‘അതെ... പാട്ടിനൊപ്പം അഭിനയരംഗത്തേക്കും കടന്നിരിക്കുന്നു...’: സന്തോഷം പങ്കുവച്ച് ശ്രേയ ജയദീപ് Singer Shreya Jayadeep Makes Acting Debut in 'Aram'
മലയാളത്തിന്റെ പ്രിയ ഗായിക ശ്രേയ ജയദീപ്, സൈജു കുറുപ്പ് നായകനായ 'ആരം' എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് ചുവടുവെച്ചു. ഈ പുതിയ സിനിമാ അനുഭവത്തെക്കുറിച്ച് സന്തോഷം പങ്കുവെച്ചുകൊണ്ട് ലൊക്കേഷൻ ചിത്രങ്ങളും സിനിമാ സ്റ്റില്ലുകളും ശ്രേയ പങ്കുവെച്ചിട്ടുണ്ട്. രജീഷ് പരമേശ്വരൻ, ജുനൈസ് ബാബു, വിഷ്ണു രാമചന്ദ്രൻ എന്നിവരോട് അവരുടെ സിനിമയുടെ ഭാഗമാക്കിയതിന് താരം നന്ദി രേഖപ്പെടുത്തി, പ്രേക്ഷകരോട് 'ആരം' തിയേറ്ററുകളിൽ കാണാനും അഭ്യർത്ഥിച്ചു. റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധ നേടിയ ശ്രേയ, 'അമർ അക്ബർ ആന്റണി' എന്ന ചിത്രത്തിലെ ഗാനത്തിലൂടെയാണ് പിന്നണി ഗായിക എന്ന നിലയിൽ അരങ്ങേറിയത്, തുടർന്ന് 'മിനുങ്ങും മിന്നാമിനുങ്ങേ' എന്ന ഗാനത്തിലൂടെ ഏറെ പ്രശംസ നേടുകയും ചെയ്തു.

അഭിനയരംഗത്തേക്ക് കടന്നതിന്റെ സന്തോഷം പങ്കുവച്ച് മലയാളത്തിന്റെ പ്രിയഗായിക ശ്രേയ ജയദീപ്.
സൈജു കുറുപ്പ് നായകനായ ‘ആരം’ എന്ന സിനിമയിലൂടെയാണ് ശ്രേയയുടെ അരങ്ങേറ്റം. ലൊക്കേഷന്‍ ചിത്രങ്ങളും സിനിമാ സ്റ്റില്ലുകളും പങ്കിട്ടാണ് ശ്രേയ സന്തോഷം കുറിച്ചത്.
‘അതെ... അഭിനയരംഗത്തേക്കുള്ള എന്റെ അരങ്ങേറ്റ ചിത്രം...‘ആരം’ എന്ന സിനിമ എനിക്ക് വളരെ പ്രത്യേകതയുള്ള ഒന്നാണ്. ഈ മനോഹരമായ സിനിമയുടെ ഭാഗമാക്കിയതിന് രജീഷ് പരമേശ്വരൻ, ജുനൈസ് ബാബു, വിഷ്ണു രാമചന്ദ്രൻ എന്നിവരോട് വലിയൊരു നന്ദി...അടുത്തുള്ള തിയേറ്ററുകളിൽ ‘ആരം’ സിനിമ കാണുക...’ എന്നാണ് ശ്രേയ കുറിച്ചത്.
നിരവധി ആരാധകരാണ് ശ്രേയയ്ക്ക് ആശംസകള്‍ നേരുന്നത്.
റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധിക്കപ്പെട്ട ശ്രേയ അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി പിന്നണി ഗായികയായത്. ‘എന്നോ ഞാനെന്റെ മുറ്റത്തൊരറ്റത്ത് പുന്നാരിച്ചൊരു മുല്ല നട്ടു...’ എന്നു തുടങ്ങുന്ന ഗാനത്തിലൂടെ ശ്രേയ ആസ്വാദകരുടെ മനസ്സിലിടം നേടി. ഒപ്പം എന്ന സിനിമയിൽ ‘മിനുങ്ങും മിന്നാമിനുങ്ങേ...’ എന്ന ഗാനവും കൂടി ഹിറ്റായതോടെ ശ്രേയ പിന്നണി ഗാനരംഗത്ത് തന്റേതായ ഇടം നേടിയെടുത്തു.