ദൃശ്യം നാലാം ഭാഗം വരും! പ്രഖ്യാപിച്ച് ആന്റണി പെരുമ്പാവൂർ Drishyam 4 Announced by Producer Antony Perumbavoor
ദൃശ്യം സിനിമയുടെ നാലാം ഭാഗം വരുന്നുണ്ടെന്ന് നിർമാതാവ് ആന്റണി പെരുമ്പാവൂർ മഴവിൽ മനോരമ അവാർഡ്സ് വേദിയിൽ വെച്ച് പ്രഖ്യാപിച്ചു. ജീത്തു ജോസഫ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായെത്തിയ ദൃശ്യം പരമ്പരയിലെ ആദ്യ മൂന്ന് ഭാഗങ്ങളും വലിയ സാമ്പത്തിക വിജയങ്ങൾ നേടിയിരുന്നു. ആദ്യ രണ്ട് ഭാഗങ്ങളുടെ വിജയങ്ങൾക്ക് ശേഷം നിർമ്മാതാക്കൾ എപ്പോഴും അടുത്ത ഭാഗത്തെക്കുറിച്ച് ചിന്തിക്കാൻ ആവശ്യപ്പെടാറുണ്ടെന്നും, ഇപ്പോൾ നാലാം ഭാഗത്തെക്കുറിച്ച് ആലോചിച്ചു തുടങ്ങിയിരിക്കുകയാണെന്നും സംവിധായകൻ ജീത്തു ജോസഫ് മുൻപ് പറഞ്ഞിരുന്നു.

ദൃശ്യം നാലാം ഭാഗം വരുമെന്ന് നിർമാതാവ് ആന്റണി പെരുമ്പാവൂർ. മഴവിൽ മനോരമ അവാർഡ്സ് വേദിയിലാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം.
മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് എഴുതി സംവിധാനം ചെയ്ത ദൃശ്യം സിനിമ പരമ്പരയിലെ ആദ്യ മൂന്ന് ഭാഗങ്ങളും വലിയ വിജയം നേടിയവയാണ്. മൂന്നാം ഭാഗം പ്രേക്ഷകരിൽ നിന്ന് സമ്മിശ്ര പ്രതികരണങ്ങൾ നേടിയെങ്കിലും ബോക്സ് ഓഫീസിൽ തരംഗമായി. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ ചിത്രം 100 കോടി ക്ലബ്ബിലും ഇടം നേടി.
ഓരോ ഭാഗം കഴിയുമ്പോഴും അടുത്തതിനെക്കുറിച്ച് ചിന്തിക്കാൻ ആന്റണി പെരുമ്പാവൂരും സംഘവും നിരന്തരം ആവശ്യപ്പെടാറുണ്ടെന്ന് ‘ദി ഹോളിവുഡ് റിപ്പോർട്ടറിനു നൽകിയ അഭിമുഖത്തിൽ ജീത്തു ജോസഫ് പറഞ്ഞിരുന്നു. കഥയെക്കുറിച്ച് തുടർന്നും ചിന്തിക്കാനാണ് അവർ പറയാറുള്ളത്. ഒന്നാം ഭാഗത്തിന് ശേഷം രണ്ടാമത്തേതിനെക്കുറിച്ചും, രണ്ടാം ഭാഗത്തിന്റെ ചിത്രീകരണത്തിനിടെ മൂന്നാം ഭാഗത്തെക്കുറിച്ചും ആന്റണി പറഞ്ഞു. ഇപ്പോൾ അദ്ദേഹം പറയുന്നത് നാലാം ഭാഗത്തെക്കുറിച്ച് ആലോചിക്കണം എന്നാണെന്നും ജീത്തു പറഞ്ഞിരുന്നു.