ക്ലാസിക് വീണ്ടും ബിഗ് സ്ക്രീനിൽ: ‘ശങ്കരാഭരണം’ നവംബറിൽ വീണ്ടും തിയറ്ററുകളിലെത്തും. Classic Movie Shankarabharanam Re-releases in 4K
ഇന്ത്യൻ സിനിമാലോകത്തെ എക്കാലത്തെയും മികച്ച ക്ലാസിക് ചിത്രങ്ങളിലൊന്നായ 'ശങ്കരാഭരണം' നവംബറിൽ പുതിയ ദൃശ്യശ്രവ്യ മികവോടെ വീണ്ടും തിയറ്ററുകളിലേക്ക് എത്തുന്നു. 4K Ultra HD ദൃശ്യവ്യക്തതയിലും 7.1 സറൗണ്ട് സൗണ്ടിലുമാണ് ചിത്രം പ്രേക്ഷകർക്കരികിലെത്തുന്നത്. കെ. വിശ്വനാഥ് സംവിധാനം ചെയ്ത് 1980-ൽ പുറത്തിറങ്ങിയ ഈ സംഗീതപ്രധാനമായ ചിത്രം മലയാളത്തിലും തമിഴിലുമായി ലോകവ്യാപകമായാണ് റീ-റിലീസ് ചെയ്യുന്നത്. ശ്രീലാൽ ദേവരാജാണ് ചിത്രത്തിന്റെ പുതിയ ഡിജിറ്റൽ പതിപ്പ് ഒരുക്കിയിരിക്കുന്നത്. കെ.വി. മഹാദേവന്റെ അനശ്വര സംഗീതവും എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ മാസ്മരിക ആലാപനവും ചിത്രത്തെ പ്രേക്ഷകരുടെ ഹൃദയത്തിൽ പ്രത്യേക സ്ഥാനമുള്ളതാക്കുന്നു. മികച്ച ജനപ്രിയ ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും രാഷ്ട്രപതി ഭവനിൽ പ്രദർശിപ്പിച്ചതെന്ന അപൂർവ ബഹുമതിയും നേടിയിട്ടുള്ള ഈ ചിത്രം പീപ്പിൾസ് ഫിലിം അക്കാദമിയും ചാനൽ ഫൈവും ചേർന്നാണ് തിയറ്ററുകളിൽ എത്തിക്കുന്നത്.

ഇന്ത്യൻ സിനിമാചരിത്രത്തിലെ ക്ലാസിക് ആയ ‘ശങ്കരാഭരണം’ നവംബറിൽ വീണ്ടും തിയറ്ററുകളിലെത്തും. മലയാളത്തിലും തമിഴിലുമായി ലോകവ്യാപകമായി റീ-റിലീസ് ചെയ്യുന്ന ചിത്രം 4K Ultra HD ദൃശ്യവ്യക്തതയിലും 7.1 സറൗണ്ട് സൗണ്ട് മികവിലുമാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. പുതിയ ഡിജിറ്റൽ പതിപ്പ് ഒരുക്കിയിരിക്കുന്നത് ശ്രീലാൽ ദേവരാജാണ്.
പീപ്പിൾസ് ഫിലിം അക്കാദമിയും ചാനൽ ഫൈവും ചേർന്നാണ് ചിത്രം തിയേറ്ററുകളിൽ വിതരണത്തിനെത്തിക്കുന്നത്.
കെ. വിശ്വനാഥ് സംവിധാനം ചെയ്ത് 1980-ൽ പുറത്തിറങ്ങിയ ‘ശങ്കരാഭരണം’ ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തിന്റെ മഹത്വവും കലാകാരന്റെ ജീവിതവും മാനുഷികബന്ധങ്ങളുടെ ആഴവും ഹൃദയസ്പർശിയായി അവതരിപ്പിച്ച ചിത്രമാണ്. ജെ.വി. സോമയാജുലു, മഞ്ജു ഭാർഗവി, രാജ്യ ലക്ഷ്മി, തുളസി, ചന്ദ്രമോഹൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം സംഗീതാസ്വാദകരുടെ ഹൃദയത്തിൽ ഇന്നും മായാത്ത അനുഭവമാണ്.
കെ.വി. മഹാദേവന്റെ അനശ്വര സംഗീതവും എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ മാസ്മരിക ആലാപനവും ചിത്രത്തിലെ ഗാനങ്ങളെ അവിസ്മരണീയമാക്കുന്നു. ചിത്രത്തിലെ ‘ശങ്കരാ… നാദശരീരഭരാ’ എന്നു തുടങ്ങുന്ന സൂപ്പർഹിറ്റ് ഗാനം സംഗീതാസ്വാദകരുടെ ഹൃദയം കവർന്ന അനശ്വര ഗാനങ്ങളിലൊന്നാണ്.
മികച്ച ജനപ്രിയ ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരവും ചിത്രത്തിന് ലഭിച്ചിട്ടുണ്ട്. രാഷ്ട്രപതി ഭവനിൽ പ്രദർശിപ്പിക്കപ്പെട്ട ചിത്രം എന്ന അപൂർവ ബഹുമതിയും ഈ ചിത്രത്തിന് ലഭിച്ചിട്ടുണ്ട്.