Tuesday 15 January 2019 07:29 PM IST : By സ്വന്തം ലേഖകൻ

ജോലി കെട്ടിപ്പിടുത്തം, മണിക്കൂറിൽ 6000 രൂപ പ്രതിഫലം ! കോമഡിയല്ല, ചികിത്സയാണ്

maari

പഠിത്തമൊക്കെ കഴിഞ്ഞ് ഇഷ്ടപ്പെട്ട ജോലി ചെയ്യണമെന്നു കൊതിക്കുന്നവരാണ് ഏറെയും. അതായിരുന്നു മാരി എന്ന അമേരിക്കക്കാരിയുടെയും ലക്ഷ്യം. പക്ഷേ മാരിയുടെ ഇഷ്ട ജോലി ഒരു സ്ഥാപനത്തിലുമുണ്ടായിരുന്നില്ല. അതോടെ മാരി സ്വയം ഒരു സ്ഥാപനമായി, ഇഷ്ട തൊഴിൽ ചെയ്തുതുടങ്ങി. എന്താണ് ഇത്ര അപൂർവമായ ജോലി എന്നാണോ, പറയാം. മറ്റൊന്നുമല്ല, കെട്ടിപ്പിടി തന്നെ. അതായത് സാക്ഷാൽ ആലിംഗനം. ഞെട്ടേണ്ട, സംഗതി സീരിയസാണ്.

ആളുകള്‍ പരസ്പരം കെട്ടിപ്പിടിക്കുമ്പോള്‍ അവരുടെ ശരീരം ഓക്സിറ്റോസിന്‍ എന്ന ഹോര്‍മോണ്‍ ഉത്പാദിപ്പിക്കും. ഇത് മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിനും സന്തോഷം വര്‍ധിപ്പിക്കുന്നതിനും സഹായിക്കും. ഇതു മനസിലാക്കിയാണ് മാരി ആവശ്യമുള്ളവര്‍ക്ക് തന്റെ വക ആലിംഗനം വാഗ്ദാനം ചെയ്തു തുടങ്ങിയത്. ആലിംഗനം ആവശ്യമുള്ളവര്‍ക്ക് മാരിയെ സമീപിക്കാം. മണിക്കൂറില്‍ 6000 രൂപയാണ് ഫീസ്. ഇങ്ങനെ പ്രതിവര്‍ഷം 28 ലക്ഷത്തിലധികം രൂപ മാരി സമ്പാദിക്കുന്നു.

അഴുക്കു പുരണ്ട ടാപ്പിന് കെച്ചപ്പ്, വാഷ് ബേസിൻ ക്ലീനാകാൻ വിനാഗിരി; ബാത്ത്റൂം വൃത്തിയാക്കാൻ സിമ്പിൾ ട്രിക്കുകൾ; വിഡിയോ

‘വല്യച്ഛനിൽ നിന്ന് രക്ഷപ്പെടാൻ അവൾ ദുർഗന്ധത്തിൽ കുളിച്ചു’; ഉള്ളുലയ്ക്കുന്ന ഏഴ് അനുഭവങ്ങൾ; വൈറൽ കുറിപ്പ്

ഭാര്യ കാമുകനൊപ്പം ഒളിച്ചോടി; ദുബായിയിൽ കേക്ക് മുറിച്ച് പ്രവാസിയുടെ ആഘോഷം; ചർച്ചച്ചൂടിൽ വിഡിയോ

വയർ കുറയ്ക്കും സുംബാ ഡാൻസ്; നാല് സിമ്പിൾ സ്റ്റെപ്പുകളുമായി ആര്യ ബാലകൃഷ്ണൻ; വിഡിയോ

പ്രാർത്ഥനകള്‍ വിഫലമാക്കി അലക്സ് യാത്രയായി; ഇരട്ടകളിൽ വേദനയും പേറി ഇനി അലോഷി തനിച്ച്

നിരവധിയാളുകളാണ് മാരിയുടെ സേവനം ഉപയോഗപ്പെടുത്തുന്നത്. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഈ സേവനം ലഭ്യമാണ്. ഇതിനായി എത്തുന്നവര്‍ പൂര്‍ണമായും വസ്ത്രം ധരിച്ചിരിക്കണം എന്നതുമാത്രമാണ് ഒരു നിബന്ധന. ഒരു മണിക്കൂര്‍ മുതല്‍ നാല് മണിക്കൂര്‍വരെ ആലിംഗന സേവനം ലഭ്യമാണെന്നത് മറ്റൊരു പ്രത്യേകത.

എന്തായാലും മാരിയുടെ കെട്ടിപ്പിടി ഇപ്പോൾ അമേരിക്കയിലാകെ ഹിറ്റാണ്.


ആണിന്റെ വിരിഞ്ഞ മാറിടം പെണ്ണിനെ കൊതിപ്പിക്കില്ല; അത് ‘അവളുടെ’ മാത്രം കരുത്ത്; വൈറൽ കുറിപ്പ്

കഴുത അത്ര നിസ്സാരക്കാരനല്ല; ശരീരസൗന്ദര്യം കൂട്ടാൻ കഴുതപ്പാല്‍ സോപ്പ്, 100 ഗ്രാമിന് 499 രൂപ!

ഇന്ദുലേഖയുടെ പ്രണയഗീതമായ് ആനന്ദ്; ചിത്രങ്ങൾ കാണാം