Tuesday 15 January 2019 07:29 PM IST : By സ്വന്തം ലേഖകൻ

ആണിന്റെ വിരിഞ്ഞ മാറിടം പെണ്ണിനെ കൊതിപ്പിക്കില്ല; അത് ‘അവളുടെ’ മാത്രം കരുത്ത്; വൈറൽ കുറിപ്പ്

raseena

ഒറ്റപ്പെട്ട ചില നിർവചനങ്ങൾക്കും മുൻവിധികൾക്കും നടുവിലാണ് ‘നഗ്നത’ എന്ന വാക്ക്. പുരുഷകേസരികളുടെ ഈ വിഷയത്തിലെ ചിന്തയും പ്രവൃത്തിയും തെറ്റായ വഴിയിലൂടെ പായുന്ന സാഹചര്യത്തിൽ നഗ്നത പലരൂപത്തിൽ സമൂഹത്തിൽ പ്രതിനിധാനം ചെയ്യപ്പെടേണ്ടതുണ്ടെന്ന് പറയുകയാണ് യുവ അധ്യാപിക റസീന റാസ്.

‘സ്ത്രീ ശരീരം ലൈംഗികമല്ലാത്ത സാഹചര്യത്തില്‍ എത്രമാത്രം പരിചിതമാണ്?’ എന്ന കാലഘട്ടത്തിന്റെ ചോദ്യം ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചു കൊണ്ടാണ് റസീനയുടെ കുറിപ്പ്. ലൈംഗിക ചിന്തയ്ക്കപ്പുറം പെണ്ണുടലുകൾ പുരുഷന് പരിചിതമാകേണ്ടതിനെക്കുറിച്ചും റസീന വിരൽചൂണ്ടുന്നു. ലൈംഗികമല്ലാത്ത സാഹചര്യത്തില്‍ സ്ത്രീ ശരീരം പുരുഷന് എത്രമാത്രം പരിചിതമാണ് എന്ന ചോദ്യമാണ് റസീന തന്റെ കുറിപ്പിലൂടെ മുന്നോട്ടുവയ്ക്കുന്നത്. ‘ആര്‍പ്പോ ആര്‍ത്തവം’ പരിപാടിയുടെ പ്രവേശന കവാടം സമൂഹ മാധ്യമങ്ങളില്‍ ഏറ്റവും മോശമായ രീതിയില്‍ അപഹസിക്കപ്പെടുന്ന സാഹചര്യത്തിലാണ് റസീനയുടെ കുറിപ്പ്.

അഴുക്കു പുരണ്ട ടാപ്പിന് കെച്ചപ്പ്, വാഷ് ബേസിൻ ക്ലീനാകാൻ വിനാഗിരി; ബാത്ത്റൂം വൃത്തിയാക്കാൻ സിമ്പിൾ ട്രിക്കുകൾ; വിഡിയോ

‘വല്യച്ഛനിൽ നിന്ന് രക്ഷപ്പെടാൻ അവൾ ദുർഗന്ധത്തിൽ കുളിച്ചു’; ഉള്ളുലയ്ക്കുന്ന ഏഴ് അനുഭവങ്ങൾ; വൈറൽ കുറിപ്പ്

ഭാര്യ കാമുകനൊപ്പം ഒളിച്ചോടി; ദുബായിയിൽ കേക്ക് മുറിച്ച് പ്രവാസിയുടെ ആഘോഷം; ചർച്ചച്ചൂടിൽ വിഡിയോ

aarpo

വയർ കുറയ്ക്കും സുംബാ ഡാൻസ്; നാല് സിമ്പിൾ സ്റ്റെപ്പുകളുമായി ആര്യ ബാലകൃഷ്ണൻ; വിഡിയോ

പ്രാർത്ഥനകള്‍ വിഫലമാക്കി അലക്സ് യാത്രയായി; ഇരട്ടകളിൽ വേദനയും പേറി ഇനി അലോഷി തനിച്ച്

റസീനയുടെ ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;

നഗ്നത പലരൂപത്തിൽ സമൂഹത്തിൽ പ്രതിനിധാനം ചെയ്യ പെടേണ്ടതുണ്ട്. അടിവസ്ത്രങ്ങളുടെ പരസ്യത്തിൽ, മാംസളമായി മാത്രമല്ല. ചുക്കി ചുളിഞ്ഞതും, തൂങ്ങിപോയതും നീരുവെച്ചതും, രോഗം ബാധിച്ചതും ആയ സ്ത്രീമേനി പുരുഷലോകത്തിന് പരിചിതമാവേണ്ടത് സമൂഹത്തിൽ സ്ത്രീകളുടെ സുരക്ഷിതത്തിന്റെ കൂടി ആവിശ്യമാണ്.

പുരുഷന്റെ രോമാവൃതമായ വിരിഞ്ഞമാറിടം വല്യേ ആനയാണ് ചേനയാണ് സ്ത്രീകളിൽ ഉത്തേജനം ഉണ്ടാകുന്നുണ്ട് എന്നൊക്കെ ആണല്ലോ വെപ്പ്. നിരന്തരം അനാവൃതമായിരുന്നിട്ടും കണ്ടമാത്രയിൽ കേറിപ്പിടിക്കാനുള്ള ത്വര സ്ത്രീകൾക്ക് തുലോം കുറവാണ്. അവളൊരു നന്മമരം ആയതുകൊണ്ടോഅവൾക്കു വികാരങ്ങൾ കുറവായതോ അല്ല അതിനുകാരണം. ആ അടക്കി വെക്കലിന് പിറകിൽ ഒരു പരിശീലനം നടന്നിട്ടുണ്ട്. പിതാവിന്റെ, സഹോദരന്റെ, അടുത്ത വീട്ടിലുള്ള സകല പുരുഷൻ മാരുടെയും, പറമ്പിലും പാടത്തും പണിയെടുക്കുന്നോരുടെ, തോട്ടിലും കുളത്തിലും കുളിക്കുന്നോരുടെ, പിന്നെ സിനിമയിൽ ചിത്രത്തിൽ, അങ്ങിനെ യങ്ങിനെ ലൈംഗികത യുമായി ചേർന്നല്ലാതെ, അതിസാധാരണ മായ ജീവിതസാഹചര്യങ്ങളിൽ പുരുഷമാറിടം/ശരീരം സ്ത്രീകൾ കണ്ടു പരിചയിച്ചിട്ടുണ്ട്. രോമാവൃതവും ആകർഷണീയവും ആയത് മാത്രമല്ല, നരച്ചരോമങ്ങളും, കൂനികൂടിയതും ശ്വാസം മുട്ടൽ കൊണ്ട് തിരുമ്മി തീർന്നതും ഒക്കെയുമാണ് പുരുഷമാറിടം. അതുകൊണ്ട് തന്നെ ഒറ്റകാഴ്ചയിൽ അത് സ്ത്രീയിൽ ഉണ്ടാക്കുന്നത് കാമം മാത്രം അല്ല.

ജോലി കെട്ടിപ്പിടുത്തം, മണിക്കൂറിൽ 6000 രൂപ പ്രതിഫലം ! കോമഡിയല്ല, ചികിത്സയാണ്

കഴുത അത്ര നിസ്സാരക്കാരനല്ല; ശരീരസൗന്ദര്യം കൂട്ടാൻ കഴുതപ്പാല്‍ സോപ്പ്, 100 ഗ്രാമിന് 499 രൂപ!

ഇന്ദുലേഖയുടെ പ്രണയഗീതമായ് ആനന്ദ്; ചിത്രങ്ങൾ കാണാം

മറിച്ചു സ്ത്രീ ശരീരം പുരുഷന് ലൈംഗിക മല്ലാത്ത സാഹചര്യത്തിൽ എത്രമാത്രം പരിചിതമാണ്? സ്ത്രീ ശരീരത്തിന് ലൈഗിക മല്ലാത്ത എത്രയോ ധർമ്മങ്ങൾ ഉണ്ട്, ഭാവങ്ങളും തലങ്ങളും ഉണ്ട് ! അത്‌ എന്തുമാത്രം പരിചിതമാണ് പുരുഷലോകത്തിന്? സ്വന്തം മാതാവിന്റെ ശരീരം പോലും നാലാം വയസ്സോടെ അപ്രാപ്യമാവുന്ന പുരുഷൻ സമൂഹത്തിന്റെ ബാധ്യതയാണ്. ആ ബാധ്യത ഏറ്റെടുക്കുന്നുണ്ട് കലകക്ഷി ഡിസൈൻ ചെയ്ത ആർപ്പോ ആർത്തവ പ്രവേശന കവാടം.

പ്രവേശനകവാടം കണ്ടു കുരു പൊട്ടി തീർന്നങ്കിൽ കൂടെ യുള്ള ചിത്രം കൂടി കണ്ടേക്കു.
2008 ൽ ബ്രിട്ടീഷ് കലാകാരനായ Jamei MacCartaney മുപ്പത് അടി നീളത്തിൽ പ്ലാസ്റ്റർ ഓഫ് പാരിസിൽ തീർത്ത the great wall Of vagina എന്ന ശില്പമാണ് ചിത്രത്തിൽ. നാനൂറ് സ്ത്രീകൾ ആണ് ഈ ശില്പത്തിനായി മോഡൽ ആയത്. അതായത് ശരീരത്തിന്റെ വ്യവഹാരങ്ങൾ, സാധ്യതകൾ അനന്തമാണ്. ചിലർക്ക് ഇരുട്ടത്തു മാത്രമേ അത് ശീലമുള്ളൂ എന്നുമാത്രം.