്കൻ വീരഗാഥയ്ക്ക് അരങ്ങൊരുങ്ങി. നാളെ രാവിലെ എന്തുവന്നാലും മല കയറും എന്ന് തൃപ്തി ഉറപ്പിച്ച് പറയുമ്പോൾ, വിമാനത്താവളത്തിൽ നിന്നു പുറത്തിറക്കില്ലെന്ന് പ്രതിഷേധക്കാരും പറയുന്നു. ഇതോടെ ട്രോളൻമാരും പണി തുടങ്ങി. രസകരമായ ട്രോളുകളാണ് സൈബർ ലോകത്ത് വൈറലാകുന്നത്. 

tripthi-troll-2