Friday 16 November 2018 04:57 PM IST : By സ്വന്തം ലേഖകൻ

ശിശുദിനത്തിൽ ’പെർഫോമൻസ്’ കൊണ്ട് കേരളക്കരയെ ഞെട്ടിച്ച് ഒരധ്യാപിക; വിഡിയോ വൈറൽ

childrens-day-viral-video

ഇക്കഴിഞ്ഞ ശിശുദിനത്തിൽ ’പെർഫോമൻസ്’ കൊണ്ട് കേരളക്കരയെ ഞെട്ടിച്ചിരിക്കുകയാണ് ഒരധ്യാപിക. അധ്യാപനത്തിന്റെ പല അവസ്ഥാന്തരങ്ങളും കണ്ടിട്ടുണ്ട്, പക്ഷേ ഇതുപോലൊരു വേർഷൻ ആദ്യമായിട്ടാണെന്നാണ് സൈബർ ലോകത്തെ കമന്റുകൾ. സോഷ്യൽ മീഡിയയിൽ അധ്യാപികയുടെ വിഡിയോ വൈറലായി മാറിയിരിക്കുകയാണ്.

ശിശുദിനത്തിൽ നെഹ്‌‌റു ആരാണെന്നു വിദ്യാർഥികൾക്ക് പറഞ്ഞുകൊടുക്കാൻ വെറുമൊരു പ്രസംഗമായിരുന്നില്ല അധ്യാപിക തിരഞ്ഞെടുത്തത്. കുട്ടികളുടെ മനസ്സിൽ അറിവ് എന്നും തങ്ങിനിൽക്കാൻ ഓട്ടംതുള്ളലിന്റെ രൂപത്തിൽ വ്യത്യസ്തമായി അവതരിപ്പിക്കുകയായിരുന്നു അവർ. ‘നെഹ്റുവിന്റെ ജൻമദേശം അലഹബാദെന്നറിയുക നമ്മൾ...’ എന്ന വരികളിലൂടെയാണ് അധ്യാപിക ഓട്ടംതുള്ളൽ ആരംഭിക്കുന്നത്. വൈറലായ വിഡിയോ കാണാം;