‘സംഭവിക്കുന്നതിനു മുമ്പേ ഞാനിതു പ്രവചിച്ചു...സ്വപ്‌നങ്ങൾ യാഥാർഥ്യമാകുന്നു’: പൂജയുടെ വിഡിയോ വൈറൽ Pooja Hegde's Viral Prediction: Actor Vijay Leads TVK to Victory in Tamil Nadu Elections
തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പിൽ നടൻ വിജയ് നയിക്കുന്ന ടി വി കെ വൻ വിജയം നേടി ഭരണത്തിലേറുമ്പോൾ നടി പൂജ ഹെഗ്ഡെ പങ്കുവച്ച ഒരു വിഡിയോയാണ് വൈറലാകുന്നത്. വിജയ്ക്കൊപ്പം അഭിനയിച്ച ‘ജനനായകന്‍’ സെറ്റില്‍ നിന്നുള്ള വിഡിയോയാണിത്. ഒരു പ്രവചനമാണ് വിഡിയോയിൽ. തമിഴ്നാട് തിരഞ്ഞെടുപ്പില്‍ ആരു ജയിക്കുമെന്നാണ് പൂജയുടെ

തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പിൽ നടൻ വിജയ് നയിക്കുന്ന ടി വി കെ വൻ വിജയം നേടി ഭരണത്തിലേറുമ്പോൾ നടി പൂജ ഹെഗ്ഡെ പങ്കുവച്ച ഒരു വിഡിയോയാണ് വൈറലാകുന്നത്. വിജയ്ക്കൊപ്പം അഭിനയിച്ച ‘ജനനായകന്‍’ സെറ്റില്‍ നിന്നുള്ള വിഡിയോയാണിത്.
ഒരു പ്രവചനമാണ് വിഡിയോയിൽ. തമിഴ്നാട് തിരഞ്ഞെടുപ്പില്‍ ആരു ജയിക്കുമെന്നാണ് പൂജയുടെ പ്രവചനം. ഒരു വൈറ്റ് ബോർഡിൽ, തിരഞ്ഞെടുപ്പില്‍ ആരു ജയിക്കും എന്നു ഇംഗ്ലീഷിൽ എഴുതിയിട്ടുണ്ട്. ബാക്കിയെല്ലാം പൂജ കൈകൊണ്ട് മറച്ചുപിടിച്ചു. പിന്നാലെ ചോദ്യത്തിനുള്ള ഉത്തരമായി വിജയ്‌യെ ചൂണ്ടിക്കാട്ടുന്നു. അപ്പോള്‍ മാത്രമാണ് വിഡിയോയില്‍ വിജയ്‌യെ കാണുന്നത്. ചിരിക്കുന്ന വിജയ് മുഖം കൈകൾ കൊണ്ടു മറയ്ക്കുന്നതും വിഡിയോയിലുണ്ട്. ‘സംഭവിക്കുന്നതിന് മുമ്പേ ഞാനിത് പ്രവചിച്ചു. വിജയ് സര്‍, ഇതാ, സ്വപ്‌നങ്ങൾ യാഥാർഥ്യമാവുന്നു’ എന്നാണ് വിഡിയോ പങ്കുവച്ച് പൂജ കുറിച്ചത്. 128 മില്യണ്‍ വ്യൂസാണ് വിഡിയോക്ക് ഇതുവരെ ലഭിച്ചത്. ‘ഓ മൈ ഓ മൈ ഗോഡ്. അഭിനന്ദനങ്ങൾ വിജയ് സർ. ഈ ദളപതി കച്ചേരി ഇനിയും വളര്‍ന്ന് വലുതാകട്ടെ’ എന്നാണ് വിഡിയോ പങ്കുവച്ച് എക്സില്‍ പൂജ കുറിച്ചത്.
234 അംഗ നിയമസഭയിൽ 108 സീറ്റുകൾ നേടിയാണ് ടിവികെ തമിഴ്നാട്ടിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായത്.