ലോകമെമ്പാടും പ്രശസ്തമായ ഒരു ഡെസേർട്ട്. വായിൽ ഇട്ടാൽ അലിഞ്ഞുപോകുന്ന മൃദുത്വമാണ് പാവ്‌ലോവയുടെ പ്രത്യേകത. ഇതിന്റെ പുറംപാളി ക്രിസ്പിയാണെങ്കിലും ഉൾഭാഗം മാഷ്‌മെലോ പോലെ സോഫ്റ്റാണ്. ആവശ്യമായ ചേരുവകൾ 1. മുട്ടവെള്ള –ആറു മുട്ടയുടേത് 2. പഞ്ചസാര – ഒന്നരക്കപ്പ് 3. നാരങ്ങാനീര് – അര വലിയ സ്പൂൺ വനില എക്സ്ട്രാക്ട് –

ലോകമെമ്പാടും പ്രശസ്തമായ ഒരു ഡെസേർട്ട്. വായിൽ ഇട്ടാൽ അലിഞ്ഞുപോകുന്ന മൃദുത്വമാണ് പാവ്‌ലോവയുടെ പ്രത്യേകത. ഇതിന്റെ പുറംപാളി ക്രിസ്പിയാണെങ്കിലും ഉൾഭാഗം മാഷ്‌മെലോ പോലെ സോഫ്റ്റാണ്.

ADVERTISEMENT

ആവശ്യമായ ചേരുവകൾ
1. മുട്ടവെള്ള –ആറു മുട്ടയുടേത്
2. പഞ്ചസാര – ഒന്നരക്കപ്പ്
3. നാരങ്ങാനീര് – അര വലിയ സ്പൂൺ
വനില എക്സ്ട്രാക്ട് – അര വലിയ സ്പൂൺ
4. കോൺഫ്ളോർ– രണ്ടു ചെറിയ സ്പൂൺ
ലെമൺകേർഡിന്
6. നാരങ്ങാത്തൊലി ചുരണ്ടിയത് - എട്ട് നാരങ്ങയുടേത്
7. നാരങ്ങാനീര് – ഒരു കപ്പ്
8. മുട്ട – മൂന്നു വലുത്
9. ഉപ്പ് – കാൽ ചെറിയ സ്പൂൺ
10. ഉപ്പില്ലാത്ത തണുത്ത വെണ– 113 ഗ്രാം
11. ഫ്രൂട്സ് – നിറയ്ക്കാൻആവശ്യത്തിന്

ADVERTISEMENT

പാകം ചെയ്യുന്ന വിധം
∙ അവ്ൻ 225 ഡിഗ്രി ഫാരൻഹീറ്റിൽ ചൂടാക്കിയിടുക.
∙ ബേക്കിങ് ട്രേയിൽ പാർച്ച്മെന്റ് പേപ്പറിട്ടു വയ്ക്കുക.
∙ മുട്ടവെള്ള ഒരു ബൗളിലാക്കി ഒരു മിനിറ്റ് അടിച്ചു
മൃദുവായ കുന്നുകൾ രൂപപ്പെട്ടു വരുമ്പോൾ അൽപാൽപം വീതം പഞ്ചസാര ചേർത്ത് അടിക്കുക. ബലമുള്ള കുന്നുകൾ രൂപപ്പെടണം.
∙ ഇതിലേക്കു മൂന്നാമത്തെ ചേരുവ മെല്ലേ ചേർത്തു യോജിപ്പിച്ച ശേഷം കോൺഫ്ളോറും ചേർത്തു യോജിപ്പിക്കണം.
∙ ഇതു പൈപ്പിങ് ബാഗിലാക്കി ബേക്കിങ് ട്രേയിലേക്കു മൂന്ന്–മൂന്നരയിഞ്ചു വട്ടത്തിൽ പൈപ്പ് ചെയ്യണം.
. നടുവിൽ സ്പൂണിന്റെ പുറകുവശം കൊണ്ടമർത്തി ഒരു കുഴിയുണ്ടാക്കുക.
∙ ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് ഒരു മണിക്കൂർ 15 മിനിറ്റ് ബേക്ക് ചെയ്യുക.
. അവ്ൻ ഓഫ് ചെയ്ത് ഡോർ തുറക്കാതെ 30 മിനിറ്റ് വീണ്ടും അനക്കാതെ തന്നെ വയ്ക്കണം.
. പുറം നല്ല കരുകരുപ്പായി ഉൾവശം മാഷ്മലോ പോലെ മൃദുവായിരിക്കും. മെറാങ് തയാർ.
∙ ലെമൺ കേർഡ് തയാറാക്കാൻ പഞ്ചസാരയും നാരങ്ങാത്തൊലി ചുരണ്ടിയതും ഒരു പാത്രത്തിലാക്കി വിരലുകൾ കൊണ്ടു ഞെരടി യോജിപ്പിക്കണം
∙ ഇതിലേക്കു നാരങ്ങാനീരു ചേർത്തിളക്കണം.
∙ മറ്റൊരു ബൗളിൽ മുട്ടയും ഉപ്പും ചേർത്തു നന്നായി അടിച്ചു യോജിപ്പിച്ചതു പഞ്ചസാര മിശ്രിതത്തിൽ ചേർത്തു നന്നായി അടിച്ചു യോജിപ്പിക്കുക,
∙ ഇതു ചെറുതീയിൽ വച്ചു തുടരെയിളക്കി കുറുകി സ്പൂണിനു പുറകിൽ ഒട്ടിപ്പിടിക്കുന്ന പരുവമാകുമ്പോൾ വാങ്ങുക.
∙ മറ്റൊരു പാത്രത്തിൽ വെണ്ണ കഷ്ണങ്ങളാക്കിയതു വച്ച് അതിലേക്കു നാരങ്ങാമിശ്രിതം ചൂടോടെ തന്നെ അരിച്ചൊഴിക്കണം. നന്നായി ഇളക്കി വെണ്ണ മുഴുവൻ അലിഞ്ഞു മയപ്പെടണം.
. വായു കടക്കാത്ത പാത്രത്തിലാക്കി ഫ്രിഡ്ജിൽ വച്ചിരുന്നാൽ രണ്ടാഴ്ചയോളം കേടാകാതിരിക്കും. ഇതാണ് ലെമൺ കേർഡ്.
∙ ബേക്ക് ചെയ്തെടുത്ത മെറാങ്ങിൽ ലെമൺ കേർഡ് അൽപം ഒഴിച്ച് അതിനു മുകളിൽ ഫ്രൂട്സ് കഷണങ്ങളാക്കിയതു വച്ചു വിളമ്പാം

ADVERTISEMENT
Step-by-Step Guide to Baking a Heavenly Pavlova:

Pavlova is a world-renowned dessert celebrated for its melt-in-your-mouth softness, featuring a crisp exterior and a marshmallow-like interior. This recipe breaks down how to create this delightful treat with its essential ingredients and step-by-step instructions.