Tuesday 15 January 2019 07:29 PM IST : By സ്വന്തം ലേഖകൻ

പ്രാർത്ഥനകള്‍ വിഫലമാക്കി അലക്സ് യാത്രയായി; ഇരട്ടകളിൽ വേദനയും പേറി ഇനി അലോഷി തനിച്ച്

alex-aloshy

മുൻവിധികൾക്കും പ്രതീക്ഷകൾക്കും അപ്പുറമാണ് വിധിയുടെ കണക്കു പുസ്തകം. ആഗ്രഹങ്ങളേയും പ്രതീക്ഷകളേയും പ്രാർത്ഥനകളേയുമെല്ലാം അവസാന നിമിഷം തട്ടിത്തെറിപ്പിച്ച് വിധി ജീവിതത്തിൽ ചിലത് നടപ്പാക്കും. അലക്സ് എന്ന പൊന്നുമോനു വേണ്ടിയുള്ള പ്രാർത്ഥനകളേയും നേർച്ചകാഴ്ചകളേയും വിഫലമാക്കി അവനെ മരണത്തിനു വിട്ടുകൊടുത്തതും വിധിയുടെ മറ്റൊരു നാടകീയത.

ഇന്നലെ വരെ ഉറ്റവരുടേയും ഉടയവരുടേയുമെല്ലാം പ്രാർത്ഥനകൾക്കു നടുവിലായിരുന്നു താമരശ്ശേരി കൂടത്തായി സ്വദേശിയായ സോണിയയുടേയും ഭർത്താവ് ജയ്സന്റേയും ഇരട്ടക്കൺമണികളിൽ ഒരാളായ അലക്സ്. ന്യൂമോണിയയും എച്ച്എൽഎച്ച് എന്ന അപൂർവ രോഗവും നൽകിയ പിടച്ചിലും പേറി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ജീവനു വേണ്ടി മല്ലിടുകയായിരുന്നു അവൻ. തുച്ഛമായ വരുമാനം മാത്രമുള്ള ജയ്സ്ണും ഭാര്യ സോണിയയും കയ്യിലുള്ളതെല്ലാം വിറ്റുപെറുക്കി അവനെ ചികിത്സിച്ചു. ലക്ഷങ്ങളുടെ രൂപത്തിൽ മുന്നിലേക്കെത്തിയ ആശുപത്രി ബില്ലുകൾ കയ്യിൽ നിൽക്കില്ലെന്നു കണ്ടപ്പോൾ സുമനസുകളുടെ സഹായം തേടി. പക്ഷേ എല്ലാം വെറുതെയായി, പ്രാർത്ഥനകളേയും സഹായാഭ്യാർത്ഥനകളേയുമെല്ലാം വെറുതെയാക്കി അലക്സിനെ മരണത്തിന്റെ മാലാഖ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോയി.

അഴുക്കു പുരണ്ട ടാപ്പിന് കെച്ചപ്പ്, വാഷ് ബേസിൻ ക്ലീനാകാൻ വിനാഗിരി; ബാത്ത്റൂം വൃത്തിയാക്കാൻ സിമ്പിൾ ട്രിക്കുകൾ; വിഡിയോ

‘വല്യച്ഛനിൽ നിന്ന് രക്ഷപ്പെടാൻ അവൾ ദുർഗന്ധത്തിൽ കുളിച്ചു’; ഉള്ളുലയ്ക്കുന്ന ഏഴ് അനുഭവങ്ങൾ; വൈറൽ കുറിപ്പ്

alex

ഭാര്യ കാമുകനൊപ്പം ഒളിച്ചോടി; ദുബായിയിൽ കേക്ക് മുറിച്ച് പ്രവാസിയുടെ ആഘോഷം; ചർച്ചച്ചൂടിൽ വിഡിയോ

വയർ കുറയ്ക്കും സുംബാ ഡാൻസ്; നാല് സിമ്പിൾ സ്റ്റെപ്പുകളുമായി ആര്യ ബാലകൃഷ്ണൻ; വിഡിയോ

അലക്സിന്റെ വേദനയുടെ കഥ കഴിഞ്ഞ ദിവസമാണ് വനിത ഓൺലൈൻ വായനക്കാരുമായി പങ്കുവച്ചത്. സങ്കടവാർത്തയറിഞ്ഞെത്തിയവർ അലക്സിന്റെ ദുരവസ്ഥ വ്യാപകമായ രീതിയിൽ ഷെയർ ചെയ്യുകയും സഹായം നല്ഡകുന്നതിനായി വിശദാംശങ്ങൾ ആരായുകയും ചെയ്തിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് അലക്സിന്റെ മരണവാർത്ത.

അനിയന്ത്രിതമായുണ്ടാകുന്ന ആന്റിബോഡികൾ ശരീരത്തിലെ അവയവങ്ങളേയും പ്രവർത്തനത്തേയും നിശ്ചലമാക്കി മാറ്റുന്ന അവസ്ഥയാണ് എച്ച്എൽഎച്ച് എന്ന രോഗമായിരുന്നു മൂന്നര വയസുകാരൻ അലക്സിനേയും ഇരട്ട സഹോദരൻ അലോഷിയേയും പിടികൂടിയിരുന്നത്. ന്യൂമോണിയ കൂടിയായപ്പോൾ കാര്യങ്ങൾ കൈവിട്ടു പോകുന്ന അവസ്ഥയെത്തി. മൂന്നര വയസുകാരൻ അലക്സിനെയായിരുന്നു ഈ രോഗം ഏറ്റവും കൂടുതല്‍ വരിഞ്ഞു മുറുക്കിയത്. മരണത്തി തൊട്ടു മുമ്പുള്ള നിമിഷം വരേയും വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു അലക്സ് ജീവനു വേണ്ടി മല്ലിട്ടിരുന്നത്. ശ്വാസകോശത്തിൽ കഫവും ദ്രവങ്ങളും അടിഞ്ഞ് ശ്വാസമെടുക്കാൻ പോലുമാകാതെ പിടയുകയായിരുന്നു ആ കുഞ്ഞ്.

കണ്ണീരല്ലാതെ മറ്റൊന്നും ഈ കുടുംബത്തിന് ബാക്കിയാക്കാനില്ല എന്നതാണ് സത്യം. സാധാരണ തൊഴിലാളിയായ ജയ്സണു മുന്നിൽ ലക്ഷങ്ങളുടെ ആശുപത്രി–ചികിത്സാ ബാധ്യതകൾ ഇപ്പോഴുമുണ്ട്. തീർന്നില്ല കഥ, അലക്സിന്റെ ഇരട്ട സഹോദരൻ അലോഷിയും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഇതേ രോഗത്തിന്റെ പേരിൽ വേദന തിന്നുകയാണ്. അലോഷി അപകടഘട്ടം തരണം ചെയ്തു വരുന്നതേയുള്ളൂ. അതിനിടെയാണ് ഹൃദയം തകർത്തു കൊണ്ട് അലക്സിന്റെ വിയോഗം.

ജോലി കെട്ടിപ്പിടുത്തം, മണിക്കൂറിൽ 6000 രൂപ പ്രതിഫലം ! കോമഡിയല്ല, ചികിത്സയാണ്

ആണിന്റെ വിരിഞ്ഞ മാറിടം പെണ്ണിനെ കൊതിപ്പിക്കില്ല; അത് ‘അവളുടെ’ മാത്രം കരുത്ത്; വൈറൽ കുറിപ്പ്

കഴുത അത്ര നിസ്സാരക്കാരനല്ല; ശരീരസൗന്ദര്യം കൂട്ടാൻ കഴുതപ്പാല്‍ സോപ്പ്, 100 ഗ്രാമിന് 499 രൂപ!

ഇന്ദുലേഖയുടെ പ്രണയഗീതമായ് ആനന്ദ്; ചിത്രങ്ങൾ കാണാം

 കണ്ണിലുണ്ണിയായ മകനെ മരണം കൂട്ടിക്കൊണ്ടു പോയി. ഇനി ബാക്കിയുള്ള പൊന്നോമനയും ആശുപത്രിയിലെ ശീതീകരിച്ച ഡിഐസിയു വാർഡിൽ വേദന തിന്ന് കഴിയുകയാണ്. വേദനയുടെ ഈ നിമിഷത്തിലും മുമ്പ് പറഞ്ഞതല്ലാതെ മറ്റൊന്നും ഈ കുടുംബത്തിന് ചേർത്ത് വയ്ക്കാനില്ല.

ഒരു മകനെ ദൈവം കൊണ്ടു പോയി. ഇനി ആകെയുള്ള പ്രാർത്ഥനയും പ്രതീക്ഷയും അലോഷിയെന്ന പൈതലിനു വേണ്ടിയാണ്. മണിക്കൂറിനു ലക്ഷങ്ങൾ വിലയിടുന്ന ചികിത്സ ഇനി ഞങ്ങളെ കൊണ്ട് കൂട്ടിയാൽ കൂടില്ല. വേദനയുടെ ഈ നിമിഷത്തിലും കൈകൂപ്പുകയാണ്. കനിയണം...എന്റെ പൈതലിനെ രക്ഷിക്കണം– കണ്ണീരോടെ സോണിയ പറഞ്ഞു നിർത്തി.